കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബ രാംദേവിനെ പോലെ യോഗ അറിയാമെങ്കില്‍ പെട്രോള്‍ വില 6 രൂപയാകും; കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂര്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് തുടര്‍ച്ചയായി വര്‍ദ്ധിക്കുന്ന ഇന്ധനവിലയില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്. ബാബ രാംദേവിന്റെ യോഗ ശീലമാക്കിയാല്‍ 90ല്‍ എത്തിനില്‍ക്കുന്ന പെട്രോള്‍ വില കുറയുമെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് ബാബ രാംദേവിന്റെ ചിത്രത്തോടെയുള്ള കാര്‍ട്ടൂണ് പങ്കുവച്ചാണ് ശശി തരൂരിന്റെ പരിഹാസം. ബാബ രാംദേവിനെ പോലെ യോഗ ശീലിച്ച് തലകീഴായി നിന്നാല്‍ പെട്രോള്‍ വില ലിറ്ററിന് ആറ് രൂപയായി കാണാമെന്നും തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കൊവിഡിലും നിറം മങ്ങാതെ ചലച്ചിത്ര മേള- ചിത്രങ്ങൾ

shashi tharoor

അതേസമയം, രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായ ദിവസങ്ങളില്‍ വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. ഇന്ധനവില വര്‍ധന അവശ്യസാധനങ്ങളുടെ വിലയേയും ബാധിച്ചിട്ടുണ്ട്. വരു ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 91 രൂപ കടന്നു. ഡീസല്‍ വില 86നും അടുത്തെത്തി.

ദില്ലിയില്‍ ഇന്ന് പെട്രോളിന് 89.29 രൂപയും ഡീസലിന് 79.70 പൈസയുമാണ് വില. മുംബൈയില്‍ പെട്രോളിന് 95.46 രൂപയും ഡീസലിന് 86.34 രൂപയുമായി വില. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ ഇന്ധനിവില കഴിഞ്ഞ ദിവസം 100 കടന്നിരുന്നു. ജില്ലയില്‍ ഇന്ധനവില 100 രൂപ കടന്നതോടെ നഗരത്തിലെ നിരവധി പമ്പുകള്‍ താല്‍കാലികമായി അടച്ചു പൂട്ടുകയും ചെയ്തിരുന്നു. മൂന്ന് ഡിജിറ്റ് സംവിധാനമുള്ള ഡിജിറ്റല്‍ പാനല്‍ സൗകര്യം പമ്പിങ് മെഷിനില്‍ ഇല്ലാത്തതിനാലാണ് പമ്പുകള്‍ അടച്ചു പൂട്ടിയത്.

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

English summary
If you know yoga like Baba Ramdev,see petrol price at 06 rupees a litre; Shashi Tharoor mocks Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X