കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കുന്നില്ലെങ്കില്‍? ബദല്‍ മാര്‍ഗം ശശി തരൂര്‍ പറയുന്നു

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസില്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ പദവി ഒഴിഞ്ഞത്. പ്രമുഖരായ നേതാക്കള്‍ പലതവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം പ്രസിഡന്റാകാന്‍ താല്‍പ്പര്യം കാണിച്ചില്ല. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ക്രിയാത്മകമായ പ്രതിപക്ഷ നേതാവിന്റെ റോള്‍ അദ്ദേഹം നിര്‍വഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുകയും ചെയ്യുന്നു.

രാഹുല്‍ രാജിവച്ച വേളയില്‍ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധി വീണ്ടുമെത്തി. ഇപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടു. രാഹുല്‍ അധ്യക്ഷനാകണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അദ്ദേഹം തയ്യാറാകുന്നില്ലെങ്കില്‍ ബദല്‍ മാര്‍ഗം നിര്‍ദേശിച്ചിരിക്കുകയാണ് തിരുവനന്തപുരം എംപി ശശി തരൂര്‍...

രാജി നേതൃത്വം സ്വീകരിച്ചിട്ടില്ല

രാജി നേതൃത്വം സ്വീകരിച്ചിട്ടില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചേര്‍ന്ന ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി രാജിവച്ചത്. പ്രചാരണ രംഗത്ത് പല നേതാക്കളും കൂട്ടായ പ്രവര്‍ത്തനത്തില്‍ നിന്ന് അകന്ന് സ്വന്തം മണ്ഡലങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. പക്ഷേ, രാഹുലിന്റെ രാജി നേതൃത്വം സ്വീകരിച്ചിട്ടില്ല.

ദേശീയ അധ്യക്ഷനാകണമെങ്കില്‍

ദേശീയ അധ്യക്ഷനാകണമെങ്കില്‍

രാഹുല്‍ ഗാന്ധിക്ക് ദേശീയ അധ്യക്ഷനാകണമെങ്കില്‍ തന്റെ രാജി പിന്‍വലിച്ചാല്‍ മാത്രം മതി. രാഹുല്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് എകെ ആന്റണി, അഹമ്മദ് പട്ടേല്‍, പി ചിദംബരം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.

 രാഹുല്‍ തയ്യാറായില്ലെങ്കില്‍

രാഹുല്‍ തയ്യാറായില്ലെങ്കില്‍

രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ സംഘടനാ തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് ശശി തരൂര്‍ ന്യൂസ് 18യോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്നും ശശി തരൂര്‍ ആവശ്യപ്പെടുന്നു.

തന്റെ നിലപാട്

തന്റെ നിലപാട്

കോണ്‍ഗ്രസിന് സ്ഥിരമായ ദേശീയ അധ്യക്ഷനില്ലാത്തത് പതിവ് വാര്‍ത്തയായിരിക്കുന്നു. ഒട്ടേറെ പ്രമുഖര്‍ ഈ വിഷയത്തില്‍ പ്രതികരണം നടത്തി. ഈ വിഷയം എത്രയും വേഗം പരിഹരിക്കണമെന്നാണ് തന്റെ നിലപാട് എന്ന് ശശി തരൂര്‍ പറഞ്ഞു. മുഴുവന്‍ സമയ പ്രസിഡന്റ് വേഗത്തില്‍ ചുമതലയേല്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രദ്ധ പതിപ്പിക്കാം

ശ്രദ്ധ പതിപ്പിക്കാം

പ്രസിഡന്റിനെ തിരഞ്ഞെടുത്താല്‍ മറ്റു വിഷയങ്ങളിലേക്ക് കോണ്‍ഗ്രസിന് ശ്രദ്ധ പതിപ്പിക്കാം. സംഘടനാ തലത്തിലെ വെല്ലുവിളികള്‍ പരിഹരിക്കണം. അടുത്തിടെ നന്നായി തിളങ്ങാന്‍ സാധിക്കാതിരുന്ന സംസ്ഥാനങ്ങളിലും ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

എന്തുകൊണ്ട് ഗാന്ധി കുടുംബം മാത്രം

എന്തുകൊണ്ട് ഗാന്ധി കുടുംബം മാത്രം

ബിജെപിക്ക് ദേശീയ തലത്തിലുള്ള ബദല്‍ കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ ഗാന്ധി കുടുംബത്തിന് പ്രത്യേക സ്ഥാനമുണ്ട്. വിവിധ തലത്തിലുള്ളവരെയും ആശയക്കാരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ അവര്‍ക്ക് സാധിക്കും. പാര്‍ട്ടിയെ പ്രതിസന്ധി ഘട്ടത്തില്‍ നയിച്ച ചരിത്രവും അവര്‍ക്കുണ്ട്- തരൂര്‍ പറഞ്ഞു.

