ബോളിവുഡ് 'ഖാന്‍'മാര്‍ മതം മാറണമെന്ന് ഹിന്ദുമഹാസഭ
ദില്ലി: ഭാര്യമാരെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ മതംമാറണമെന്ന് ബോളിവുഡിലെ 'ഖാന്‍'മാരോട് ഹിന്ദു മഹാസഭ. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സെയ്ഫ് അലിഖാന്‍ എന്നിവര്‍ക്കാണ് സംഘടനയുടെ നിര്‍ദ്ദേശം. നടന്‍മാര്‍ വിവാഹം കഴിച്ചവര്‍ ഹിന്ദുക്കളായതാണ് ഇത്തരമൊരു വിചിത്ര നിര്‍ദ്ദേശവുമായി ഹിന്ദു മഹാസഭ രംഗത്തെത്താന്‍ കാരണം.
ഷാരൂഖ് ഖാന്‍ ഗൗരിയേയും, ആമിര്‍ കിരണ്‍ റാവുവിനെയും, സെയ്ഫ് അലിഖാന്‍ കരീനയെയുമാണ് വിവാഹം കഴിച്ചത്. ഇവര്‍ ഭാര്യമാര്‍ക്കുവേണ്ടി മതം മാറണമെന്ന് ഹിന്ദു മഹാസഭയുടെ വാരികയായ ഹിന്ദു സഭാ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നടന്മാര്‍ ഭാര്യമാരുടെ മതത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മൂവര്‍ സംഘത്തെ കൂടാതെ ഫര്‍ദീന്‍ ഖാനെയും ഇമ്രാന്‍ ഹശ്മിയെയും ഹിന്ദുവാകാന്‍ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ഭാര്യമാരെല്ലാം ലൗ ജിഹാദിന്റെ ഇരകളാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുന്ന കുമാര്‍ സിങ് എന്നയാളാണ് വാരികയുടെ എഡിറ്റര്‍. ഇദ്ദേഹമാണ് മുഖപ്രസംഗം എഴുതിയതെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ വ്യാപകമായ മതംമാറ്റല്‍ ചടങ്ങുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിരുന്നു. ഘര്‍വാപസി എന്ന പേരില്‍ നടത്തിയ മതം മാറ്റം ബിജെപിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കണമെന്നു പറഞ്ഞും സംഘടന വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.












Click it and Unblock the Notifications