Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങളാണോ തീരുമാനിക്കുന്നത്, എന്നാൽ പാർലമെന്റ് അടച്ചിടാം'; സുപ്രീം കോടതിക്കെതിരെ നിഷികാന്ത് ദുബെ, വിവാദം

ഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് ശേഷം സുപ്രീം കോടതിയെ വിമർശിച്ചുകൊണ്ടുള്ള ബിജെപി നേതാവ് നിഷികാന്ത് ദുബെയുടെ വിമർശനം വിവാദത്തിൽ. സുപ്രീം കോടതി നിയമം പാസാക്കുകയാണെങ്കിൽ പാർലമെന്റ് പ്രവർത്തനം അവസാനിപ്പിക്കട്ടെ എന്നാണ് ദുബെയുടെ വിവാദ പ്രസ്തവന. രാജ്യത്ത് നടക്കുന്ന എല്ലാ സിവിൽ യുദ്ധങ്ങൾക്കും കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നും ദുബെ ആരോപിച്ചു.

'നിയമം സുപ്രീം കോടതി പാസാക്കുമെങ്കിൽ പാർലമെന്റ് പൂട്ടിക്കെട്ടട്ടെ. രാജ്യത്ത് മതയുദ്ധങ്ങൾക്കെല്ലാം കാരണം സുപ്രീം കോടതിയാണ്. സുപ്രീം കോടതി പരിധികൾ ലംഘിച്ച് പ്രവർത്തിക്കുകയാണ്. എല്ലാത്തിനും സുപ്രീം കോടതിയിൽ പോകേണ്ടി വന്നാൽ പിന്നെ പാർലമെന്റും നിയമസഭയുമൊക്കെ അടച്ചിടണം.

dubey2-174

നിയമന സംവിധാനങ്ങളോട് നിർദേശിക്കാൻ സുപ്രീം കോടതിക്ക് എങ്ങനെയാണ് കഴിയുക? ചീഫ് ജസ്റ്റിനെ നിയോഗിക്കുന്നത് സുപ്രീം കോടതിയാണ്. പാർലമെന്റാണ് രാജ്യത്തെ നിയമം നിർമ്മിക്കുന്നത്. പാർലമെന്റിനെ ഭരിക്കാമെന്നാണോ? എങ്ങനെയാണ് നിങ്ങൾക്ക് പുതിയ നിയമം നിർമ്മിക്കാനാകുക? ഏത് നിയമത്തിലാണ് പറയുന്നത് പ്രസിഡന്റ് മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന്? ഇതിനർത്ഥം നിങ്ങൾ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണ് എന്നാണ്. പാർലമെന്റ് കൂടുമ്പോൾ ഈ വിഷയത്തിൽ വിശദമായി ചർച്ച നടത്തും', എന്നാണ് ദുബെ പറഞ്ഞത്.

അതേസമയം ആർട്ടിക്കിൾ 377 ലും ദുബെ സുപ്രീം കോടതിയെ വിമർശിച്ചു. 'ആർട്ടിക്കിൾ 377 ൽ സ്വവർഗരതി വലിയ കുറ്റമാണെന്ന് വ്യക്തമാക്കുന്നത്. ഈ ലോകത്ത് രണ്ട് ലിംഗം മാത്രമാണ് ഉള്ളതെന്നും അത് ആണും പെണ്ണുമാണെന്ന് ട്രംപ് ഭരണകുടം പറഞ്ഞിട്ടുണ്ട്. ഹിന്ദു, മുസ്ലീം, ബുദ്ധ, ജൈന, സിഖ് എന്നിങ്ങനെ എല്ലാമതങ്ങളും സ്വവർഗരതി കുറ്റമാണെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ ഒരു സുപ്രഭാതത്തിൽ സുപ്രീം കോടതി പറയുന്നത് ഇതുമായി ബന്ധപ്പെട്ട കേസുകൾ നിർത്തലാക്കുകയാണെന്നാണ്.

നമ്മൾ നിർമ്മിക്കുന്ന നിയമങ്ങൾ കീഴ്‌ക്കോടതി മുതൽ സുപ്രീം കോടതിക്ക് വരെ ബാധകമാണെന്നാണ് ആർട്ടിക്കിൾ 141 ൽ പറയുന്നത്. നിയമനിർമ്മിക്കാനുള്ള അധികാരം സുപ്രീം കോടതിക്ക് ആണെന്നും നിയമത്തെ വ്യാഖ്യാനിക്കാനുള്ള അധികാരം മാത്രമാണ് കോടതിക്ക് ഉള്ളതെന്നുമാണ് ആർട്ടിക്കിൾ 368 പറയുന്നത്', ദുബെ കൂട്ടിച്ചേർത്തു. അതേസമയം ദുബെയുടെ പ്രസ്താവനയ്ക്കെതിരെ വലിയ വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയത്. സുപ്രീം കോടതിയെ ദുർബലപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

'സുപ്രീം കോടതിയേയും ഭരണഘടന സംവിധാനങ്ങളേയും ദുർബലപ്പെടുത്താനുള്ള ശ്രമമാണിത്. ഏത് നിയമം ആയാലും ഭരണഘടന അനുശാസിക്കുന്ന രീതിയിലായിരിക്കണമെന്നാണ് സുപ്രീം കോടതി പറയുന്നത്. ഭരണഘടനയ്ക്ക് എതിരാണ് ഒരു നിയമം എങ്കിൽ സുപ്രീം കോടതി അത് അംഗീകരിക്കില്ല. സുപ്രീം കോടതിയ്ക്കെതിരായ ആക്രമണം ബോധപൂർവ്വമാണ്. പ്രത്യേകിച്ചും ഇലക്ടറൽ ബോണ്ട് പോലുള്ള നടപടികൾ ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയത് മുതലാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നത്', കോൺഗ്രസ് നേതാവ് വിമർശിച്ചു.

ആം ആദ്മിയും ദുബെയ്ക്കെതിരെ രംഗത്തെത്തി. നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി ആരംഭിക്കുമെന്നും അയാളെ ജയിലിലേക്ക് അയക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ആം ആദ്മി വക്താവ് പ്രിയങ്ക കക്കർ പറഞ്ഞു. 'ബി ജെ പിക്ക് അനുകൂലമായി കോടതി വിധി പറഞ്ഞാൽ അവർ ആ ജഡ്ജിനെ രാജ്യസഭയിലേക്ക് അയക്കും. അതല്ല ഭരണഘടന വിരുദ്ധമായി പ്രവർത്തിക്കരുതെന്ന് ബി ജെ പിക്ക് സുപ്രീം കോടതി നിർദേശം നൽകിയാൽ ജഡ്ജിയേയും സുപ്രീം കോടതിയേയും അവർ അപകീർത്തിപ്പെടുത്താൻ ശ്രമിക്കും', പ്രിയങ്ക വിമർശിച്ചു.

അതേസമയം പരാമർശം വിവാദമായതോടെ ദുബെയെ തള്ളി ബി ജെ പി നേതൃത്വം രംഗത്തെത്തി. ദുബെയുടെ പ്രസ്താവന വ്യക്തിപരമാണെന്നും ബി ജെ പിയുടെ നിലപാടല്ലെന്നും പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. 'ജുഡീഷ്യറിയെ കുറിച്ച് ദുബേയും ദിനേഷ് ശർമ്മയും പറഞ്ഞ കാര്യങ്ങൾ പാർട്ടിയുടെ നിലപാടല്ല, അത് തികച്ചും വ്യക്തിപരമായ പ്രസ്താവനയാണ്. ആ പ്രസ്താവനയോട് പാർട്ടി യോജിക്കുന്നല്ലെന്ന് മാത്രമല്ല അത്തരം പ്രസ്താവനകളെ പാർട്ടി ഇതുവരെ പിന്തുണച്ചിട്ടുമില്ല. പ്രസ്താവന പൂർണമായും തള്ളിക്കളയുകയാണ്', ജെപി നദ്ദ എക്സിൽ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+