കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാത് വയ്പ്പ് നിയമപരമാക്കുന്നതില്‍ തെറ്റില്ലെന്ന്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: വാത് വയ്പ്പ് നിയമപരമാക്കുന്നതില്‍ തെറ്റില്ലെന്ന് സിബിഐ ഡയറക്ടര്‍ രജ്ഞിത്ത് സിന്‍ഹ. ഐപിഎല്‍ മത്സരത്തില്‍ 66,000കോടി രൂപയുടെ വാത് വയ്പ്പ് നടന്നുവെന്നാണ് സിബിഐ ഡയറക്ടര്‍ പറയുന്നത്. വാത് വയ്പ്പ് നിരോധിയ്ക്കുന്നതിനെക്കാള്‍ ഗുണകകരമാകുന്നത് ഒരു പക്ഷേ അത് നിയമപരമാക്കുമ്പോഴാണെന്ന് അദ്ദേഹം പറയുന്നത്.ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു രജ്ഞിത്ത് സിന്‍ഹ. നവംബര്‍ 12നാണ് രഞ്ജിത്ത് സിന്‍ഹ ഇക്കാര്യം പറഞ്ഞത്

വാത് വയ്പ്പ് നിരോധിച്ചാല്‍ അത് നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയണം. ഇന്ത്യയില്‍ വാത് വയ്പ്പ് തടയാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വാത് വയ്പ്പ് നിരോധിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബലാത്സംഗം തടയാന്‍ കഴിയാതെ വന്നാല്‍ അത് ആസ്വദിയ്ക്കൂ എന്ന് പറയുന്നത് പോലെയാണെന്നും രജ്ഞിത്ത സിന്‍ഹ പറഞ്ഞു.

Renjith Sinha

ലോട്ടറി, കാസിനോ, കള്ളപ്പണം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ അവസരം നല്‍കുന്നത് എന്നിവയൊക്കെ നിയമപരമാക്കുന്നത് പോലെ വാത് വയ്പ്പിനെ നിയമപരമാക്കിയാല്‍ അതില്‍ എന്താണിത്ര തെറ്റ് എന്നാണ് രജ്ഞിത്ത് സിന്‍ഹ പറയുന്നത്. എന്നാല്‍ വാത് വയ്പ്പ് നിയമപരമാക്കുന്നതോടൊപ്പം തന്നെ നിരീക്ഷിയ്ക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറയുന്നു.വാത് വയ്പ്പ് നിയമപരമാക്കിയാല്‍ അതിലെ അഴിമതി തടയാനും ഭരണമെളുപ്പമാക്കാനും കഴിയുമെന്നാണ് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്.

English summary
With betting in Indian Premiere League tournament estimated to be around Rs 66,000 crore business, Central Bureau of investigation Director Ranjit Sinha on Tuesday said there is no harm in legalising betting as there was no point in a ban which cannot be enforced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X