കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊട്ടാല്‍ വിവരമറിയും; അടിച്ചാല്‍ തിരിച്ചടിക്കാന്‍ പാക് അതിര്‍ത്തിയിലേക്ക് യുദ്ധസജ്ജ സേനയുമായി ഇന്ത്യ

Google Oneindia Malayalam News

ശ്രീനഗര്‍: ആഗസ്റ്റ് 4 അര്‍ധരാത്രി മുതല്‍ ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഓരോന്നായി നീക്കിവരികയാണ്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്നാണ് ചില മേഖലകളിലെ സ്കൂളുകളും കോളേജുകളും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.35 പൊലീസ് സ്റ്റേഷനുകളുടെ ‍ പരിധിയില്‍ നല്‍കിയിരുന്ന ഇളവ് ഇന്നലെ 50 പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് ഉയര്‍ത്തിരുന്നു.

ഉത്തരേന്ത്യയിലും കനത്ത മഴ; ഹിമാചലില്‍ 24 പേര്‍ കൊല്ലപ്പെട്ടു, ദില്ലിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്ഉത്തരേന്ത്യയിലും കനത്ത മഴ; ഹിമാചലില്‍ 24 പേര്‍ കൊല്ലപ്പെട്ടു, ദില്ലിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

ജമ്മു, സാംബ, കത്വ , ഉധംപുർ, റെയ്സി ജില്ലകളിലാണ് ഇൻറർനെറ്റ് സംവിധാനം കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നെങ്കിലും ഇന്നലെ വീണ്ടും വിച്ഛേദിച്ചിരുന്നു. കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഒരോന്നായി നീക്കിവരുമ്പോള്‍ മറുവശത്ത് അതിര്‍ത്തി മേഖലകളില്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് സേനയൊരുക്കുന്നത്. പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ യുദ്ധസജ്ജമായ കരസേനാ യൂണിറ്റിനു (ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് - ഐബിജി) രൂപം നൽകാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

Recommended Video

cmsvideo
സര്‍ക്കാര്‍ എത്ര മൂടി വച്ചാലും കാശ്മീരികളുടെ പ്രതിഷേധം അണയില്ല | Oneindia Malayalam
അതിര്‍ത്തിയില്‍

അതിര്‍ത്തിയില്‍

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് പിന്നാലെ പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അതീവ രൂക്ഷമായിരിക്കുകയാണ്. അതിര്‍ത്തി കടന്ന കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ഇന്ത്യാ പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ ഉറി, രജോരി മേഖലയില്‍ വെച്ച് അതിര്‍ത്തി കടന്ന് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്.

ഐബിജി

ഐബിജി

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് നിരന്തരം പ്രകോപനമാണ് ഉണ്ടാവുന്നത്. പാക് പാട്ടാളത്തിന്‍റെ സഹായത്തോടെ തീവ്രവാദികളുടെ നുഴഞ്ഞ കയറ്റശ്രമവും ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള് സൂചിപ്പിക്കുന്നത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് പാക് അതിര്‍ത്തികളിലേക്ക് മാത്രമായി സുദ്ധസജ്ജമായ യൂണിറ്റിനു (ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് - ഐബിജി) രൂപം നൽകാന്‍ തീരുമാനമായത്.

സുസജ്ജമായ ഒരു സേനാ സംഘം

സുസജ്ജമായ ഒരു സേനാ സംഘം

പാക് അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത കൂടുതലുള്ള മേഖലകളില്‍ കാലാള്‍പ്പട (ഇന്‍ഫന്‍ട്രി) യെക്കാള്‍ സുസജ്ജമായ ഒരു സേനാ സംഘം അനിവാര്യമാണെന്ന പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തലിലാണ് ഐബിജി ഗ്രൂപ്പിന് രൂപം നല്‍കുന്നത്. കാലാൾപ്പടയ്ക്കു പുറമേ, ആർട്ടിലറി, സിഗ്‌നൽ, കരസേനയുടെ വ്യോമ വിഭാഗത്തില്‍ നിന്നുള്ള സേനാംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് യൂണിറ്റ് രൂപീകരിക്കുന്നത്.

മന്ത്രാലയത്തെ സമീപിക്കും

മന്ത്രാലയത്തെ സമീപിക്കും

യൂണിറ്റിന്‍റെ ആദ്യ സംഘത്തെ പടിഞ്ഞാറന്‍ മേഖലയില്‍ പാക്കിസ്താന്‍ അതിര്‍ത്തിയില്‍ നിയോഗിക്കും. യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി സേന വൈകാതെ പ്രതിരോധ മന്ത്രാലയത്തെ സമീപിക്കും. സുരക്ഷാ സ്ഥിതി, ഭൂപ്രകൃതി, ദൗത്യം എന്നിവയുടെ അടിസ്ഥാനത്തിലാകും അതിർത്തിയിൽ വിവിധയിടങ്ങളിൽ നിലയുറപ്പിക്കുന്ന യൂണിറ്റിന്റെ ഘടന നിശ്ചയിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രണ്ട് തരം യൂണിറ്റുകള്‍

രണ്ട് തരം യൂണിറ്റുകള്‍

5000 സേനാംഗങ്ങള്‍ വീതമുള്ള രണ്ട് തരം യൂണിറ്റുകളാകും സജ്ജമാക്കുക. ആക്രമണം, പ്രതിരോധം എന്നിവയാണ് ചുമതലകള്‍. 'അടിച്ചാല്‍ ഉടനടി തിരച്ചടിക്കുന്ന' പുതിയ യൂണിറ്റ് അതിര്‍ത്തിയില്‍ സേനയുടെ കരുത്ത് വര്‍ധിപ്പിക്കും. ശത്രുസേനയ്ക്കെതിരായ മിന്നലാക്രമണങ്ങൾക്കായി വിവിധ സേനകളിലെ കമാന്‍ഡോകളെ ഉള്‍പ്പെടുത്തി ആംഡ് ഫോഴ്സസ് സ്പെഷൽ ഓപ്പറേഷൻസ് ഡിവിഷൻ' എന്ന പ്രത്യേക സേനാ സംഘത്തിനു മേയില്‍ ഇന്ത്യ രൂപം നല്‍കിയിരുന്നു.

പ്രത്യേക മന്ത്രാലയം

പ്രത്യേക മന്ത്രാലയം

അതിനിടെ, കശ്മീര്‍ കാര്യങ്ങള്‍ക്കായി പ്രത്യേക സെല്ലും വിദേശരാജ്യങ്ങളിലെ എംബസികളില്‍ കശ്മീര്‍ ഡെസ്കും സ്ഥാപിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ കീഴിലായിരിക്കും ഈ സെല്‍ പ്രവര്‍ത്തിക്കുക. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ ഇടപെടലിനായി ശ്രമിച്ചു പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിളിച്ചു കൂട്ടിയ ഉന്നതല യോഗത്തിലാണ് കശ്മീരിനായി പ്രത്യേക സെല്‍ രൂപികരിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്.

സംവരണ വിഷയത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത്സംവരണ വിഷയത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത്

English summary
IGB, India forms special force in Pak border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X