കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുവും ബ്രാഹ്മണനുമാണെങ്കില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മുന്‍പോട്ട് വരൂ' രാഹുലിനോട് ഉമാ ഭാരതി

  • By Aami Madhu
Google Oneindia Malayalam News

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ വിഷയങ്ങള്‍ ജാതിയും മതവുമായിരുന്നു. രാജ്യം ഭരിക്കുന്ന ബിജെപി രാഷ്ട്രീയത്തെ മതവുമായി കൂട്ടിക്കുഴക്കുന്ന കാഴ്ചയാണ് പ്രചരണങ്ങളില്‍ ഉടനീളം ഉണ്ടായത്.

ബിജെപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജാതി തേടിയപ്പോള്‍ രാഹുല്‍ കാശ്മീരി ബ്രാഹ്മണനാണെന്ന് തിരിച്ചടിച്ചായിരുന്നു മോദിയുടെ ചോദ്യത്തെ കോണ്‍ഗ്രസ് നേരിട്ടത്. എന്നാല്‍ ഹിന്ദു ബ്രാഹ്മണനായ രാഹുല്‍ ഗാന്ധി രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണയ്ക്കാത്തതെന്തേയെന്നാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി ഉമാഭാരതി തിരിച്ചടിച്ചത്.

 കാശ്മീരി ബ്രാഹ്മണന്‍

കാശ്മീരി ബ്രാഹ്മണന്‍

രാജസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ജാതിയും ഗോത്രവും ഏതെന്ന് വ്യക്തമാക്കാന്‍ ബിജെപി വെല്ലുവിളിച്ചത്. പിന്നാലെ അദ്ദേഹം രാജസ്ഥാനിലെ പുഷ്കര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വന്നു. ദര്‍ശനത്തിന് മുന്‍പ് രാഹുല്‍ രജിസ്റ്ററില്‍ തന്‍റെ ജാതി കാശ്മീരി ബ്രാഹ്മണനാണെന്ന് എഴുതിയിരുന്നതത്രേ.

ഗോത്രം ദത്താത്രേയ

ഗോത്രം ദത്താത്രേയ

ഗോത്രം ഏതെന്ന ചോദ്യത്തില്‍ ദത്താത്രേയ ആണെന്ന് എഴുതിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായി. ക്ഷേത്രത്തിലെ പൂജാരിയാണ് ഇത് വെളിപ്പെടുത്തിയത്. മോത്തിലാല്‍ നെഹ്രു, ജവഹര്‍ലാല്‍ നെഹ്രു, അവരുടെ കുടുംബം എല്ലാം കശ്മീരി ബ്രാഹ്മണരാണെന്നും പൂജാരി പറഞ്ഞിരുന്നു.

 എന്തുകൊണ്ട് പിന്തുണക്കുന്നില്ല

എന്തുകൊണ്ട് പിന്തുണക്കുന്നില്ല

എന്നാല്‍ രാഹുലിന്‍റെ ജാതി വീണ്ടും ആയുധമാക്കിയിരിക്കുകയാണ് കേന്ദ്രമന്ത്രി ഉമാ ഭാരതി. രാഹുല്‍ ഗാന്ധി യഥാര്‍ത്ഥ ഹിന്ദുവും ബ്രാഹ്മണനുമാണെങ്കില്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ലെന്ന് ഉമാ ഭാരതി ചോദിച്ചു.

 നരേന്ദ്രമോദിക്കൊപ്പം

നരേന്ദ്രമോദിക്കൊപ്പം

ബ്രാഹ്മണവാണെങ്കില്‍ , നെഞ്ചിലണിഞ്ഞ പൂണൂലിനോട് ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ രാഹുല്‍ മുന്‍പോട്ട് വരണം. രാമക്ഷേത്രത്തിന് അനുകൂലമായി പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ അദ്ദേഹം നരേന്ദ്ര മോദിക്കൊപ്പമുണ്ടാകണം, ഉമാ ഭാരതി പറഞ്ഞു.

 പ്രതീക്ഷയുണ്ട്

പ്രതീക്ഷയുണ്ട്

രാഹുല്‍ ഗാന്ധിയുടെ ജാതി ആദ്യമായാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ തനിക്ക് പ്രതീക്ഷയുണ്ട്. മാത്രമല്ല അദ്ദേഹം ഇപ്പോള്‍ നിരവധി ക്ഷേത്രങ്ങളില്‍ സന്ദര്‍ശിക്കുന്നുണ്ട്. അടുത്തിടെയാണ് അദ്ദേഹം കൈലാഷ് മാനസരോവറില്‍ യാത്ര പോയത്.

സഹകരിക്കാതിരിക്കാന്‍ ആവില്ല

സഹകരിക്കാതിരിക്കാന്‍ ആവില്ല

രാഹുല്‍ ശിവ ഭക്തനാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇങ്ങനെയൊക്കെയായ രാഹുലിന് രാമക്ഷേത്ര നിര്‍മ്മാണത്തോട് സഹകരിക്കാതിരിക്കാന്‍ ആവില്ല, ഉമാഭാരതി പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്‍പോട്ട് വരണമെന്നും ഉമാ ഭാരതി പറഞ്ഞു.

English summary
If Rahul Gandhi Is A Hindu Brahmin, Should Support Ram Temple: Uma Bharti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X