കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിലിം ഫെസ്റ്റിവലില്‍ അനില്‍ കപൂറിന്റെ നൃത്തത്തിനെതിരെ മുന്‍ നടന്‍

  • By Anwar Sadath
Google Oneindia Malayalam News

പനജി: ഗോവയുടെ തലസ്ഥാനമായ പനജിയില്‍ നടക്കുന്ന രാജ്യാന്തര ചലചിത്ര മേള(IFFI)യുടെ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരം അനില്‍ കപൂറിന്റെ ഡാന്‍സ് ഉള്‍പ്പെടുത്തിയതിനെതിരെ മുന്‍ ബംഗാള്‍ നടന്‍ ധൃതിമാന്‍ ചാറ്റര്‍ജി രംഗത്തെത്തി. എഴുപതുകാരനായ നടന്‍ സത്യജിത് റായ്, മൃണാള്‍ സെന്‍ തുടങ്ങിയവരുടെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

പനജിയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചലചിത്ര മേള സനിമയയല്ല എന്റര്‍ടെയ്ന്‍മെന്റാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ധൃതിമാന്‍ ചാറ്റര്‍ജി കുറ്റപ്പെടുത്തി. ചീഫ് ഗസ്റ്റ് അനില്‍ കപൂറിന്റെ നൃത്തമാണ് പരിപാടിയുടെ ഉദ്ഘാടനത്തിന് സംഘടിപ്പിച്ചിരിക്കുന്നത് എന്നതുതന്നെ ഇതിനു തെളിവാണ്. ബോളിവുഡ് എന്റര്‍ടെയ്ന്‍മെന്റ് ആണ് മേളയില്‍ കുത്തിനിറച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

anil-kapoor

മേളയ്ക്കിടെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികള്‍ നടത്താനിരിക്കുന്ന പ്രതിഷേധം തടയാന്‍ പനജിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. 40 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ഇതുപോലൊരു സംഗതി കാണേണ്ടിവന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമാന്തര സിനികള്‍ക്കൊപ്പം സഞ്ചരിച്ച ധൃതിമാന്‍ ചാറ്റര്‍ജി നല്ല സിനിമകളുടെ പ്രചാരണത്തിനായി ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അടുത്തിടെയാണ് അവസാനിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയെന്നോണം ഗോവയില്‍ പ്രതിഷേധിക്കുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

English summary
IFFI opening; Veteran Bengali actor slams Anil Kapoor's dance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X