കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ ഇതിലും മികച്ച മുന്നേറ്റം ഉണ്ടാവുമായിരുന്നു:യെച്ചൂരി

Google Oneindia Malayalam News

ദില്ലി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കൂടിതല്‍ സീറ്റുകള്‍ നല്‍കിയിരുന്നതില്‍ ഇതിലും മികച്ച മുന്നേറ്റം നടത്താന്‍ കഴിയുമായിരുന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിഹാറില്‍ ഇത്തവണ അതിശക്തമായി തന്നെ ബിജെപിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് കഴിയുമായിരുന്നെ കാര്യം വ്യക്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'ബിജെപിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് കഴിയുമെന്ന കാര്യം നേരത്തെ മുതല്‍ വ്യക്തമായിരുന്നു. ഇടതുപക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയിരുന്നുവെങ്കില്‍ മഹാസഖ്യത്തിന് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു.'- സീതാറാം യെ്ച്ചൂരി പറഞ്ഞു.

മഹാസഖ്യത്തിന്‍റെ ഭാഗമായി 29 സീറ്റുകളിലാണ് 3 ഇടതുപാർട്ടികള്‍ ഇത്തവണ മത്സരിച്ചത്. സിപിഐ എംഎല്‍-19, സിപിഐ-6, സിപിഐഎം-4 എന്നീ സീറ്റുകളിലായിരുന്നു മത്സരം. ഇതില്‍ 17 സീറ്റിലും ഇടത് പാർട്ടികള്‍ നേട്ടമുണ്ടാക്കി. നിലവില്‍ സിപിഐഎം, സിപിഐ എന്നിവർ 2 സീറ്റിലാണ് വിജയിച്ചത്. സിപിഐഎംഎല്‍ ലിബറേഷന്‍ 9 സീറ്റുകളില്‍ വിജയിക്കുകയും 3 സീറ്റില്1 മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നുണ്ട്.

 yechrys

അതേസമയം, മഹാസഖ്യത്തിന്‍റെ ഭാഗമായി 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. 19 സീറ്റില്‍ മാത്രമാണ് അവർ ഇപ്പോള് മുന്നേറുന്നത്. 2015 ല്‍ 27 സീറ്റിലായിരുന്നു അവർ വിജയിച്ചത്. ഇത്തവണ സിറ്റിങ് സീറ്റുകളിലടക്കം അവർക്ക് പരാജയം നേരിടേണ്ടി വന്നു.

'ബിഹാറില്‍ എന്‍ഡിഎ വിജയിച്ചു'; വോട്ടർമാർക്കും മോദിക്കും നന്ദി; അവകാശവാദവുമായി ബിജെപി'ബിഹാറില്‍ എന്‍ഡിഎ വിജയിച്ചു'; വോട്ടർമാർക്കും മോദിക്കും നന്ദി; അവകാശവാദവുമായി ബിജെപി

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam

English summary
If the Left had been given more seats, it could have made even better progress: Sitaram Yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X