Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും: ആശിഷ് ചൗഹാൻ

മുംബൈ: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് സംവാദത്തില്‍ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ‌എസ്‌ഇ) എംഡിയും സിഇഒയുമായ ആശിഷ് ചൗഹാന്‍ മുംബൈയില്‍ നടക്കുന്ന ഇന്ത്യ ഗ്ലോബൽ ഫോറം 'NXT25' ഉച്ചകോടിയുടെ ഭാഗമായി നടന്ന ആഗോള നിക്ഷേപക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സാമ്പത്തിക വളർച്ചയുടെയും ആഗോള സ്വാധീനത്തിന്റെയും പുതിയ ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ, അടുത്ത 25 വർഷത്തിനുള്ളിൽ നിക്ഷേപം, സാമ്പത്തിക പരിഷ്കാരങ്ങൾ, ആഗോള പങ്കാളിത്തങ്ങൾ എന്നിവയിലെ മാറ്റങ്ങൾ രാജ്യത്തിന്റെ ഭാവിയെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് ഉച്ചകോടിയില്‍ ചർച്ചയായി.

നിക്ഷേപക ഫോറത്തില്‍ ആശിഷ് ചൗഹാന് പുറമെ, സോറിൻ ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ സ്ഥാപകൻ സഞ്ജയ് നായർ, നുവാമ ക്യാപിറ്റൽ മാർക്കറ്റ്‌സിന്റെ പ്രസിഡന്റ് ശിവ് സെഹ്ഗാൾ, ടൈറ്റൻ ക്യാപിറ്റലിന്റെയും സ്നാപ്ഡീലിന്റെയും സഹസ്ഥാപകനായ കുനാൽ ബഹൽ,നൂൺ ഗ്രൂപ്പിന്റെ സിഇഒ ഫറാസ് ഖാലിദ് തുടങ്ങിയവർ വിവിധ സെഷനുകളിലായി പങ്കെടുത്തു.

igf

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ‌എസ്‌ഇ) എംഡിയും സിഇഒയുമായ ആശിഷ് ചൗഹാന്‍ സംവാദത്തില്‍ പബ്ലിക് ലിസ്റ്റിംഗുകളുടെ പങ്ക്, നിക്ഷേപക ആത്മവിശ്വാസത്തിന്റെ ചലനാത്മകത, യുഎസുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ ലിസ്റ്റിംഗ് നിയന്ത്രണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ' ഇന്ത്യയ്ക്ക് അതിന്റേതായ വളർച്ചാ വേഗതയുണ്ട്. നമ്മൾ 6-7% വളർച്ച കൈവരിക്കും, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും. ഭാവിയിലെ സമ്പത്തിന്റെ 80% നോൺ-മെറ്റീരിയൽ അല്ലെങ്കിൽ ഡീമെറ്റീരിയലൈസ്ഡ് സമ്പത്തായിരിക്കും. അതിന് നികുതി ഏർപ്പെടുത്തുക പ്രയാസമായിരിക്കും'ആശിഷ് ചൗഹാന്‍ പറഞ്ഞു.

അതേസമയം, താരിഫുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന സമയം കഴിഞ്ഞുവെന്നായിരുന്നു ചർച്ചയില്‍ പങ്കെടുത്ത സോറിൻ ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ സ്ഥാപകൻ സഞ്ജയ് നായർ അഭിപ്രായപ്പെട്ടത്. 'കയറ്റുമതി ശക്തിപ്പെടുത്തണമെങ്കില്‍ സ്വകാര്യ കമ്പനികൾ അവരുടെ വിതരണ ശൃംഖലകൾ മാറ്റുകയും, പുതിയ വിപണികൾ പര്യവേക്ഷണം ചെയ്യുകയും വേണം. അതോടൊപ്പം ബിസിനസുകൾ വിപുലീകരിക്കുകയും, സുസ്ഥിരതാ ചട്ടങ്ങള്‍ പാലിക്കുകയും വേണം. ഇവിടെ നിക്ഷേപിക്കർക്ക് ഒരു വലിയ അവസരവും സൃഷ്ടിക്കപ്പെടുന്നു' സഞ്ജയ് നായർ പറഞ്ഞു.

"വർഷങ്ങളായി ഉയർന്ന വരുമാനത്തിന്റെയും കുറഞ്ഞ വിപണി ഉയർച്ച താഴ്ചകളുടെയും ഒരു കാലഘട്ടമായിരുന്നു നമുക്ക്. എന്നാൽ കഴിഞ്ഞ സെപ്റ്റംബർ-ഒക്ടോബർ മുതൽ കാര്യങ്ങൾ മാറി - ഇപ്പോൾ കുറഞ്ഞ വരുമാനവും കൂടുതൽ വിപണി ചാഞ്ചാട്ടവും നമ്മൾ കാണുന്നു. വിപണികൾ പ്രവർത്തിക്കുന്നത് അങ്ങനെയാണ്. നിങ്ങൾക്ക് എല്ലാ സമയവും നല്ല വാർത്തകളും നല്ല വിലകളും ലഭിക്കില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ, വികസിത 'വിക്ഷിത് ഭാരതി'ന് ആവശ്യമായ വളർച്ചയെ നയിക്കാൻ ഇന്ത്യ വീണ്ടും സഹായിക്കും," വിപണിയിലെ മാറ്റങ്ങളും ദീർഘകാല വളർച്ചയും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു പ്രസംഗത്തിനിടെ നുവാമ ക്യാപിറ്റൽ മാർക്കറ്റ്‌സിന്റെ പ്രസിഡന്റ് ശിവ് സെഹ്ഗാൾ വ്യക്തമാക്കി.

'എഐ ഉപയോഗം ശക്തമാക്കുന്നത് വലിയ ലാഭം സൃഷ്ടിക്കും, കൂടാതെ തങ്ങളുടെ ഉപഭോക്താക്കളെ നന്നായി മനസ്സിലാക്കുന്നവർക്ക് ധാരാളം അവസരങ്ങളും ഉണ്ടാകും' എന്നായിരുന്നു ഉപഭോക്തൃ ഉൽപ്പന്നങ്ങളിൽ നിന്ന് ഡീപ്-ടെക്, ഇന്നൊവേഷൻ എന്നിവയിലൂടെ വലിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്ക് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നീങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് നൂൺ ഗ്രൂപ്പിന്റെ സിഇഒ ഫറാസ് ഖാലിദും പറഞ്ഞു

അതേസമയം, വ്യത്യസ്ത പ്രശ്നങ്ങൾ പരിഹരിക്കുന്ന നിരവധി തരം ബിസിനസുകൾ ഇന്ത്യയിലുണ്ടെന്നും അതെല്ലാം അഭിനന്ദിക്കപ്പെടേണ്ടതാണെന്നുമായിരുന്നു ടൈറ്റൻ ക്യാപിറ്റലിന്റെയും സ്നാപ്ഡീലിന്റെയും സഹസ്ഥാപകനായ കുനാൽ ബഹൽ അഭിപ്രായപ്പെട്ടത്. എന്നിരുന്നാലും, ആഴത്തിലുള്ള സാങ്കേതിക നവീകരണം വളർത്തിയെടുക്കാൻ, നമ്മൾ മികച്ച രീതിയില്‍ ചിന്തിക്കുകയും ദീർഘകാല നടപടികൾ സ്വീകരിക്കുകയും വേണം, കാരണം അതൊന്നും ഒറ്റരാത്രികൊണ്ട് സംഭവിക്കുന്ന ഒന്ന് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമുഖ കമ്പനികളുടെ സിഇഒമാർ, പോളിസി മേക്കേഴ്സ്, ആഗോള നിക്ഷേപകർ,ഇന്‍ഡസ്ട്രി ചേഞ്ച് മേക്കേഴ്സ് തുടങ്ങിയവരെ ഒരുമിച്ച് കൊണ്ടുവരുന്ന NXT25 ഫോറം, ഇന്ത്യയുടെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രധാന പ്രവണതകളെക്കുറിച്ച് പരിശോധിക്കുന്നു. അടുത്ത 25 വർഷത്തേക്കുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങളും നിക്ഷേപം, സാങ്കേതികവിദ്യ, സുസ്ഥിരത, നവീകരണം എന്നിവയിൽ ആഗോള നേതാവെന്ന നിലയിലുള്ള അതിന്റെ ഉയർച്ചയും ഇവിടെ എടുത്തുകാണിക്കുന്നു.

യുകെ ഗവൺമെന്റ്, മഹാരാഷ്ട്ര ഗവൺമെന്റ്, ഇന്ത്യൻ വാണിജ്യ മന്ത്രാലയം എന്നിവയുടെ പിന്തുണയോടെ നടക്കുന്ന ഉച്ചകോടിയുടെ ഓഫീഷ്യല്‍‌ ഇന്‍റർനാഷണല്‍ മീഡിയ പാട്ണർ ബ്ലൂംബർഗ് ടിവിയാണ്. സമകാലിക ഇന്ത്യയുടെ നേർക്കാഴ്ച വരച്ചുകാട്ടുന്ന ഇന്ത്യ ഗ്ലോബൽ ഫോറം ബിസിനസുകാർക്കും രാജ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്നതാണെന്നും സംഘാടകർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+