കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് ദുർഗ ഒഴിവാക്കിയത് വെറുതെയല്ല; അത് പ്രക്ഷകരുടെ സുരക്ഷ കണക്കിലെടുത്ത്, സ്വാതന്ത്ര്യം സമ്പൂർണ്ണമല്ല

  • By Desk
Google Oneindia Malayalam News

ദില്ലി: ഗോവയിൽ വച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് സൻകുമാർ ശശിധരന്റെ എസ് ദുർഗയും, ന്യൂഡും ഒഴിവാക്കിയത് പ്രേക്ഷകരുടെ സുരക്ഷ കണക്കിലെടുത്താണെന്ന വാദവുമായി ഐഎസ്എസ്ഐ സ്റ്റിയറിങ് കമ്മറ്റി അംഗം വാണി തൃപദി. അതിവൈകാരിക ഘടകങ്ങൾ പരിഗണിച്ചും, പ്രേക്ഷകരായി എത്തുന്നവരുടെ സുരക്ഷ മുൻനിർത്തിയുമാണ് രണ്ട് സിനിമകൾ പ്രദർശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് അവർ പറ‍ഞ്ഞു. സർക്കാർ നടത്തുന്ന ഫെസ്റ്റിവലാണ് ഐഎഫ്എഫ്ഐ. അങ്ങിനെ വരുമ്പോൾ അതിവൈകാരികമായ ഘടകങ്ങൾ ഒഴിവാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് വാണി തൃപദി പറയുന്നു.

ഗാന്ധിയുടെ പേരിന് മുന്നിൽ എന്തിന് മഹാത്മ? 'മഹാത്മ' വെട്ടിമാറ്റണമെന്ന് ഹർജി! കോടതി കൊടുത്ത മറുപടി...ഗാന്ധിയുടെ പേരിന് മുന്നിൽ എന്തിന് മഹാത്മ? 'മഹാത്മ' വെട്ടിമാറ്റണമെന്ന് ഹർജി! കോടതി കൊടുത്ത മറുപടി...

ഇത് ഇരട്ടച്ചങ്കന്റെ ധാർമ്മികതയല്ല, പിണറായിക്ക് കീ ജയ് വിളിച്ച് സൈബർ സഖാക്കൾ വരേണ്ട, സിപിഐ മാത്രം!ഇത് ഇരട്ടച്ചങ്കന്റെ ധാർമ്മികതയല്ല, പിണറായിക്ക് കീ ജയ് വിളിച്ച് സൈബർ സഖാക്കൾ വരേണ്ട, സിപിഐ മാത്രം!

സ്വാതന്ത്ര്യം എന്നാൽ അത് പരിപൂർണ്ണമല്ല. ഫിലിം മേക്കർ ആണെങ്കിൽ കൂടി ചുറ്റും ഉയരുന്ന വികാരങ്ങളെ നമ്മൾ കാണാതെ പോകരുത്. സെൻസിറ്റീവ് ഡെമോക്രസിയാണ് നമ്മുടേത്. കേന്ദ്രസർക്കാർ സിനിമകൾ പ്രദേശിപ്പിക്കേണ്ട എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ പ്രത്യേക കാരങ്ങൾ എന്തെങ്കിലും ഉണ്ടായിരിക്കുമെന്നും തൃപദി വ്യക്തമാക്കി. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് ഒപ്പം തന്നെയണ് ഞാൻ. പക്ഷേ പൊതു ഇടത്ത് സിനിമ പ്രദർശിപ്പിക്കേണ്ടി വരുമ്പോൾ ആ സിനിമയുടെ പശ്ചാത്തലവും, അത് മുന്നോട്ട് വെയ്ക്കുന്നത് എന്താണെന്നും നമ്മൾ പരിഗണിക്കേണ്ടതുണ്ടെന്ന് തൃപദി വാദിക്കുന്നു. വ്യവസ്ഥയ്ക്കുള്ളിൽ നിന്ന് പ്രതിഷേധിക്കുകയായിരുന്നു ജൂറി ചെയർമാൻ ആയിരുന്ന സുജോഷ് ഘോഷ് ചെയ്യേണ്ടിയിരുന്നതെന്നും വാണി തൃപദി പറഞ്ഞു.

സുജോഷ് ഘോഷ് ചെയ്തത് ഉത്തരവാദിത്വമില്ലായ്മ

സുജോഷ് ഘോഷ് ചെയ്തത് ഉത്തരവാദിത്വമില്ലായ്മ

ഐഎഫ്എഫ് ഐ ചെയർമാൻ ആയിരുന്ന സുജോഷ് ഘോഷ് ചെയ്തത് ഉത്തരവാദിത്വമില്ലായ്മയാണെന്നും വാണി തൃപദി പറഞ്ഞു. മാധ്യമങ്ങളിലൂടെയല്ല രാജി പുറത്തു വിടേണ്ടിയരുന്നത്. ഇത് ശരിയായില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ചതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണഅ സിനിമയുടെ ലക്ഷ്യം. ആഗോള സിനിമയുമായി ബന്ധപ്പെടാനുള്ള വഴിയാണ് ഐഎഫ്എഫ്ഐ. വ്യത്യസ്തതയും ആധികാരികതയുമാണ് ഫിലിം ഫെസ്റ്റിവലിൻ നേതൃത്വം നൽകുന്ന കമ്മറ്റിയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും വാണി തൃപദി പറ‍ഞ്ഞു.

ട്രെയിലർ എവിടെ...? അപ്രത്യക്ഷമായി

അതേസമയം ചലച്ചിത്ര മേളയിൽ നിന്നും ഒഴിവാക്കിയതിന് തൊട്ടു പിന്നാലെ ന്യൂഡിന്റെ ട്രെയിലർ അപ്രതീക്ഷിതമായി പിൻവലിക്കപ്പെടുകയും ചെയ്തിരുന്നു. രവി ജാദവാണ് ടിത്രത്തിന്റെ സംവിധായകൻ. ഒരു ആർട്ട് സ്കൂലിലെ ന്യൂഡ് മോഡലായ യുവതിയുടെ കഥയാണ് ന്യൂഡിന്റെ ഇതിവൃത്തം. ഇവരുടെ ജോലി എന്താണെന്നുള്ളത് പ്രിയപ്പെട്ടവരിൽ നിന്നും മറ്കകാൻ ശ്രമിക്കുന്നതും, അതിന്റെ കഷ്ടപ്പാടുകളുമാണ് സിനിമയിൽ ചിത്രീകരിച്ചയിരിക്കുന്നത്. ഭർത്താവിന്റെ പീഡനം മുലം ബന്ധുവീട്ടിൽ എത്തുകയും ഈ തൊഴിൽ സ്വീകരിക്കേണ്ടിവരികയുമാണ് യുവതി. ചുരങ്ങിയ വാക്കുകളാലും ദൃശ്യങ്ങളുമായാണ് ഈ കഥ പറ‍ഞ്ഞിരിക്കുന്നത്. " വസ്ത്രങ്ങൾ ശരീരം മറക്കാനുള്ളതാണ്. മറിച്ച് അത് ആത്മാവിനെ പുതയ്ക്കുന്നില്ല. ഞാൻ എന്റെ വർക്കിലൂടെ ആത്മാവിനെ കണ്ടെത്താനാണ് ശ്രമിക്കുന്നത്" എന്ന് ട്രെയിലറിന്റെ അവസാനം അഭിനേതാവ് പറയുന്നുമുണ്ട്.

സുജോയ് ഘോഷിന്റെ രാജി

സുജോയ് ഘോഷിന്റെ രാജി

സനൽകുമാർ ശശിധരന്റെ എസ് ദുർഗയ്ക്കും രവിജാദവിന്റെ മറാത്തി ചിത്രം ന്യൂഡിനും ഗോവയില്‍ നടക്കുന്ന 48-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനുള്ള അന്തിമ പട്ടികയില്‍ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ജൂറി ചെയർമാൻ സുജോയ് ഘോഷ് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. നഗ്ന മോഡലുകളുടെ കഥ പറയുന്ന ന്യൂഡ് ആയിരുന്നു ജൂറി ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി കണ്ടുവച്ചിരുന്നത്. ന്യൂഡിന് പകരം വിനോദ് കാപ്രിയുടെ പിഹുവാകും ഇനി ഉദ്ഘാടന ചിത്രം. സ്മൃതി ഇറാനി ഭരിക്കുന്ന ഐ&ബി മന്ത്രാലയം ഇടപെട്ടാണ് ചിത്രങ്ങൾക്ക് വില്കക് ഏർപ്പെടുത്തിയത്. വിലക്ക് ഏർപ്പെടുത്തിയ രണ്ട് ചിത്രങ്ങളും ഇന്ത്യ പനോരമ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കാനായിരുന്നു തീരുമാനിച്ചത്.

 24 ചിത്രങ്ങൾ

24 ചിത്രങ്ങൾ

നവംബർ 20 മുതൽ 28 വരെയാണ് രാജ്യന്തര ചലച്ചിത്രേത്സവം നടക്കുന്നത്. ഇവയടക്കം 24 ചിത്രങ്ങളാണ് പതിമൂന്നംഗ ജൂറി തിരഞ്ഞെടുത്തത്. എന്നാല്‍, ജൂറി അംഗങ്ങള്‍ അറിയാതെയാണ് ചിത്രങ്ങള്‍ മന്ത്രാലയം പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങളുടെ അന്തിമ പട്ടികയില്‍ നിന്നൊഴിവാക്കിയത്. ചിത്രങ്ങള്‍ ഒഴിവാക്കാനുള്ള വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നീക്കം അമ്പരപ്പിച്ചുവെന്ന് സനല്‍ കുമാര്‍ ശശിധരനും ജാദവും വ്യക്തമാക്കി. ജോളി എല്‍. എല്‍.ബി, ന്യൂട്ടണ്‍, ബാഹുബലി 2, വെന്റിലേറ്റര്‍ തുടങ്ങിയ മുഖ്യധാര ചിത്രങ്ങള്‍ സുജോയ് ഘോഷ് അധ്യക്ഷനായ ജൂറി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍ നിന്ന് മഹേഷ് നാരായണന്റെ ടേക്ക് ഓഫ് മാത്രമാണ് ഇപ്പോൾ പട്ടികയിലുള്ളത്.

വൻ പ്രതിഷേധം

വൻ പ്രതിഷേധം

സമകാലിക സിനിമകളിൽ മികച്ച ചിത്രങ്ങലാമ് എസ് ദുർഗയും ന്യൂഡും. ഇപ്പോഴത്തെ ഇന്ത്യൻ സ്ത്രീകളുടെ അവസ്ഥ വ്യക്തമായി വരച്ചു കാട്ടുന്ന ചിത്രങ്ങലാണ് ഇവയെന്ന് ജൂറി മെമ്പറായ അപൂർവ്വ അസ്രാണി ട്രീറ്റ് ചെയ്തിട്ടുണ്ട്. 153 എൻട്രികളിൽ നിന്ന് അഞ്ച് മുഖ്യധാരാ ചിത്രങ്ങൾ ഉൾപ്പെടെ 26 ചിത്രങ്ങളാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ‌ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നത്. മലയാള ചിത്രം എസ് ദുർഗയും മറാത്തി ചിത്രം ന്യൂഡും പ്രദർശിപ്പിക്കേണ്ടെന്ന കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു ഐഎഫ്എഫ്ഐ ജൂറി ചെയർമാൻ സുജോയ് ഘോഷ് രാജിവെച്ചത്. സിനിമകളെ ബാൻ ചെയ്തതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഇപ്പോൾ‌ നടക്കുന്നത്.

English summary
In the midst of the controversy surrounding the resignation of International Film Festival of India (IFFI) jury chairman Sujoy Ghosh, IFFI steering committee member Vani Tripathi Tikoo defended the decision to drop two films from the event and said the decision was made to protect the “sensitivities and physical safety of viewers”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X