Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ

കൊൽക്കത്ത; ബംഗാളിൽ അധികാരത്തിൽ വന്നാൽ ഗൂർഖ വിഭാഗത്തിൻറെ പ്രശ്നങഅങൾക്ക് ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡാര്‌ജലിംഗിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു ഷാ. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തിസ്‌ ഉണഅടെങ്കിൽ ഗൂർഖ വിഭാഗത്തിന് ഒരിക്കല്‌ പോലും പ്രതിഷേധങ്ങൾ നടത്തേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും ഷാ പറഞ്ഞു.

amit sha

ഡാര്‍ജിലിംഗില്‍ ഗൂര്‍ഖാലാന്റ് വേണമെന്നതാണ് ഗൂർഖ വിഭാഗത്തിന്റെ ആവശ്യം. പശ്ചിമ ബംഗാളിലെ സ്‌കൂളുകളില്‍ ബംഗാളി ഭാഷ നിര്‍ബന്ധമാക്കാനുള്ള മമതാ ബാനര്‍ജി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 2017 ൽ ഇവർ പ്രക്ഷോഭം നടത്തിയിരുന്നു. അതേസമയം ഗൂർഖാല്ല.ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പാക്കിയാല്‍ ഒരു ഗൂര്‍ഖയേയും പുറത്താക്കില്ലെന്നും ഷാ പറഞ്ഞു.

എന്‍ആര്‍സി നടപ്പാക്കിയാല്‍ ഗൂര്‍ഖകളെ പുറത്താക്കുമെന്ന തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, എന്‍ആര്‍സി ഇതുവരെ നടപ്പാക്കിയിട്ടില്ല. നടപ്പാക്കുന്ന ഘട്ടത്തില്‍ ഒരു ഗൂര്‍ഖയേയും പുറത്താക്കുകയും ഇല്ലെന്നും ഷാ പറഞ്ഞു. ബിജെപിക്ക് അധികാരം ലഭിച്ചാൽ ഡാർജലിംഗ് മുനിസിപ്പൽ കോർപറേഷൻ രൂപീരപിക്കുുമെന്നും ഷാ പറഞ്ഞു.

പശ്ചിമ ബംഗാളിലെ ബിജെപി സഖ്യകക്ഷിയായിരുന്ന ഗൂര്‍ഖ ജനമുക്തി മോര്‍ച്ച എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചിരുന്നു.തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും തന്നെ ബിജെപി പാലിച്ചില്ലെന്ന്ആരോപിച്ചായിരുന്നു സഖ്യം വിട്ടത്. ഇതിനിടേയാണ് ഗൂര്‍ഖകളുടെ വോട്ട് ലക്ഷ്യമാക്കിയുള്ള അമിത് ഷായുടെ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+