കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഗ്ലണ്ടുകാര്‍ ഇംഗ്ലീഷെങ്കില്‍ ഇന്ത്യക്കാര്‍ ഹിന്ദുക്കള്‍?

Google Oneindia Malayalam News

കട്ടക്ക്: ഇംഗ്ലണ്ട് നിവാസികള്‍ ഇംഗ്ലീഷുകാരും ജര്‍മനി നിവാസികള്‍ ജര്‍മന്‍കാരും യു എസ് നിവാസികള്‍ അമേരിക്കക്കാരും ആകുന്നത് പോലെ ഇന്ത്യയില്‍ അഥവാ ഹിന്ദുസ്ഥാനില്‍ വസിക്കുന്നവര്‍ എല്ലാവരും ഹിന്ദുക്കളാണ് എന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്. ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വം എന്നത് ഹിന്ദുത്വമാണ്. ഇന്ത്യയില്‍ ഇപ്പോള്‍ താമസിക്കുന്നവര്‍ എല്ലാവരും ഈ സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചക്കാരാണ്.

ഹിന്ദുത്വം എന്നത് ഒരു ജീവിതരീതിയാണ്. ഹിന്ദുക്കള്‍ എന്നത് ഏത് മതത്തില്‍ വിശ്വസിക്കുന്നവരോ ജാതിക്കാരോ ആകാം. ഇവര്‍ വെവ്വേറെ ദൈവങ്ങളെ ആരാധിക്കുന്നവരോ ദൈവവിശ്വാസം തന്നെ ഇല്ലാത്തവരോ ആകാം - കട്ടക്കില്‍ ഒരു ഒഡിയ വാരികയുടെ സുവര്‍ണ ജൂബിലി ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

mohan-bhagwat

ദൈവങ്ങളില്‍ വിശ്വാസമില്ലാത്തവരെല്ലാവരും നിരീശ്വര വാദികളാകണം എന്നില്ല. അവനവന്റെ സ്വത്വത്തില്‍ പോലും വിശ്വാസമില്ലാത്തവര്‍ നിരീശ്വര വാദികളാണ്. ഇന്ത്യയെ ഒന്നാക്കി നിലനിര്‍ത്താനുള്ള ഒരേയൊരു സാധ്യത ഹിന്ദുത്വമാണ് എന്ന് ലോകം മൊത്തം തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇത് തിരിച്ചറിയാത്ത പലരും ഇന്ത്യയിലുണ്ട്. ഇക്കാര്യം വിളിച്ചുപറയുന്നവരെ വര്‍ഗീയവാദികളായി മുദ്രകുത്തുകയാണ് ചെയ്യുന്നത്.

ലോകം മുഴുവന്‍ അന്ധകാരം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രകാശത്തിനായി ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയെ ആണ്. ഭാരതത്തിന്റെ പോക്ക് ശരിയായ ദിശയിലാണ്. ധര്‍മം നിലനില്‍ക്കുന്നിടത്തോളം കാലം ലോകം ഭാരതത്തെ ബഹുമാനിക്കും. ധര്‍മം എന്ന് നശിക്കുന്നുവോ പിന്നെ ഭാരതത്തെ നാശത്തില്‍ നിന്നും തടയാന്‍ ഒന്നിനും സാധിക്കില്ല.

English summary
Mohan Bhagwat asks If people of England are English, why are Hindustanis not called Hindus. He said that Hindutva is a way of life and Hindus can be of any religion worshiping any god or atheists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X