കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് വര്‍ഷം ബിജെപി നന്നായി ഭരിച്ചോ? ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ഗഡ്കരി!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. അതേസമയം വീണ്ടും പ്രധാനമന്ത്രിക്കെതിരെയുള്ള ഒളിയമ്പാണ് അദ്ദേഹം എയ്തിരിക്കുന്നതെന്ന് സൂചനയുണ്ട്. വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തിലും ഗഡ്കരി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണ ബിജെപിയുടെ ഭരണത്തിന്റെ വിലയിരുത്തലാണ്. ഭരിക്കുന്ന പാര്‍ട്ടിയെ വിലയിരുത്തുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം നോക്കിയാണ്.

1

ബിജെപി നന്നായി ഭരിച്ചിട്ടില്ലെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അവര്‍ മറ്റൊരു പാര്‍ട്ടിക്ക് വോട്ടു ചെയ്യുമെന്നും ഗഡ്കരി വ്യക്തമാക്കി. രാഷ്ട്രീയം എന്നത് അധികാരത്തിന് വേണ്ടിയുള്ളതല്ല. രാഷ്ട്രീയം സമൂഹത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരിക്കലും ജാതി രാഷ്ട്രീയത്തിന്റെയോ, സ്വജനപക്ഷപാതത്തിന്റെയോ ഭാഗമായിട്ടില്ലെന്നും ഗഡ്കരി പറഞ്ഞു. ചിലപ്പോള്‍ താന്‍ ആളുകളോട് തമാശ പറയാറുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്ത കാര്യങ്ങള്‍ വെറും ട്രെയിലറാണെന്നും, മുഴുവന്‍ കാര്യങ്ങള്‍ വരാനിക്കുന്നതേയുള്ളൂവെന്നും അ്‌ദ്ദേഹം പറഞ്ഞു.

ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയുടെ ഒരുപോലെ തയ്യാറാണ്. ഇടയ്ക്കിടെ അദ്ദേഹം മോദിക്കെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിക്കാറുമുണ്ട്. അതേസമയം തനിക്ക് പ്രധാനമന്ത്രിയാവാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിക്കണമെന്ന് പറഞ്ഞിരുന്നു.

ആശയങ്ങളില്‍ എപ്പോഴും വ്യത്യാസമുണ്ടാകും. എന്നാല്‍ ജനങ്ങളില്‍ ഒരിക്കലും അഭിപ്രായ വ്യത്യാസമുണ്ടാകില്ല. രാഷ്ട്രീയ എതിരാളികളുടെ കാര്യത്തിലും അതങ്ങനെ തന്നെയാണ്. സോഷ്യലിസം, തുല്യത, മുതലാളിത്തം എന്നിവയിലാണ് ബിജെപി വിശ്വസിക്കുന്നത്. ജനങ്ങളില്‍ ഈ മൂന്ന് കാര്യങ്ങളില്‍ നിരാശയിലാണ്. എന്നാല്‍ ദേശീയതയും നല്ല ഭരണവുമാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബംഗാളില്‍ മമതയ്ക്ക് മുന്നില്‍ പ്രതിപക്ഷത്തിന് അടിപതറും..... രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ബിജെപി!!ബംഗാളില്‍ മമതയ്ക്ക് മുന്നില്‍ പ്രതിപക്ഷത്തിന് അടിപതറും..... രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ബിജെപി!!

English summary
if we have not performed well vote for another party says nitin gadkari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X