മുസ്ലിങ്ങള്‍ക്ക് വിഎച്ച്പിയുടെ താക്കീത്
ഇന്‍ഡോര്‍: കലാപങ്ങളുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തിയാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് രാജ്യത്തെ മുസ്ലിങ്ങള്‍ക്ക് വിശ്വഹിന്ദു പരിഷതിന്റെ മുന്നറിയിപ്പ്. ഗുജറാത്ത് നിങ്ങള്‍ മറന്നിട്ടുണ്ടാകും, എന്നാല്‍ മുസാഫിര്‍നഗര്‍ മറക്കാതിരിക്കുക എന്നാണ് വി എച്ച് പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ മുസ്ലിങ്ങളോട് പറയുന്നത്.
ഹനുമാന്റെ വാലില്‍ തീ കൊളുത്തിയാല്‍ ലങ്ക ചുട്ടുകരികരിക്കപ്പെടും. ഗുജറാത്ത് കലാപമുണ്ടാകാനുള്ള കാരണം ഗോധ്രയിലെ ആക്രമണമാണ്. മുസാഫിര്‍ നഗറില്‍ ഹിന്ദു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതാണ് കലാപത്തിലേക്ക് നീങ്ങിയത്- തൊഗാഡിയയുടെ വാക്കുകളെ ഉദ്ധരിച്ച് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്ദുക്കള്‍ നിശബ്ദരായിരിക്കുന്നത് പേടി കൊണ്ടാണ് എന്ന് കരുതരുത്. ഞങ്ങള്‍ ഭീരുക്കളല്ല. വിശ്വ ഹിന്ദു സമ്മേളനത്തിന് മുമ്പായി പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രവീണ്‍ തൊഗാഡിയ. നവംബറില്‍ ദില്ലിയിലാണ് സമ്മേളനം നടക്കാനിരിക്കുന്നത്. ഇതിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് തൊഗാഡിയ രാജ്യത്തെ മുസ്ലിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അമര്‍നാഥ് തീര്‍ഥാടനത്തിന്റെ ബേസ് ക്യാംപായ ബല്‍താലില്‍ കഴിഞ്ഞ ദിവസം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സംഘര്‍ഷത്തില്‍ 25 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും തീര്‍ഥാടനയാത്ര നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഉടനടി അന്വേഷണം നടത്തണമെന്നും അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു.
ആക്രമണത്തില്‍ പരിക്കേറ്റ ഹിന്ദുക്കളുടെ ബന്ധുക്കള്‍ പ്രതികരിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റി എന്ന് വരില്ല എന്നും തൊഗാഡിയ ഭീഷണിപ്പെടുത്തി. ഇതിന് മുന്‍പും വംശീയ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി വിവാദത്തിലായിട്ടുണ്ട് പ്രവീണ്‍ തൊഗാഡിയ.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications