ഐഎഫ്എഫ്ഐ: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്
പനാജി: ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. ഈ വര്‍ഷം റിലീസായ ജെല്ലിക്കെട്ട് എന്ന ചിത്രത്തിനാണ് പുരസ്കാരം. ഗോവ ഫിലിം ഫെസ്റ്റിവലില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ലിജോ പുരസ്കാരത്തിന് അര്‍ഹനാവുന്നത്. കഴിഞ്ഞ തവണ ഈമയൗ എന്ന ചിത്രത്തിനായിരുന്നു ലിജോ പുരസ്കാരത്തിന് അര്‍ഹനായത്. ഗോവ ചലച്ചിത്ര മേളയില്‍ ഇത് ചരിത്ര നേട്ടം കൂടിയാണിത്.

അതേസമയം മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂര പുരസ്കാരം ഫ്രഞ്ച് സ്വിസ് പാര്‍ട്ടിക്കിള്‍സിനാണ്. ബ്ലെയ്സ് ഹാരിസണാണ് ചിത്രത്തിന്റെ സംവിധാനം. എസ്തെല്ലെ ഫിയാലണാണ് നിര്‍മാതാവ്. മികച്ച നടനുള്ള രജത മയൂരം സിയൂ ജോര്‍ജിനാണ്. മരിഗെല്ല എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിക്കുള്ള രജത മയൂരം ഉഷാ ജാദവിനാണ്. മായ്ഘട്ട്: ക്രൈ നമ്പര്‍. 103/2005 എന്ന ചിത്രത്തിലെ പ്രകടനമാണ് പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
പെമ സെഡെന്റെ ബലൂണ്‍ എന്ന ചിത്രത്തിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. അഭിഷേക് ഷാ സംവിധാനം ചെയ്ത ഹെല്ലാരോ എന്ന ചിത്രത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം രണ്ട് പേര് ചേര്‍ന്നാണ് പങ്കിട്ടത്. മരിയസ് ഒട്ട്ലേനു സംവിധാനം ചെയ്ത മോണ്‍സ്റ്റേഴ്സിനും അമിന്‍ സിദി ബൗമെദീന് സംവിധാനം ചെയ്ത അബൂലൈലയ്ക്കുമാണ് പുരസ്കാരം ലഭിച്ചത്.
അതേസമയം ഈ ചലച്ചിത്ര മേള എല്ല സംവിധായകര്‍ക്കും പരസ്പരം അറിയാനും കൂടുതല്‍ കാര്യങ്ങളും ചിന്തകളും കൈമാറാനുള്ള വേദിയുമാണ് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി. 76 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങളാണ് ചലച്ചിത്ര മേളയില്‍ പങ്കെടുത്തത്. 90 ഇന്ത്യന്‍ ചിത്രങ്ങളുടെ പ്രീമിയറും, ആറ് ലോക ചിത്രങ്ങളുടെയും 11 ഏഷ്യന്‍ ചിത്രങ്ങളുടെയും പ്രീമിയറുകളാണ് മേളയില്‍ നടന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications