കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ മതേതരവാദിയാണോ... എങ്കില്‍ നിങ്ങളുടെ പൗരത്വം ചോദ്യം ചെയ്യപ്പെടാമെന്ന് ചിദംബരം!!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യം ഭയപ്പെടുത്തുന്നതാണെന്ന് പി ചിദംബരം. ഇന്ത്യന്‍ സമൂഹത്തില്‍ മതേതരം എന്ന് പറയുന്നത് പൗരത്വത്തെ ചോദ്യം ചെയ്യുന്ന കാര്യമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗത്തും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവരെ രാജ്യദരോഹികളായി മുദ്രകുത്തുകയാണ്. ഇതിന് പിന്നില്‍ ബിജെപി നേതാക്കളാണെന്നും ചിദംബരം പറഞ്ഞു.

1

കഴിഞ്ഞ 40 വര്‍ഷത്തോളമായി നമ്മള്‍ മതേതരത്വത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ മതേതരത്വത്തെ കുറിച്ച് നമ്മള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അവര്‍ ഇന്ത്യന്‍ പൗരന്‍മാരാണോ എന്ന് ചോദിക്കുന്ന ഘട്ടത്തിലാണ് എത്തി നില്‍ക്കുന്നത്. നിങ്ങള്‍ മതേതരവാദിയാണെങ്കില്‍, എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങള്‍ രാജ്യദ്രോഹിയാവാന്‍ സാധ്യത കൂടുതലാണ്.

നേരത്തെ ദില്ലി തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥും അനുരാഗ് താക്കൂറും നടത്തദിയ പ്രസംഗങ്ങള്‍ മതസൗഹാര്‍ദം തകര്‍ക്കുന്നതായിരുന്നു. ഇവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പ്രചാരണത്തില്‍ നിന്ന് വിലക്കിയിരുന്നു. ഇവര്‍ ഷഹീന്‍ബാഗിലെയും ജെഎന്‍യുവിലെയും പ്രതിഷേധക്കാരെ രാജ്യദ്രോഹികളെന്നാണ് വിശേഷിപ്പിച്ചത്. ഇവര്‍ പാകിസ്താന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും, ഇവരെ പിന്തുണയ്ക്കുന്നവരും അതേ രീതിയില്‍ ഉള്ളവരാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.

അതേസമയം ഇത്തരം പരാമര്‍ശങ്ങളെയാണ് ചിദംബരം വിമര്‍ശിച്ചത്. നിങ്ങള്‍ മതേതരവാദിയാണെങ്കില്‍, പാകിസ്താന്റെ ഭാഷയിലാണ് നിങ്ങളുടെ സംസാരമെന്ന് അവര്‍ പറയും. നിങ്ങളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടും. അധികം വൈകാതെ തന്നെ നിങ്ങളും പൗരത്വത്തെയും അവര്‍ ചെയ്യും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് നമ്മുടെ രാജ്യം എത്തി നില്‍ക്കുന്ന അവസ്ഥയാണ് ഇതെന്നും ചിദംബരം പറഞ്ഞു.

ഷഹീന്‍ബാഗും സിഎഎയും ഏറ്റില്ല... പക്ഷേ ബിജെപിയുടെ വോട്ട് ശതമാനം കുത്തനെ ഉയരും, കാരണം ഇതാണ്ഷഹീന്‍ബാഗും സിഎഎയും ഏറ്റില്ല... പക്ഷേ ബിജെപിയുടെ വോട്ട് ശതമാനം കുത്തനെ ഉയരും, കാരണം ഇതാണ്

English summary
if you are secular your citizenship will be questioned says chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X