കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് ഉദ്ധവ്; ധൈര്യമുണ്ടെങ്കിൽ ചെയ്ത് കാണിക്കൂ, രണ്ടും കൽപ്പിച്ച് ശിവസേന

Google Oneindia Malayalam News

മുംബൈ: കൊവിഡിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ അടച്ചിട്ട ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും തമ്മിലുള്ള വാക്‌പോര് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതാണ് വിവാദമായത്.

എന്നാല്‍ ഈ കത്തിന് മറുപടിയുമായി ഉദ്ധവും എത്തിയതോടെ വാക്പോര് കനത്തും. എന്നാല്‍ ഇപ്പോഴിതാ മഹാരാഷ്ട്രയെ ഇളക്കിമറിച്ച് മറ്റൊരു വിവാദം കൂടി കത്തുകയാണ്. ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ..വിശദാംശങ്ങളിലേക്ക്..

പുതിയ വിവാദം

പുതിയ വിവാദം

വിജയജശമി ദിനത്തിലാണ് ബിജെപിക്കെതിരെ പരസ്യമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്കെതിരെയുമാണ് ഉദ്ധവ് പരോക്ഷവിമര്‍ശനം ഉന്നയിച്ചു. ഇതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ധൈര്യമുണ്ടെങ്കില്‍ ചെയ്ത് കാണിക്കൂ

ധൈര്യമുണ്ടെങ്കില്‍ ചെയ്ത് കാണിക്കൂ

ബിജെപിയുമായുള്ള സംഖ്യം അവസാനിച്ചത് മുതല്‍ മഹാരാഷ്ട്രയില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ തുടര്‍ന്നിരുന്നു. തങ്ങളുടെ സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ടെന്ന ആരോപണം ബിജെപി നേരത്തെ ഉന്നയിച്ചത്. ധൈര്യമുണ്ടെങ്കില്‍ തങ്ങളുടെ സര്‍ക്കാരിനെ മറിച്ചിടനാണ് ഉദ്ധവ് ബിജെപിയെ വെല്ലുവിളിച്ചിരിക്കുന്നത്.

സ്വകാര്യ സ്വത്തല്ല

സ്വകാര്യ സ്വത്തല്ല

11 മാസത്തോളമായി മഹാരാഷ്ട്രയില്‍ മഹാസംഖ്യം അധികാരത്തിലേറിയിട്ട്. അധികാരത്തിലേറിയ നാള്‍ മുതല്‍ ബിജെപി തങ്ങളുടെ സര്‍ക്കാരിന് മറിച്ചിടാന്‍ നോക്കുകയാണെന്നാണ് ശിവസേനയുടെ ആരോപണം. ആവശ്യമില്ലാതെ തങ്ങളെ ആക്രമിക്കുന്നവര്‍ തങ്ങളുടെ കരുത്തറിയുമെന്ന് ഉദ്ധവ് പറഞ്ഞു. ഇന്ത്യ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വകാര്യ സ്വത്തല്ലെന്നും ഉദ്ധവ് വ്യക്തമാക്കി.

സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

ശിവസേനയുടെ ഹിന്ദുത്വത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പറഞ്ഞ ഉദ്ധവ് മണിമുഴക്കുന്നതും പാത്രത്തില്‍ കൊട്ടുന്നതുമല്ല തന്റെ ഹിന്ദുത്വമെന്നും വ്യക്തമാക്കി. വിജയദശമി ദിനത്തില്‍ ഉദ്ധവ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ മറാത്തി മണ്ണില്‍ മറ്റൊരു ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

കൊവിഡ് വാക്‌സിന്‍

കൊവിഡ് വാക്‌സിന്‍

ബിഹാറില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബിജെപിയുടെ വിവാദ പരാമര്‍ശത്തെയും ഉദ്ധവ് രൂക്ഷമായി വിമര്‍ശിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ ബംഗ്ലാദേശില്‍ നിന്നോ കസാഖിസ്ഥാനില്‍ നിന്നോ വന്നവരാണോ എന്ന് ഉദ്ധവ് ചോദിച്ചു. കേന്ദ്രത്തിലിരിക്കുന്നവര്‍ സ്വയം ലജ്ജിക്കണമെന്നും ഉദ്ധവ് ചൂണ്ടിക്കാട്ടി.

 ഗവര്‍ണറുമായുള്ള വിവാദം

ഗവര്‍ണറുമായുള്ള വിവാദം

അതേസമയം, സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതാണ് ദിവസങ്ങള്‍ക്ക് മുമ്പ് വിവാദത്തില്‍ കലാശിച്ചത്. ദൈവത്തില്‍ നിന്ന് എന്തെങ്കിലും താക്കീത് ലഭിക്കുമോ എന്ന പേടി കൊണ്ടാണോ നിങ്ങള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് മാറ്റിവയ്ക്കുന്നത്. അല്ലെങ്കില്‍ നിങ്ങള്‍ ഒരു കാലത്ത് വെറുത്തിരുന്ന വക്കായ മതേതരം ആയി മാറിയോ എന്ന് ഗവര്‍ണര്‍ കത്തില്‍ ചോദിക്കുച്ചിരുന്നു.

മറുപടി

മറുപടി

ഈ കത്തിന് ഉദ്ധവ് മറുപടി നല്‍കിയതോടെ വിവാദം ചൂടുപിടിച്ചു. തനിക്ക് ആരില്‍ നിന്ന് ഹിന്ദുത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് ഉദ്ധവ് ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കിയത്. മറാത്തിയില്‍ എഴുതിയ കത്തിലായിരുന്നു ഉദ്ധവിന്റെ മറുപടി. ഞാന്‍ അത്ര മഹാനുമൊന്നുമല്ല, ഒരു പക്ഷേ, ദൈവത്തിന്റെ താക്കീത് നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടാകുമെന്നും ഉദ്ധവ് മറുപടിയില്‍ പറഞ്ഞിരുന്നു.

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കൊവിഡ്;രോഗ ലക്ഷണങ്ങൾ ഇല്ല, ക്വാറന്റീനിൽ പ്രവേശിച്ചുആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കൊവിഡ്;രോഗ ലക്ഷണങ്ങൾ ഇല്ല, ക്വാറന്റീനിൽ പ്രവേശിച്ചു

 അടിവേരിളകി കോൺഗ്രസ്; 26ാമത്തെ എംഎൽഎയും ബിജെപിയിലേക്ക്!! ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അടിവേരിളകി കോൺഗ്രസ്; 26ാമത്തെ എംഎൽഎയും ബിജെപിയിലേക്ക്!! ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്

കോണ്‍ഗ്രസിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; ശിവസേനയും ആര്‍ജെഡിയും പ്രതികരിക്കണമെന്ന് ബിജെപികോണ്‍ഗ്രസിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; ശിവസേനയും ആര്‍ജെഡിയും പ്രതികരിക്കണമെന്ന് ബിജെപി

English summary
If you have the courage, do it and show; Maharashtra CM Uddhav Thackeray has challenged the BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X