• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥലം മാറ്റിയില്ലെങ്കിൽ കൂട്ടമായി കുടിയേറും; പ്രതിഷേധവുമായി കശ്മീരി പണ്ഡിറ്റുകൾ

 • By Akhil Prakash
Google Oneindia Malayalam News

ശ്രീനഗർ: കൂട്ട കുടിയേറ്റ ഭീഷണി ഉയർത്തി കശ്മീരിലെ പണ്ഡിറ്റ് ജീവനക്കാർ. താഴ്വരക്ക് പുറത്ത് തങ്ങളെ നിയമിച്ചില്ലെങ്കിൽ കൂട്ടമായി കുടിയേറ്റം നടത്തും എന്നാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്. കശ്മീരിൽ സാധാരണ പൗരൻമാർക്കെതിരെയുള്ള ആക്രമണം വർധിച്ചതോടെയാണ് ഈ ആവശ്യവുമായി പണ്ഡിറ്റുകൾ രം ഗത്ത് വന്നത്. ഇതിനായി ജീവനക്കാർ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തി. റിസർവ് വിഭാഗം ജീവനക്കാർ 2007 മുതൽ താഴ്‌വരയിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും കഴിഞ്ഞ 15 വർഷമായി ഒരിക്കലും അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിട്ടില്ലെന്നും പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.

"സാധാരണക്കാരെ കൊന്നൊടുക്കുമ്പോൾ ഈ താഴ്‌വരയിൽ ഞങ്ങൾ സുരക്ഷിതരല്ലെന്ന് തോന്നുന്നില്ല, ഞങ്ങളാരും താഴ്‌വരയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കശ്മീരിൽ നിന്ന് ജമ്മു മേഖലയിലെ ഞങ്ങളുടെ സ്വന്തം ജില്ലകളിലേക്ക് ഞങ്ങളെ ഉടൻ മാറ്റാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു." അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ജമ്മുവിൽ നിന്നുള്ള ആരും കശ്മീരിൽ സേവനമനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മറ്റൊരു പ്രതിഷേധക്കാരൻ പറഞ്ഞു. ഞങ്ങൾക്കായി സമഗ്രമായ ഒരു ട്രാൻസ്ഫർ നയം രൂപീകരിക്കാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. സർക്കാർ സ്ഥലംമാറ്റ നയം കൊണ്ടുവന്നില്ലെങ്കിൽ കൂട്ടത്തോടെ രാജിവെക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി.

അതിനിടെ കശ്മീരിൽ ജോലിക്ക് നിയമിച്ച ചില പണ്ഡിറ്റ് ജീവനക്കാർ ജമ്മുവിലേക്ക് മാറിയിട്ടുണ്ട്. "കശ്മീർ താഴ്വരയിൽ സാഹചര്യം വളരെ സംഘർഷഭരിതമാണ്. പണ്ഡിറ്റുകളുടെ ആദ്യ കുടിയേറ്റം 1990 ലാണ് നടന്നത്, ഇപ്പോൾ രണ്ടാമത്തേത് നടന്നുകൊണ്ടിരിക്കുകയാണ്. 32 വർഷങ്ങൾക്ക് ശേഷവും പണ്ഡിറ്റുകൾ കശ്മീരിൽ സുരക്ഷിതരല്ല," എന്ന് അനന്ത്നാഗിൽ നിന്ന് മടങ്ങുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേ സമയം കശ്മീരിൽ നടക്കുന്ന അക്രമങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രം ഗത്ത് എത്തി. രണ്ടാമത്തെ കശ്മീർ പണ്ഡിറ്റ് പലായനം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി മാത്രമാണ് ഇതിന് ഉത്തരവാദിയെന്നും ഓൾ ഇന്ത്യ മജ്‌ലിസ് -ഇ- ഇത്തേഹാദുൽ മുസ്‌ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി.

'90 കളിലേതിനേക്കാള്‍ ഭീകരമായ അവസ്ഥ', കശ്മീര്‍ വിട്ട് ഹിന്ദു കുടുംബങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍'90 കളിലേതിനേക്കാള്‍ ഭീകരമായ അവസ്ഥ', കശ്മീര്‍ വിട്ട് ഹിന്ദു കുടുംബങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍

കശ്മീർ പണ്ഡിറ്റുകളെക്കുറിച്ചുള്ള സിനിമയെ മാത്രമെ ബിജെപി ഇടപെടു എന്നും യഥാർത്ഥ പ്രശ്നത്തിൽ ഇടപെടില്ല എന്നും കോൺ ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കശ്മീർ താഴ്വരയിൽ സാധാരണക്കാർക്കെതിരായ അക്രമം വർധിച്ചു വരുന്നു. കുൽഗാം ജില്ലയിൽ വിജയ് കുമാർ എന്ന ബാങ്ക് മാനേജർ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം അതേ ജില്ലയിലെ ഗോപാൽപോര പ്രദേശത്ത് രജനി ബാല എന്ന സ്കൂൾ അധ്യാപികയും വെടിയേറ്റ് മരിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഒരു ടെലവിഷൻ താരത്തേയും തീവ്രവാദികൾ ഇവിടെ കൊലപ്പെടുത്തി. മെയ് 12 ന് ബുദ്ഗാമിലെ ചദൂര തഹസിൽ ഓഫീസിൽ സർക്കാർ ഉദ്യോഗസ്ഥൻ രാഹുൽ ഭട്ടും വെടിയേറ്റ് മരിച്ചിരുന്നു.

അടിപൊളി ലുക്കിലാണല്ലോ; അനിഖ എന്നും പൊളിയാമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
  Thrikkakkara By-Election 2022 | UDF കോട്ടയിൽ ആഹ്ലാദവുമായി 20:20 | #Politics | OneIndia Malayalam
  English summary
  If the place is not changed, we will migrate; Kashmiri Pandits protest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X