Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹായിക്കാനുള്ള മനസുണ്ടോ, 25000 രൂപ കിട്ടും; ഇനി ആശങ്ക വേണ്ട, കേസില്ല, പുലിവാല് പിടിക്കേണ്ട

റോഡ് അപകടങ്ങള്‍ കണ്ടാല്‍ പലരും സഹായിക്കാന്‍ മുന്നോട്ട് വരുന്നതില്‍ വിമുഖത കാണിക്കാറുണ്ട്. പിന്നീട് വരുന്ന പൊല്ലാപ് ഭയന്നാണിത്. സംഭവം കേസ് ആയാല്‍ സാക്ഷിയായി പോലീസ് സ്‌റ്റേഷനിലും കോടതിയിലും പോകേണ്ടി വരും. ഒരുപക്ഷേ, വാദി പ്രതിയാകാനുള്ള സാധ്യതയുണ്ട് എന്നും ചിലര്‍ ഭയക്കുന്നു. ഇത്തരം ആശങ്ക വേണ്ട എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

സിങ്കപ്പെണ്ണുമായി വിജയ് സര്‍ക്കാര്‍; സിനിമാ സ്റ്റൈലില്‍ വേറിട്ട നീക്കം, ശേഷം മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്
സിങ്കപ്പെണ്ണുമായി വിജയ് സര്‍ക്കാര്‍; സിനിമാ സ്റ്റൈലില്‍ വേറിട്ട നീക്കം, ശേഷം മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്

അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ഭയമില്ലാതെ മുന്നോട്ട് വരാം. കേസില്‍ പ്രതിയാക്കില്ല, സാക്ഷിയാകണം എന്ന് നിര്‍ബന്ധവുമില്ല. പരിക്കേറ്റയാള്‍ക്ക് ആശുപത്രിയില്‍ കൂട്ടിരിക്കണം എന്നില്ല. സഹായിച്ചത് നല്ല ഉദ്ദേശത്തോടെയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വക 25000 രൂപ പാരിതോഷികം ലഭിക്കുകയും ചെയ്യും. കൂടാതെ സന്നദ്ധ സേവനത്തിനുള്ള സര്‍ട്ടിഫിക്കറ്റും. ഇതാണ് രഹ് വീര്‍ സ്‌കീം...

rah veer scheme nitin gadkari

കൃത്യസമയത്ത് ലഭിക്കുന്ന വൈദ്യസഹായം ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 'രഹ്-വീര്‍' പദ്ധതി ശക്തമാക്കി. അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്ക് ഈ പദ്ധതി നിയമപരിരക്ഷ ഉറപ്പുനല്‍കുന്നു.

സൗദി അറേബ്യ എണ്ണവില കുത്തനെ കുറച്ചു; ഉല്‍പ്പാദനം വര്‍ധിപ്പിച്ചു, ഇന്ത്യയ്ക്ക് ഇരട്ടി സന്തോഷം
സൗദി അറേബ്യ എണ്ണവില കുത്തനെ കുറച്ചു; ഉല്‍പ്പാദനം വര്‍ധിപ്പിച്ചു, ഇന്ത്യയ്ക്ക് ഇരട്ടി സന്തോഷം

അപകടത്തിന് ശേഷമുള്ള ആദ്യ മണിക്കൂര്‍ 'ഗോള്‍ഡന്‍ അവര്‍' എന്നറിയപ്പെടുന്നു. ഈ സമയത്താണ് വൈദ്യസഹായം ഏറ്റവും ഫലപ്രദമാകുന്നത്. ഗുരുതരമായ പരിക്കുകള്‍ക്കും വൈകല്യങ്ങള്‍ക്കും ഇത് പരിഹാരമാകുന്നു. പ്രത്യേക പരിശീലനമോ ഉപകരണങ്ങളോ ഇതിനായി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നല്ലവരായ സഹായികള്‍ക്ക് 'ഗുഡ് സമരിത്തന്‍ ചട്ടങ്ങള്‍' പ്രകാരം നിയമസംരക്ഷണം ലഭിക്കും. സിവില്‍, ക്രിമിനല്‍ ബാധ്യതകളില്‍ നിന്ന് ഇവരെ ഒഴിവാക്കും. ആശുപത്രികളില്‍ പേര് വെളിപ്പെടുത്താന്‍ നിര്‍ബന്ധമില്ലാത്തതുകൊണ്ട് അജ്ഞാതമായി തുടരാം. ചികിത്സാ ചിലവുകള്‍ സഹായികള്‍ നല്‍കേണ്ടതില്ല. ആശുപത്രിയില്‍ തുടരാനോ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനോ സഹായികളെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് ചട്ടം വ്യക്തമാക്കുന്നു.

സഹായിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികവും പ്രശംസാപത്രവും നല്‍കും. വര്‍ഷത്തില്‍ അഞ്ച് തവണ വരെ ഈ ആനുകൂല്യം നേടാം. സഹായികളോട് പോലീസ് ഒരു തവണ മാത്രമേ മൊഴി ചോദിക്കാവൂ. അത് സഹായികള്‍ക്ക് അനുയോജ്യമായ സമയത്തും സ്ഥലത്തുമായിരിക്കണം. ഈ നിയമങ്ങള്‍ 2020-ലാണ് വിജ്ഞാപനം ചെയ്തത്. മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരമാണ് ഈ നടപടി.

ഗ്യാസ് സിലിണ്ടര്‍ വെട്ടിക്കുറച്ചു; പിഎം ഉജ്വല യോജന ഉപഭോക്താക്കള്‍ക്കും തിരിച്ചടി, ഇനി വെറും 4 എണ്ണം
ഗ്യാസ് സിലിണ്ടര്‍ വെട്ടിക്കുറച്ചു; പിഎം ഉജ്വല യോജന ഉപഭോക്താക്കള്‍ക്കും തിരിച്ചടി, ഇനി വെറും 4 എണ്ണം

അപകടങ്ങള്‍ കാരണം സംഭവിക്കുന്ന നഷ്ടം ഇന്ത്യയുടെ ജി.ഡി.പിയുടെ മൂന്ന് ശതമാനത്തോളം വരും എന്ന് മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നു. നിയമപരമായ ഭയവും നടപടിക്രമങ്ങളുമാണ് പലരെയും സഹായത്തിന് വരാന്‍ മടിപ്പിക്കുന്നത്. ഈ സാഹചര്യം ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ മാറ്റാന്‍ ശ്രമിക്കുന്നു. ഇത്തരം ഉദ്യമങ്ങള്‍ അപകട മരണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+