Recommended Video

cmsvideo
Sachin Pilot criticizes Ashok Gehlot | Oneindia Malayalam
അത് വിസ്മരിക്കാനാകില്ല

അത് വിസ്മരിക്കാനാകില്ല

രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരാണ് ഗാന്ധി കുടുംബം. ഒരേ സമയം പാര്‍ട്ടിയെയും സര്‍ക്കാരിനെയും നയിച്ചവരാണ് അവര്‍. പ്രതിസന്ധി ഘട്ടത്തിലെല്ലാം അവര്‍ നടത്തിയ പ്രവര്‍ത്തനം വിസ്മരിക്കാവുന്നതല്ല. രാഹുല്‍ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ രാജി പിന്‍വലിച്ചാല്‍ മാത്രം മതി- തരൂര്‍ പറഞ്ഞു.

2022 ഡിസംബര്‍ വരെ

2022 ഡിസംബര്‍ വരെ

2022 ഡിസംബര്‍ വരെയുള്ള പ്രസിഡന്റായിട്ടാണ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടത്. രാഹുല്‍ ഗാന്ധി തിരിച്ചെത്തിയാല്‍ പാര്‍ട്ടിക്ക് ഉണര്‍വാകും. എന്നാല്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ലെങ്കില്‍ ബദല്‍ മാര്‍ഗം കാണണം. അതുകൊണ്ടാണ് ഇക്കാര്യം താന്‍ പറയുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

അനന്തമായി നീട്ടാന്‍ സാധ്യമല്ല

അനന്തമായി നീട്ടാന്‍ സാധ്യമല്ല

ഇടക്കാല പ്രസിഡന്റിനെ അനന്തമായി ചുമതലയേല്‍പ്പിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന് അഭിപ്രായപ്പെടുന്നത്. വര്‍ക്കിങ് കമ്മിറ്റിയിലെ പദവികളിലേക്കും തിരഞ്ഞെടുപ്പ് നടത്തി നേതാക്കളെ കണ്ടെത്തണമെന്നും ശശി തരൂര്‍ പറഞ്ഞു.

ആരാണ് മല്‍സരിക്കുക

ആരാണ് മല്‍സരിക്കുക

രാഹുല്‍ ഗാന്ധി അല്ലെങ്കില്‍ ആരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുക എന്ന കാര്യം താന്‍ ആലോചിക്കുന്നില്ല. പക്ഷേ, നിലവിലെ പ്രതിസന്ധി പരിഹരിക്കണം. ദേശീയ അധ്യക്ഷനെ കണ്ടെത്തണം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

സച്ചിന്‍ പൈലറ്റ് വിഷയത്തില്‍...

സച്ചിന്‍ പൈലറ്റ് വിഷയത്തില്‍...

വിവിധ അഭിപ്രായങ്ങളും പ്രശ്‌നങ്ങളുമുള്ളവരാണ് എല്ലാവരും. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പരിഹരിക്കണം. സച്ചിന്‍ പൈലറ്റിനെ ശക്തമായ യുവ നേതാവായിട്ടാണ് ഞാന്‍ കാണുന്നത്. അദ്ദേഹം കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചതില്‍ ഏറെ സന്തോഷമുണ്ട്. നല്ല ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതിലും സന്തോഷമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

ശ്യാമള ഗോപാലന്റെ മകള്‍ അമേരിക്ക ഭരിക്കുമോ? കനിമൊഴിയെ ചോദ്യം ചെയ്ത 'ഹിന്ദ്യ'ക്കാര്‍ അറിയണം...ശ്യാമള ഗോപാലന്റെ മകള്‍ അമേരിക്ക ഭരിക്കുമോ? കനിമൊഴിയെ ചോദ്യം ചെയ്ത 'ഹിന്ദ്യ'ക്കാര്‍ അറിയണം...

English summary
if Rahul Gandhi Not Ready to take Again Congress Leadership then what will do, Shashi Tharoor Opinion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X