കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചാല്‍ ബാബറി മസ്ജിദും നിര്‍മിക്കും; ഉദ്ധവിനെതിരെ എസ്പി നേതാവ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ താക്കീത് നല്‍കി എസ്പി നേതാവ് രംഗത്ത്. മാര്‍ച്ച് ഏഴിന് അയോധ്യ സന്ദര്‍ശിക്കുമെന്നും രാമന്റെ അനുഗ്രഹം വാങ്ങുമെന്നുമാണ് ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ചാണ് സന്ദര്‍ശനം. അങ്ങനെയാണെങ്കില്‍ ഞങ്ങളും കൂടെ വരുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മിയുടെ മകന്‍ ഫര്‍ഹാന്‍ അസ്മി പ്രതികരിച്ചു.

S

മാര്‍ച്ചില്‍ അയോധ്യയിലേക്ക് പോകുമെന്ന് ഉദ്ധവ് പറയുന്നു. എന്നാല്‍ ഞാനും കൂടെ വരും. രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍ ബാബറി മസ്ജിദിന് വേണ്ടി ഞങ്ങളും തറക്കല്ലിടും- ഫര്‍ഹാന്‍ അസ്മി പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ നേതാവാണ് അബു അസ്മി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ മകന്‍ ഫര്‍ഹാന്‍ അസ്മിയുടെ പ്രതികരണം.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായ ശേഷം അയോധ്യ ആദ്യമായി സന്ദര്‍ശിക്കാനിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം അയോധ്യയിലെത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട 18 ശിവസേന എംപിമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ജാമിയ പ്രക്ഷോഭത്തിനിടെ വെടിവയ്പ്; വിദ്യാര്‍ഥിക്ക് പരിക്കേറ്റു, സംഭവം പോലീസ് സാന്നിധ്യത്തില്‍ജാമിയ പ്രക്ഷോഭത്തിനിടെ വെടിവയ്പ്; വിദ്യാര്‍ഥിക്ക് പരിക്കേറ്റു, സംഭവം പോലീസ് സാന്നിധ്യത്തില്‍

അതിന് ശേഷമാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി പദവിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ബിജെപിയുമായി ഉടക്കി. പിന്നീട് എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നാണ് ശിവസേന സര്‍ക്കാരുണ്ടാക്കിയത്. സര്‍ക്കാരിന്റെ 100 ദിവസം പൂര്‍ത്തിയാക്കുന്ന വേളയിലാണ് അയോധ്യ സന്ദര്‍ശനം. ഇതിനെതിരെയാണ് എസ്പി നേതാവ് രംഗത്തുവന്നിരിക്കുന്നത്.

English summary
'If Uddhav Lays Stone for Ram Temple, We'll Do it for Babri Masjid'; SP Leader son says,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X