കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയല്ലെങ്കില്‍ പിന്നെ ആര്? ഉത്തരം ഇങ്ങനെ: നോട്ട് നിരോധനം മുതല്‍ ജിഎസ്ടി വരെ കേന്ദ്ര നേട്ടങ്ങളോ?

  • By S Swetha
Google Oneindia Malayalam News

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ രാജ്യമെമ്പാടുമുള്ള സ്വീകരണ മുറികളിലും തൊഴിലിടങ്ങളിലും ടെലിവിഷന്‍ ചര്‍ച്ചകളിലും പതിവായി ചോദിക്കുന്ന ചോദ്യമാണിത്. 'മോദി അല്ലെങ്കില്‍ പിന്നെ ആരാണ്?' പ്രധാനമന്ത്രിയുടെ ആരാധകര്‍ക്കും ഭക്തര്‍ക്കും 'മോദി അല്ലെങ്കില്‍ പിന്നെ ആരാണ്?' എന്നത് ചോദ്യത്തെക്കാള്‍ ഒരു മറുപടിയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, നയങ്ങള്‍ എന്നിവയെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുമ്പോള്‍ അവരില്‍ പലരും 'പ്രായോഗികമായ ഒരു ബദല്‍ ഇല്ലാതായതായി' ചൂണ്ടിക്കാണിക്കുന്നു.

പ്രിയങ്ക വന്നില്ലെങ്കിലും വാരണാസിയില്‍ മോദിക്ക് കെണി; കളം നിറഞ്ഞ് ഡ്യൂപ്പ്, കോണ്‍ഗ്രസ് കുരുക്ക്പ്രിയങ്ക വന്നില്ലെങ്കിലും വാരണാസിയില്‍ മോദിക്ക് കെണി; കളം നിറഞ്ഞ് ഡ്യൂപ്പ്, കോണ്‍ഗ്രസ് കുരുക്ക്

പക്ഷേ, മോദിയെ പിന്തുണക്കാത്ത പലരെയും സംബന്ധിച്ച്, ഇതൊരു കുഴക്കുന്ന ചോദ്യം തന്നെയാണ്. കൂടാതെ മറ്റൊരു ബദലിനെ കുറിച്ച് ആലോചിക്കുകയും ചെയ്യുന്നു. അത് രാഹുല്‍ ഗാന്ധിയാണോ മായാവതിയാണോ അല്ലെങ്കില്‍ അഖിലേഷ് യാദവ് ആണോ എന്നതാണ്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യക്ക് സംഭവിച്ച ഏറ്റവും വലിയ കാര്യമാണ് മോദിയെന്ന തരത്തിലാണ് ഇപ്പോഴുള്ള പല ചര്‍ച്ചകളും മുന്നോട്ട് പോകുന്നത്. മോദി അല്ലെങ്കില്‍ പിന്നെ ആരാണ് എന്ന ചോദ്യം ഉത്തരങ്ങള്‍ കണ്ടെത്തുന്നതില്‍ നിന്നും എത്ര എളുപ്പമാണ് ജനങ്ങളുടെ ചിന്തയെ വഴിതിരിച്ച് വിടുന്നതെന്ന് ഇത് കാണിച്ചു തരുന്നു.

Narendra Modi
English summary
If not Modi, Then who, Answer is here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X