Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ ശ്രദ്ധ കോണ്‍ഗ്രസിലുള്ളപ്പോള്‍ കാണിച്ചിരുന്നെങ്കില്‍'; രാഹുലിന് ചുട്ടമറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ

ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നില്ലായിരുന്നെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപിയില്‍ എത്തിയ സിന്ധ്യ ഇപ്പോള്‍ ബാക്ക് ബെഞ്ചിലിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

പാര്‍ട്ടിയുടെ യൂത്ത് വിംഗ് പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന. എന്നാല്‍ ഇപ്പോഴിതാ രാഹുലിന്റെ പരാമര്‍ശത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

രാഹുല്‍ പറഞ്ഞത്

രാഹുല്‍ പറഞ്ഞത്

കോണ്‍ഗ്രസിനൊപ്പം സിന്ധ്യ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ബിജെപിയിലെ ഒരു ബാക്ക് ബെഞ്ചറായി ഇരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ചേര്‍ന്ന് സംഘടനയെ ശക്തിപ്പെടുത്താന്‍ സിന്ധ്യയ്ക്ക് അവസരമുണ്ടായിരുന്നു. ഒരു ദിവസം നിങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം മറ്റൊരു വഴി തിരഞ്ഞെടുത്തു.

സിന്ധ്യ തിരിച്ചുവരും

സിന്ധ്യ തിരിച്ചുവരും

സിന്ധ്യ ഒരിക്കലും അവിടെ മുഖ്യമന്ത്രിയാകില്ല. അതിനായി അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. താന്‍ ഈ പറഞ്ഞ കാര്യം എഴുതിവയ്ക്കാമെന്നും രാഹുല്‍ പറഞ്ഞു.

എപ്പോള്‍ വേണമെങ്കിലും

എപ്പോള്‍ വേണമെങ്കിലും

കോണ്‍ഗ്രസ് ഒരു കടല്‍ പോലെയാണെന്നും പാര്‍ട്ടിയുടെ പ്രത്യേയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആരെയും ഇവിടേക്ക് സ്വാഗതം ചെയ്യുമെന്നും അതുമായി ഒത്തുപോകാത്തവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിട്ട് പോകാമെന്നും രാഹുല്‍ പറഞ്ഞു.

 സിന്ധ്യയുടെ മറുപടി

സിന്ധ്യയുടെ മറുപടി

രാഹുലിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. രാഹുല്‍ ഗാന്ധി ഇപ്പോള്‍ കാണിക്കുന്ന ശ്രദ്ധയും ആശങ്കയും ഞാന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന സമയത്ത് കാണിച്ചിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നെന്ന് സിന്ധ്യ പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍

കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍

പദവി മോഹിച്ചാണ് സിന്ധ്യ ബിജെപിയില്‍ പോയതെന്നും കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടി മാത്രമാണ് ബിജെപി സിന്ധ്യയെ പാട്ടിലാക്കിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു,.

ഹോട്ട് ലുക്കിൽ രഷാമി ദേശായി- ചിത്രങ്ങൾ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+