ബാബ രാംദേവിനെ പോലെ യോഗ അറിയാമെങ്കില്‍ പെട്രോള്‍ വില 6 രൂപയാകും; കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂര്‍
ദില്ലി: രാജ്യത്ത് തുടര്‍ച്ചയായി വര്‍ദ്ധിക്കുന്ന ഇന്ധനവിലയില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്. ബാബ രാംദേവിന്റെ യോഗ ശീലമാക്കിയാല്‍ 90ല്‍ എത്തിനില്‍ക്കുന്ന പെട്രോള്‍ വില കുറയുമെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് ബാബ രാംദേവിന്റെ ചിത്രത്തോടെയുള്ള കാര്‍ട്ടൂണ്‍ പങ്കുവച്ചാണ് ശശി തരൂരിന്റെ പരിഹാസം. ബാബ രാംദേവിനെ പോലെ യോഗ ശീലിച്ച് തലകീഴായി നിന്നാല്‍ പെട്രോള്‍ വില ലിറ്ററിന് ആറ് രൂപയായി കാണാമെന്നും തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കൊവിഡിലും നിറം മങ്ങാതെ ചലച്ചിത്ര മേള- ചിത്രങ്ങൾ

അതേസമയം, രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായ ദിവസങ്ങളില്‍ വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. ഇന്ധനവില വര്‍ധന അവശ്യസാധനങ്ങളുടെ വിലയേയും ബാധിച്ചിട്ടുണ്ട്. വരു ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 91 രൂപ കടന്നു. ഡീസല്‍ വില 86നും അടുത്തെത്തി.
ദില്ലിയില്‍ ഇന്ന് പെട്രോളിന് 89.29 രൂപയും ഡീസലിന് 79.70 പൈസയുമാണ് വില. മുംബൈയില്‍ പെട്രോളിന് 95.46 രൂപയും ഡീസലിന് 86.34 രൂപയുമായി വില. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ ഇന്ധനിവില കഴിഞ്ഞ ദിവസം 100 കടന്നിരുന്നു. ജില്ലയില്‍ ഇന്ധനവില 100 രൂപ കടന്നതോടെ നഗരത്തിലെ നിരവധി പമ്പുകള്‍ താല്കാലികമായി അടച്ചു പൂട്ടുകയും ചെയ്തിരുന്നു. മൂന്ന് ഡിജിറ്റ് സംവിധാനമുള്ള ഡിജിറ്റല്‍ പാനല്‍ സൗകര്യം പമ്പിങ് മെഷിനില്‍ ഇല്ലാത്തതിനാലാണ് പമ്പുകള്‍ അടച്ചു പൂട്ടിയത്.
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications