സിദ്ധരാമയ്യ ഹിന്ദുവെങ്കില്‍ എന്തുകൊണ്ട് ബീഫ് കഴിക്കുന്നതിനെ പിന്തുണയ്ക്കുന്നു: വിമര്‍ശിച്ച് യോഗി
ബെംഗളൂരു: കര്‍ണ്ണാടകയില്‍ ബീഫ് ഉപയോഗം അനുവദിക്കുന്നതിനെതിരെ യോഗി ആതിദ്യനാഥ് രംഗത്ത്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്താണ് യോഗി ആദിത്യനാഥ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. സിദ്ധരാമയ്യ ഹിന്ദുവായിരുന്നിട്ടും എന്തുകൊണ്ടാണ് ബീഫ് കഴിക്കുന്നതിനെ പിന്തുണയ്ക്കുന്നതെന്നുമാണ് യോഗിയുടെ പ്രസ്താവന. ജനുവരിയില്‍ കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യോഗി ആദിത്യനാഥ് കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്തത്തെത്തിയിട്ടുള്ളത്.
സിദ്ധരാമയ്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പാതയാണ് പിന്തുടരുന്നതെന്നും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു യോഗിയുടെ പ്രസ്താവന. ബെംഗളൂരുവില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സിദ്ധരാമയയ്യയ്ക്കെതിരെയുള്ള പരാമര്‍ശം. സിദ്ധരാമയ്യ ഹിന്ദുവാണെന്ന് താന്‍ ഒരു റിപ്പോര്‍ട്ടില്‍ കണ്ടുവെന്നും എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെപ്പോലെ ഹിന്ദുത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും യോഗി ആരോപിക്കുന്നു.

ഹിന്ദുത്വം ഒരു ജീവിത രീതിയാണെന്നും ഇത് ഏതെങ്കിലും മതവുമായോ സമുദായവുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടുകിടക്കുന്നില്ലെന്നും യോഗി ചൂണ്ടിക്കാണിക്കുന്നു. ബീഫ് കഴിക്കുന്നതിനെ ഹിന്ദുത്വം അംഗീകരിക്കുന്നില്ലെന്നും ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയ്ക്ക് ബീഫ് കഴിക്കുന്നതിന് അംഗീകരിക്കാനുള്ള അവകാശമുണ്ടോയെന്നും യോഗി ചോദിക്കുന്നു. കര്‍ണാടകയില്‍ ബിജെപി അധികാരത്തിലിരുന്നപ്പോള്‍ ഗോവധത്തിനെതിരെ ബില്ല് കൊണ്ടുവന്നിരുന്നു. എന്നാല്‍ അത് പാസാക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല. കോണ്‍ഗ്രസ് ജനങ്ങളെ മതത്തിന്റേയും പേരില്‍ വിഭജിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ അഴിമതിയും ഭിന്നിപ്പ് രാഷ്ട്രീയവും രാജ്യത്തിന് ബാധ്യതയാവുമെന്നും യോഗി ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്ത് ബീഫ് ഉപയോഗത്തിന് അംഗീകാരം നല്കിയ കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന പ്രസ്താവനയുമായി യോഗി ആദിത്യനാഥ് നേരക്കെയും രംഗത്തെത്തിയിരുന്നു. ഇത് രാജ്യത്തിന്റെ ധാര്‍മികതയ്ക്ക് എതിരാണെന്നും യുപി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.
കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബീഫ് ഉപഭോഗത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ സര്‍ക്കാരില്‍ നിന്നും അതില്‍ക്കൂടുലതൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും കര്‍ണാടക സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടാണ് യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്.
ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരം ഉറപ്പായതോടെ കര്‍ണ്ണാടകം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്. 2018 ജനുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണ്ണാടകയില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് പാര്‍ട്ടി നടത്തിവരുന്നതെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications