കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടന നിര്‍മ്മാണ സഭ; പുതിയ വെളിപ്പെടുത്തലുമായി റാം ബഹദൂര്‍ റായ്‌

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ഭരണ ഘടന നിര്‍മ്മാണ സഭയില്‍ ബിആര്‍ അംബേദിക്കറിനെ ഉള്‍പ്പെടുത്തുന്നതില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് താത്പര്യം ഉണ്ടായിരുന്നില്ലെന്ന് ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സ് മേധാവി റാം ബഹദൂര്‍ റായ്.

ശനിയാഴ്ച മാധ്യമങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് റാം ബഹദൂര്‍ റായ്‌യുടെ വെളിപ്പെടുത്തല്‍. ഐജിഎന്‍സിഎയുടെ പുന:സംഘടയ്ക്ക് ശേഷം ആദ്യമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Jawaharlal Nehru

അംബേദിക്കറിനെ കുറിച്ച് കൂടതല്‍ അറിയാന്‍ 1949 നവംബര്‍ 24ന് ഭരണഘടന നിര്‍മ്മാണ സഭയില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് പരിശോധിക്കാമെന്നും മഹാത്മ ഗാന്ധി ഇടപെട്ടതുകൊണ്ടാണ് ഭരണഘടന നിര്‍മ്മാണ സഭയില്‍ അംബേദ്ക്കര്‍ ഉള്‍പ്പെട്ടതെന്നും റായ് പറഞ്ഞു.

അടുത്ത വര്‍ഷം മുതല്‍ പുരാവസ്തു ശാസ്ത്രം, പാരമ്പര്യം തുടങ്ങിയ വിഷയങ്ങലില്‍ പുത്യ പാഠ്യപദ്ധതികള്‍ നടപ്പിലാക്കുമെന്നും ഐജിഎന്‍സിഎയുടെ പുതിയ അധ്യക്ഷന്‍ റാം ബഹദൂര്‍ റായ് അറിയിച്ചു. കോണ്‍ഗ്രസും ജെഡിയുവും തന്നെ ഐജിഎന്‍സിഎ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമിച്ചിരുന്നെന്നും റായ് ആരോപിച്ചു.

English summary
B R Ambedkar would have been “ousted” from the Constituent Assembly if Jawaharlal Nehru had had his way, IGNCA chief Ram Bahadur Rai has said.Speaking about Ambedkar during a media interaction on Saturday, Rai said, “Ambedkar should have been made finance minister of India by Nehru. If it was in Nehru’s hand, Ambedkar would have been ousted from the Constituent Assembly. It was only due to Mahatma Gandhi’s interference that Ambedkar was there.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X