കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഫ്എഫ്‌ഐയുടെ ഡയറക്ടറുടെ മകന്‍ പ്രതിനിധിയെ തല്ലി

  • By Aswathi
Google Oneindia Malayalam News

പനാജി: ചലച്ചിത്ര മേള എന്നാല്‍ വിവാദങ്ങളുടെ മേള എന്ന് പേര് മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന നിലയിലാണ് ചലച്ചിത്രമേളയിലെ വിവാദങ്ങളുടെ പോക്ക്. ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഡയറക്ടറുടെ മകന്‍ ചലച്ചിത്ര മേളയുടെ പ്രതിനിധിയെ തല്ലിയെന്നതാണ് പുതിയ കേസ്.

മേളയുടെ ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ മകനും, ഈ വര്‍ഷം റിലീസായ 'കാമല്‍ സഫാരി' എന്ന ചിത്രത്തിലെ നായകനുമായ അരുണ്‍ ശങ്കറാണ് വിവാദത്തിലായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഐനോക്‌സ് തിയേറ്ററില്‍ 'മിസ് ജൂലി' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ അരുണ്‍ തല്ലിയെന്ന് കാണിച്ച് ചിന്താമണി ദേവ് എന്ന പ്രതിനിധി വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കേസായത്.

arun-shankar-mohan

ചലച്ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ തിയേറ്ററിനുള്ളില്‍ സെല്‍ഫോണ്‍ ഉപയോഗിച്ചത് ചോദ്യം ചെയ്തതിനാണ് അരുണ്‍ തല്ലിയതെന്നാണ് ചിന്താമണി ദേവിന്റെ പരാതി. ചലച്ചിത്രമേളയുടെ ഭാഗമായി ഗോവ പൊലീസ് സ്ഥാപിച്ച ഔട്ട്‌പോസ്റ്റിലെത്തിയാണ് ചിന്താണണി പരാതി നല്‍കിയത്. സംഭവത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അരുണിനോട് പ്രതികരണം ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

അരുണ്‍ ഒരു പ്രതിനിധിയെ തല്ലിയതിന് കേസുണ്ടെന്ന് ശങ്കര്‍ മോഹന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മകന്റെ ഭാഗത്താണോ പ്രതിനിധിയുടെ ഭാഗത്താണോ തെറ്റ് എന്നറിയില്ല. പ്രതിനിധിയെന്ന നിലയിലാണ് അരുണും മേളയില്‍ പങ്കെടുത്തത്. അല്ലാതെ മറ്റൊരു പരിഗണനയും അരുണിന് നല്‍കിയിട്ടില്ല. ഈ സംഭവത്തിന്റെ സത്യം എന്ത് തന്നെയായാലും പൊലീസ് അന്വേഷിച്ച് നടപടിയെടുക്കട്ടെയെന്നാണ് ശങ്കര്‍ മോഹന്‍ പറയുന്നത്.

English summary
A delegate, Chintamani Dev, on Friday filed a complaint with the Panaji police outpost at the International Film Festival of India (Iffi) venue, that he was 'intimidated and slapped' by a delegate during the screening of French movie, 'Miss Julie'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X