കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ചടക്കം ആവശ്യപ്പെട്ടാല്‍ ഏകാധിപതിയാക്കും... മോദിയുടെ പരാതി ഇങ്ങനെ! വെങ്കയ്യ നായിഡുവിന് പ്രശംസ

  • By Desk
Google Oneindia Malayalam News

ദില്ലി: ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ പേരില്‍ അഞ്ച് ആക്ടിവിസ്റ്റുകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്ത വിവാദത്തിന് ഇപ്പോഴും അവസാനമായിട്ടില്ല. അര്‍ബന്‍ നക്‌സലുകള്‍ എന്നാണ് ഇത്തരം ആക്ടിവിസ്റ്റുകളെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം വിശേഷിപ്പിക്കുന്നത്.

അതല്ല ഇവിടത്തെ വിഷയം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ പുതിയ ചര്‍ച്ച. അച്ചടക്കം ആവശ്യപ്പെടുന്നവരെ ഏകാധിപതികള്‍ എന്ന് വിശേഷിപ്പിക്കുന്നു എന്നായിരുന്നു അദ്ദേഹം ഉന്നയിച്ച പരാതി.

Modi

ഉപരാഷ്ട്രപതിയായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുസ്‌കം ആണ് വെങ്കയ്യ നായിഡു രചിച്ചിട്ടുള്ളത്. അച്ചടക്കത്തിന്റെ കാര്യത്തില്‍ വെങ്കയ്യ നായിഡുവിനെ പ്രശംസിക്കാനും മോദി മറന്നില്ല. വെങ്കയ്യ നായിഡു എക്കാലത്തും അച്ചടക്കം കര്‍ശനമായി നടപ്പിലാക്കുന്ന ആളാണെന്നായിരുന്നു മോദിയുടെ പ്രശംസ. എന്നാല്‍ അച്ചടക്കത്തെ ജനാധിപത്യ വിരുദ്ധം എന്ന് വിളിക്കുന്നതാണ് നമ്മുടെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ എന്നും മോദി ആരോപിക്കുന്നുണ്ട്.

മൂവിങ് ഓണ്‍, മൂവിങ് ഫോര്‍വാര്‍ഡ്: എ ഇയര്‍ ഇന്‍ ഓഫീസ് എന്നാണ് വെങ്കയ്യ നായിഡുവിന്റെ പുസ്തകത്തിന്റെ പേര്.

English summary
"If Someone Calls For Discipline, He Is Branded Autocratic," Says PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X