കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഉപദ്രവിച്ചാല്‍ പൂട്ടേണ്ടിവരുമോ? വോഡഫോണ്‍- ഐഡിയ പ്രതിസന്ധി സമ്പദ് വ്യവസ്ഥക്ക് തിരിച്ചടി

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ടെലികോം മേഖലയിലെ പ്രതിസന്ധി തിരിച്ചടിയാവുന്നു. വോഡഫോണ്‍- ഐഡിയയെ ടെലികോം വിപണിയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കോടികളുടെ ഇടിവാണ് സംഭവിക്കുക. ഇതിനൊപ്പം കുത്തക കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നതില്‍ കുറവ് വരുമെന്നു​ ഇന്ത്യയ്ക്ക് അപഖ്യാതിയേല്‍ക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ടെലികോം കമ്പനിക്ക് രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് നേരിടേണ്ടതായി വന്നത്. അതേ സമയം ഒറ്റരാത്രി കൊണ്ട് പണമടക്കാന്‍ നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ സര്‍വീസ് നിര്‍ത്തലാക്കുമെന്നാണ് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയത്. 10000 ഓളം പേര്‍ക്ക് ഒറ്റയടിക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിന് ഈ നീക്കം വഴിയൊരുക്കുകയും ചെയ്യും.

'മോദിയുടെ ഡിഎന്‍എയില്‍ മുസ്ലിം വിരുദ്ധതയുണ്ട്'; കേന്ദ്ര ഇടനാഴിയില്‍ ഇടിമുഴക്കമായി ഈ ശബ്ദം'മോദിയുടെ ഡിഎന്‍എയില്‍ മുസ്ലിം വിരുദ്ധതയുണ്ട്'; കേന്ദ്ര ഇടനാഴിയില്‍ ഇടിമുഴക്കമായി ഈ ശബ്ദം

ബ്രിട്ടനിലെ വോഡഫോണ്‍ ഗ്രൂപ്പിന്റെ സംയുക്ത സംരംഭമായ വോഡഫോണ്‍- ഐഡിയയോട് കഴിഞ്ഞ ദിവസമാണ് ലക്ഷണക്കിന് രൂപയുടെ കുടിശ്ശിക അടക്കാന്‍ നിര്‍ദേശിച്ചത്. കുടിശ്ശികക്കൊപ്പം പിഴ കൂടി ഉള്‍പ്പെടുത്തി മാര്‍ച്ച് 11നകം അടയ്ക്കാനാണ് സുപ്രീം കോടതി വെള്ളിയാഴ്ചത്തെ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നത്. പണം തിരിച്ചടയ്ക്കുന്നതിന് കൂടുതല്‍ സമയം നല്‍കാനാണ് കമ്പനി സര്‍ക്കാരിനോടും ആവശ്യപ്പെടുന്നത്.

1-1523866402-

എന്നാല്‍ $3.9 ഒറ്റയടിക്ക് സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ കഴിയില്ലെന്നാണ് കമ്പനി സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാര്‍ ഈ സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും അല്ലാത്ത പക്ഷം ഇന്ത്യന്‍ ടെലികോം രംഗത്ത് രണ്ട് സേവന ദാതാക്കള്‍ മാത്രേ ഉണ്ടാകൂ എന്നും അത് അര്‍ധ കുത്തക പോലെയായിരിക്കും പ്രവര്‍ത്തിക്കുകയെന്നുമാണ് വോ‍ഡഫോണ്‍- ഐഡിയ വക്താവിന്റെ പ്രതികരണം. കമ്പനി ഇന്ത്യ വിട്ടാല്‍ ഭാരതി എയര്‍ടെല്ലിന്റെയും റിലയന്‍സ് ജിയോയുടേയും ആധിപത്യത്തിന് വഴിയൊരുക്കുമെന്നാണ് പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയില്‍ 5ജി സേവനം ആരംഭിക്കാനാണ് കമ്പനി നീക്കം നടത്തുന്നത്.

13000 ജീവനക്കാര്‍ക്ക് പുറമേ വിവിധ ബാങ്കുകളില്‍ നിന്നായി $3.8 ബില്യണ്‍ വായ്പയുമാണ് വോഡഫോണ്‍- ഐഡിയയ്ക്കുള്ളത്. രാജ്യത്ത് തൊഴിലില്ലാമയുടെ പേരില്‍ മോദി സര്‍ക്കാര്‍ നിരന്തരം പഴി കേള്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധിയും ഉയര്‍ന്നുവരുന്നത്. ഈ സാഹചര്യത്തില്‍ കമ്പനി ഇന്ത്യയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണെങ്കില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമായിരിക്കും ഏര്‍പ്പിക്കുക. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ തന്നെ 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണുള്ളത്.

ഇത്ര വലിയൊരു തുകയുടെ കടം വീട്ടാന്‍ കഴിയാതെ വരുന്നതോടെ ഇന്ത്യയുടെ ധനക്കമ്മി 40 ബേസിസ് പോയിന്റ് വരെ ഉയരുന്നതിന് കാരണമാകുമെന്നാണ് ഗവേഷക വിദഗ്ധന്‍ മോത്തിലാല്‍ ഒസ് വാള്‍ വിലയിരുത്തുന്നത്. രാജ്യത്തിന് നേരിട്ടുള്ള നികുതിയില്‍ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ 40 പോയിന്റ് ധനക്കമ്മി ഇന്ത്യയുടെ വരുമാനത്തില്‍ ഏകദേശം ഒരു ട്രില്യണ്‍ രൂപയുടെ ഇടിവുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോടതി ഉത്തരവ് ലംഘിക്കാന്‍ കഴിയില്ലെന്നും അതിന് കഴിയുന്ന മറ്റെന്തെങ്കിലും മാര്‍ഗ്ഗങ്ങളാണ് ആരായുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ടെലികോം രംഗത്ത് എന്ത് മാറ്റങ്ങള്‍ സംഭവിച്ചാലും അത് നിക്ഷേപ രംഗത്തെ ബാധിക്കുമെന്നതിനാല്‍ സര്‍ക്കാരും ഇക്കാര്യത്തില്‍ ഉത്കണ്ഠയില്‍ത്തന്നെയാണെന്നാണ് ധനകാര്യ മന്ത്രലായത്തിലെ ചില വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം കേസില്‍ സുപ്രീംകോടതി അടുത്ത തവണ വാദം കേള്‍ക്കുന്നതിന് മുമ്പായി പ്രതിവിധി കണ്ടെത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും സൂചനയുണ്ട്. പണമടക്കാന്‍ ടെലികോം കമ്പനികള്‍ക്ക് കുടുതല്‍ സമയം അനുവദിക്കാനുള്ള നിര്‍ദേശമാണ് അഭിഭാഷകര്‍ മുന്നോട്ടുവെച്ചിട്ടുള്ളത് എന്നാല്‍ ഇതിനോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

7000 കോടി രൂപയുടെ കുടിശ്ശികയാണ് വോഡ‍ഫോണ്‍- ഐഡിയ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ളത്. പിഴ, പലിശ എന്നിവക്ക് പുറമേ പിഴയ്ക്കുള്ള പലിശ കൂടി ഉള്‍പ്പെടുത്തി 25,000 കോടി രൂപവരെയാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. 2150 കോടി രുപയാണ് കമ്പനി ഇതിനകം സര്‍ക്കാരിലേക്ക് അടച്ചിട്ടുള്ളത്. ആദ്യം 2500 കോടിയും വെള്ളിയാഴ്ചക്കകം 1000 കോടി രൂപയും നല്‍കാമെന്ന നിര്‍ദേശമാണ് കമ്പനി കോടതിക്ക് മുമ്പാകെ വെച്ചത്. എന്നാല്‍ ഇത് കോടതി നിരസിക്കുകയായിരുന്നു.

English summary
If Vodafone Idea Disconnects, India Picks Up The Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X