കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂര്‍ രാജ്യദ്രോഹി എങ്കില്‍ ഞങ്ങളും രാജ്യദ്രോഹികള്‍; തുറന്നടിച്ച് ഗുലാംനബി ആസാദ്

Google Oneindia Malayalam News

ദില്ലി: വിവാദമായ കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം. നിയമം പിന്‍വലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മോദി രാജ്യസഭയിലുള്ളപ്പോഴായിരുന്നു ഗുലാം നബി ആസാദിന്റെ മറുപടി പ്രസംഗം.

p

കശ്മീരില്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കപ്പെടണം. ജനങ്ങള്‍ അസന്തുഷ്ടരാണ് എന്നും ഗുലാം നബി ആസാദ് പറഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണം. പ്രക്ഷോഭത്തിനിടെ കാണാതായവരെ കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിക്കണം. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിരുന്നു. ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ സംഭവങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ജനാധിപത്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ അപലപിക്കുന്നു. ദേശീയ പതാകയെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

ഗണേഷ് ഇല്ലെങ്കിലും ജഗദീഷ് വന്നേക്കും; 24500 വോട്ടിന്റെ ആ തോല്‍വി... താരമണ്ഡലമാകും പത്തനാപുരംഗണേഷ് ഇല്ലെങ്കിലും ജഗദീഷ് വന്നേക്കും; 24500 വോട്ടിന്റെ ആ തോല്‍വി... താരമണ്ഡലമാകും പത്തനാപുരം

അന്നദാതാക്കളാണ് കര്‍ഷകര്‍. അവരുമായി ഏറ്റുമുട്ടുന്നതിന് പകരം സര്‍ക്കാര്‍ സാമ്പത്തിക പുരോഗതി ഉള്‍ുപ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ ശ്രദ്ധയൂന്നണം. ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണം. രാജ്യത്തെയാണ് ശശി തരൂര്‍ പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിന് എങ്ങനെയാണ് രാജ്യവിരുദ്ധനാകാന്‍ സാധിക്കുക. തരൂര്‍ രാജ്യവിരുദ്ധനാണെങ്കില്‍ ഞങ്ങളെല്ലാം രാജ്യവിരുദ്ധരാണ്. ജനാധിപത്യത്തിന്റെ താല്‍പ്പര്യം പരിഗണിച്ച് ശശി തരൂരിനെതിരായ രാജ്യദ്രോഹ കേസ് പിന്‍വലിക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ... ഷാജി കണ്ണൂരിലേക്ക്, എല്ലാ വിഭാഗത്തിനും പ്രാതിനിധ്യംമുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ... ഷാജി കണ്ണൂരിലേക്ക്, എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം

അതിനിടെ, രാജ്യദ്രോഹക്കേസിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂരും മാധ്യമപ്രവര്‍ത്തകന്‍ രാജദീപ് സര്‍ദേശായിയും സുപ്രീംകോടതിയെ സമീപിച്ചു. മാധ്യമപ്രവര്‍ത്തകരായ മൃണാള്‍ പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, ആനന്ദ് നാഥ് എന്നിവര്‍ ചൊവ്വാഴ്ച വൈകീട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജനുവരി 30നാണ് ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ദില്ലി പോലീസ് കേസെടുത്തത്. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളിലെ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്

Recommended Video

cmsvideo
ശോഭ സുരേന്ദ്രൻ തരൂരിനെ പേടിപ്പിക്കുകയാണോ? | Oneindia Malayalam

English summary
If Shashi Tharoor is Anti-National, then We All Are Anti-National: Ghulam Nabi Azad in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X