കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യ ഹിന്ദുവെങ്കില്‍ എന്തുകൊണ്ട് ബീഫ് കഴിക്കുന്നതിനെ പിന്തുണയ്ക്കുന്നു: വിമര്‍ശിച്ച് യോഗി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണ്ണാടകയില്‍ ബീഫ് ഉപയോഗം അനുവദിക്കുന്നതിനെതിരെ യോഗി ആതിദ്യനാഥ് രംഗത്ത്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്താണ് യോഗി ആദിത്യനാഥ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. സിദ്ധരാമയ്യ ഹിന്ദുവായിരുന്നിട്ടും എന്തുകൊണ്ടാണ് ബീഫ് കഴിക്കുന്നതിനെ പിന്തുണയ്ക്കുന്നതെന്നുമാണ് യോഗിയുടെ പ്രസ്താവന. ജനുവരിയില്‍ കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യോഗി ആദിത്യനാഥ് കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്തത്തെത്തിയിട്ടുള്ളത്.

സിദ്ധരാമയ്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പാതയാണ് പിന്തുടരുന്നതെന്നും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു യോഗിയുടെ പ്രസ്താവന. ബെംഗളൂരുവില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സിദ്ധരാമയയ്യയ്ക്കെതിരെയുള്ള പരാമര്‍ശം. സിദ്ധരാമയ്യ ഹിന്ദുവാണെന്ന് താന്‍ ഒരു റിപ്പോര്‍ട്ടില്‍ കണ്ടുവെന്നും എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെപ്പോലെ ഹിന്ദുത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും യോഗി ആരോപിക്കുന്നു.

-adityanath-

ഹിന്ദുത്വം ഒരു ജീവിത രീതിയാണെന്നും ഇത് ഏതെങ്കിലും മതവുമായോ സമുദായവുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടുകിടക്കുന്നില്ലെന്നും യോഗി ചൂണ്ടിക്കാണിക്കുന്നു. ബീഫ് കഴിക്കുന്നതിനെ ഹിന്ദുത്വം അംഗീകരിക്കുന്നില്ലെന്നും ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയ്ക്ക് ബീഫ് കഴിക്കുന്നതിന് അംഗീകരിക്കാനുള്ള അവകാശമുണ്ടോയെന്നും യോഗി ചോദിക്കുന്നു. കര്‍ണാടകയില്‍ ബിജെപി അധികാരത്തിലിരുന്നപ്പോള്‍ ഗോവധത്തിനെതിരെ ബില്ല് കൊണ്ടുവന്നിരുന്നു. എന്നാല്‍ അത് പാസാക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല. കോണ്‍ഗ്രസ് ജനങ്ങളെ മതത്തിന്റേയും പേരില്‍ വിഭജിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ അഴിമതിയും ഭിന്നിപ്പ് രാഷ്ട്രീയവും രാജ്യത്തിന് ബാധ്യതയാവുമെന്നും യോഗി ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്ത് ബീഫ് ഉപയോഗത്തിന് അംഗീകാരം നല്‍കിയ കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന പ്രസ്താവനയുമായി യോഗി ആദിത്യനാഥ് നേരക്കെയും രംഗത്തെത്തിയിരുന്നു. ഇത് രാജ്യത്തിന്റെ ധാര്‍മികതയ്ക്ക് എതിരാണെന്നും യുപി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.
കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബീഫ് ഉപഭോഗത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ സര്‍ക്കാരില്‍ നിന്നും അതില്‍ക്കൂടുലതൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും കര്‍ണാടക സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടാണ് യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്.

ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരം ഉറപ്പായതോടെ കര്‍ണ്ണാടകം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്. 2018 ജനുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണ്ണാടകയില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് പാര്‍ട്ടി നടത്തിവരുന്നതെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി.

English summary
Addressing a BJP rally in Bengaluru, Adityanath said, 'I saw a news report where in chief minister Siddaramaiah was saying that he was a Hindu. After seeing your strength he is now talking about Hindutva in the same manner as Rahul Gandhi was visiting temple in Gujarat.'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X