നിങ്ങൾ കടുവയാണെങ്കിൽ ഫട്നാവിസ് റിംഗ് മാസ്റ്ററാണ്; മഹാരാഷ്ട്രയിൽ ബിജെപി-ശിവസേനാ കാർട്ടൂൺ യുദ്ധം
മുംബൈ: മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ ശിവസേനയോട് നിലപാട് കടുപ്പിച്ച് ബിജെപി. സർക്കാർ രൂപികരണത്തിൽ തർക്കം തുടരുമ്പോൾ കാർട്ടൂണുകളിലൂടെയും പരസ്പരം ചെളിവാരിയെറിയുകയാണ് ഇരു പാർട്ടികളും.
മുഖ്യമന്ത്രി പദത്തിന് അവകാശ വാദം ഉന്നയിച്ച് ശിവസേന വീണ്ടും രംഗത്ത് എത്തിയതോടെ ശിവസേനയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദില്ലി ബിജെപി വക്താവ് തജിന്ദർ പാൽ സിംഗ്. മഹാരാഷ്ട്രയിൽ തനിയെ സർക്കാർ രൂപികരിക്കാൻ ശിവസേനയയ്ക്ക് സാധിക്കുമെന്ന ശിവസേനാ നേതാവ് സഞ്ജയ് റൗട്ടിന്റെ പ്രസ്താവനയ്ക്ക് പിന്നെയാണ് സേനയെ പരിഹസിക്കുന്ന കാർട്ടൂൺ തജീന്ദർ ട്വിറ്ററിൽ പങ്കുവെച്ചത്.

ശിവസേനയെ കടുവയായും ദേവേന്ദ്ര ഫട്നാവിസിനെ റിംഗ് മാസ്റ്ററായുമാണ് കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ വിമർശിച്ച് സാംന്മയിൽ വന്ന ലേഖനവും ഏറെ ചർച്ചയായിരുന്നു. നിയമസഭാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കഴുത്തിൽ ക്ലോക്ക് അണിഞ്ഞ് നിൽക്കുന്ന കടുവ താമരപ്പൂ മണക്കുന്ന കാർട്ടൂൺ സഞ്ജയ് റൗട്ട് പങ്കുവെച്ചിരുന്നു. എൻസിപിയുടെ ചിഹ്നമാണ് ക്ലോക്ക്. 288 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റുകളാണ് സ്വന്തമാക്കിയത്. ശിവസേന 58 സീറ്റുകളും നേടിയിരുന്നു.
— Tajinder Pal Singh Bagga (@TajinderBagga) November 1, 2019
മഹാരാഷ്ട്രയിൽ സർക്കാർ രൂപികരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരുകയാണ്. രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം വേണമെന്നാണ് ശിവസേനയുടെ നിലപാട്. എന്നാൽ ഇത് അംഗീകരിക്കാൻ ബിജെപി തയ്യാറായിട്ടില്ല. 2014ൽ 63 സീറ്റുകൾ ശിവസേന നേടിയിരുന്നു. സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും അധികാരത്തിന്റെ റിമോർട്ട് കൺട്രോൾ സേനയുടെ കൈകളിലായിരിക്കുമെന്നാണ് സേനയുടെ നിലപാട്.












Click it and Unblock the Notifications