കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഫ്എഫ്‌ഐ: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍

Google Oneindia Malayalam News

പനാജി: ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. ഈ വര്‍ഷം റിലീസായ ജെല്ലിക്കെട്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ഗോവ ഫിലിം ഫെസ്റ്റിവലില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ലിജോ പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. കഴിഞ്ഞ തവണ ഈമയൗ എന്ന ചിത്രത്തിനായിരുന്നു ലിജോ പുരസ്‌കാരത്തിന് അര്‍ഹനായത്. ഗോവ ചലച്ചിത്ര മേളയില്‍ ഇത് ചരിത്ര നേട്ടം കൂടിയാണിത്.

1

അതേസമയം മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂര പുരസ്‌കാരം ഫ്രഞ്ച് സ്വിസ് പാര്‍ട്ടിക്കിള്‍സിനാണ്. ബ്ലെയ്‌സ് ഹാരിസണാണ് ചിത്രത്തിന്റെ സംവിധാനം. എസ്‌തെല്ലെ ഫിയാലണാണ് നിര്‍മാതാവ്. മികച്ച നടനുള്ള രജത മയൂരം സിയൂ ജോര്‍ജിനാണ്. മരിഗെല്ല എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള രജത മയൂരം ഉഷാ ജാദവിനാണ്. മായ്ഘട്ട്: ക്രൈ നമ്പര്‍. 103/2005 എന്ന ചിത്രത്തിലെ പ്രകടനമാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

പെമ സെഡെന്റെ ബലൂണ്‍ എന്ന ചിത്രത്തിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. അഭിഷേക് ഷാ സംവിധാനം ചെയ്ത ഹെല്ലാരോ എന്ന ചിത്രത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം രണ്ട് പേര്‍ ചേര്‍ന്നാണ് പങ്കിട്ടത്. മരിയസ് ഒട്ട്‌ലേനു സംവിധാനം ചെയ്ത മോണ്‍സ്‌റ്റേഴ്‌സിനും അമിന്‍ സിദി ബൗമെദീന്‍ സംവിധാനം ചെയ്ത അബൂലൈലയ്ക്കുമാണ് പുരസ്‌കാരം ലഭിച്ചത്.

അതേസമയം ഈ ചലച്ചിത്ര മേള എല്ല സംവിധായകര്‍ക്കും പരസ്പരം അറിയാനും കൂടുതല്‍ കാര്യങ്ങളും ചിന്തകളും കൈമാറാനുള്ള വേദിയുമാണ് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി. 76 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങളാണ് ചലച്ചിത്ര മേളയില്‍ പങ്കെടുത്തത്. 90 ഇന്ത്യന്‍ ചിത്രങ്ങളുടെ പ്രീമിയറും, ആറ് ലോക ചിത്രങ്ങളുടെയും 11 ഏഷ്യന്‍ ചിത്രങ്ങളുടെയും പ്രീമിയറുകളാണ് മേളയില്‍ നടന്നത്.

English summary
iffi lijo jose pelliserywon best director award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X