കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുമാത്രമല്ല ആടും മാതാവ്; ആട്ടിറച്ചി കഴിക്കരുത്, വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

  • By Desk
Google Oneindia Malayalam News

ദില്ലി: ഗോമാതാവ് എന്നത് ഇന്ത്യയിലെ ഒരുവിഭാഗം ജനങ്ങളടേയുമെങ്കിലും കാലങ്ങളായുള്ള പുണ്യസങ്കല്‍പ്പമാണ്. സംഘപരിവാര്‍ ഉള്‍പ്പടേയുള്ള ഹിന്ദുത്വ സംഘടനകള്‍ ആ സങ്കല്‍പ്പത്തെ അടുത്തകാലത്തായി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഇന്ത്യയില്‍ വര്‍ഗ്ഗീയ ദ്രൂവീകരണങ്ങള്‍ക്ക് ഇടയാക്കി.

ഗോരക്ഷയക്കായി രാജ്യത്ത് ധാരാളം സംഘടനകള്‍ ഉടലെടുത്തു. ഗോരക്ഷയുടെ പേരില്‍ കൊലപാതകങ്ങളും മുസ്ലിങ്ങള്‍ക്കു ദളിതര്‍ക്കുമെതിരായ അടിച്ചമര്‍ത്തലുകളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കേയാണ്. അതിനിടേയാണ് പശുമാത്രമല്ല ആടും മാതാവാണ് എന്ന പ്രസ്താവനയുമായി ബംഗാളിലെ ബിജെപി നേതാവ് രംഗത്ത് എത്തിയിരിക്കുന്നത്.

ഗോരക്ഷാ

ഗോരക്ഷാ

പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആള്‍വാറില്‍ യുവാവിനെ ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നിട്ട് അധികം ദിവസങ്ങള്‍ കഴിഞ്ഞിട്ടില്ല. ഗോരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ അനേകം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അതിന്റെ ഇരട്ടിയിലേറെ ആളുകള്‍ അക്രമത്തിന് ഇരയാകുകയും ചെയ്തു.

ആടും

ആടും

പശുക്കടത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറിക്കൊണ്ടിരിക്കേയാണ് പശുമാത്രമല്ല ആടും മാതാവാണെന്ന പ്രസ്താവനുയുമായി ബംഗാളിലെ ബിജെപി നേതാവ് രംഗത്ത് വന്നത്.

കുടുംബാംഗം

കുടുംബാംഗം

സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗവും ബംഗാള്‍ സംസ്ഥാന ഉപാധ്യക്ഷനുമായ ചന്ദ്രകുമാര്‍ ബോസ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. ആടുകളെ ഗാന്ധിഡി അമ്മയായാണ് കണ്ടതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഗാന്ധിജി

ഗാന്ധിജി

എന്റെ മുത്തച്ഛനായ ശരത് ചന്ദ്രബോസിന്റെ കൊല്‍ക്കത്തയിലെ വീട്ടില്‍ ഗാന്ധിജി താമസിച്ചിട്ടുണ്ട്. അന്നദ്ദേഹം ആട്ടിന്‍പാല്‍ ആവശ്യപ്പെട്ടു. അതിനായി രണ്ട് ആടുകളെ കൊണ്ടുവന്നു. ഹിന്ദുക്കളുടെ സംരക്ഷകനായ ഗാന്ധി ആടുകളുടെ പാല്‍ കുടിക്കുന്നതിലൂടെ അവരെ അമ്മയായാണ് കണ്ടിരുന്നത്.

ആട്ടിറച്ചി കഴിക്കരുത്

ആട്ടിറച്ചി കഴിക്കരുത്

ഗാന്ധിജി ആടിനെ മാതാവായി കണക്കാക്കിയിരുന്നതിനാല്‍ ഹിന്ദുക്കളും അപ്രകാരം കാണണം. ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബീഫ് കഴിക്കുന്നവര്‍ക്കെതിരെ രാജ്യത്ത് അക്രമസംഭവങ്ങള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ചന്ദ്രകുമാറിന്റെ വിവാദ പ്രസ്താവന.

മമതാ ബാനര്‍ജിക്കെതിരെ

മമതാ ബാനര്‍ജിക്കെതിരെ

2016 ലാണ് ചന്ദ്രകുമാറിനെ കേന്ദ്രനേതൃത്വം ഇടപെട്ട് ബിജെപിയിലെത്തിക്കുന്നത്. ബംഗാളിലെ സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങളെ ഒപ്പം നിര്‍ത്തി സംസ്ഥാനരാഷ്ട്രീയത്തില്‍ നിര്‍ണ്ണായ ശക്തിയാവാന്‍ കഴിയും എന്ന കണക്ക്കൂട്ടലായിരുന്നു ബിജെപിക്ക്. നിയമസഭ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്കെതിരെ ഭവാനിപോര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും അദ്ദേഹം തോറ്റു.

മറുപടി

മറുപടി

ചന്ദ്രകുമാറിന്റെ പ്രസ്താവന വിവാദമായതോടെ ത്രിപുര ഗവര്‍ണറായ തഥാഗത റോയി മറുപടിയുമായി രംഗത്തെത്തി. ഗാന്ധിജിയോ ചന്ദ്രകുമാറിന്റെ മുത്തച്ഛനോ ആടുകളെ അമ്മയായി കാണമെന്ന് പറഞ്ഞിട്ടില്ലെന്ന് റോയി മറുപടിയായി ട്വീറ്റ് ചെയ്തു.

അസംബന്ധം

അസംബന്ധം

ഹിന്ദുക്കള്‍ അമ്മയായി കാണുന്നത് പശുവിനേയാണ്. ഹിന്ദുക്കളുടെ സംരക്ഷകനാണ് താനെന്ന് ഗാന്ധിജി ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഇത്തരം അസംബന്ധം ആരും പ്രചരിപ്പിക്കരുതെന്നും ബംഗാളിലെ മുന്‍ ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കൂടിയായ റോയ് ട്വീറ്റ് ചെയ്തു.

സന്ദേശം

സന്ദേശം

തന്റെ ട്വീറ്റിലെ ആലങ്കാരികത ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും, രാഷ്ട്രീയത്തില്‍ മതം കലര്‍ത്തരുതെന്നാണ് രാഷ്ട്രീയക്കാരോടുള്ള എന്റെ സന്ദേശം, മൃഗങ്ങളെ സംരക്ഷിക്കണം എന്നാലത് മനുഷ്യനെ തല്ലിക്കൊന്നിട്ടാവരതെന്ന് പിന്നീന് ചന്ദ്രകുമാര്‍ ബോസ് വിശദീകരിച്ചു.

ട്വീറ്റ്

ചന്ദ്രകുമാറിന്‍റെ വിവാദ ട്വീറ്റ്

ട്വീറ്റ്

മറുപടി

English summary
If you drink goats' milk, you treat it as mother: Bengal BJP leader defends tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X