Get Updates
Get notified of breaking news, exclusive insights, and must-see stories!

വേദനിച്ചു, പക്ഷേ ഞാന്‍ എന്ത് ചെയ്യും? മുസ്ലീമായ സൊമാറ്റോ ഡെലിവറി ബോയ് പറയുന്നു

Recommended Video

cmsvideo
    ഭക്ഷണത്തില്‍ മതം കലര്‍ത്താന്‍ നോക്കിയവന്റെ വായടപ്പിച്ചു

    ദില്ലി: അഹിന്ദുവായ ഡെലിവറി ബോയ് കൊണ്ട് വന്ന ഭക്ഷണം യുവാവ് നിരസിച്ചതും യുവാവിന് സൊമാറ്റോ നല്‍കിയ മറുപടിയും ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. അമിത് ശുക്ല എന്ന യുവാവായിരുന്നു ഡെലിവറി ബോയ്ക്കെതിരേയും സൊമാറ്റോയ്ക്കെതിരേയും രംഗത്തെത്തിയത്. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമിതിന് ഭക്ഷണവുമായി ചെന്ന ഡെലിവറി ബോയ് ഫയാസ്.

    zomatoboy

    തനിക്ക് ഒരു സാധാരണ ദിവസമായിരുന്നു ഇന്നലേയും. എന്നാല്‍ ഇന്നലത്തെ സംഭവം ശരിക്കും വേദനിപ്പിച്ചു. പക്ഷേ എനിക്ക് എന്ത് ചെയ്യാനാകും? ഫയാസ് ചോദിച്ചു.സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവായതിനാല്‍ താന്‍ ഓഡര്‍ കാനസല്‍ ചെയ്തുവെന്ന് അമിത് ഇന്നലെ ട്വീറ്റ് ചെയ്യുകയായിരുന്നു.ഡെലിവറി ബോയിയെ മാറ്റാന്‍ സാധിക്കില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. കാന്‍സല്‍ ചെയ്താല്‍ റീഫണ്ട് നല്‍കില്ലെന്നും. എനിക്ക് ആവശ്യമില്ലാത്ത ഡെലിവറി സ്വീകരിക്കണമെന്ന് പറയാന്‍ നിങ്ങള്‍ക്കാവില്ല. ഞാന്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്. റീ ഫണ്ടും വേണ്ട, ഇതായിരുന്നു യുവാവിന്‍റെ ട്വീറ്റ്.

    എന്നാല്‍ ഉടന്‍ തന്നെ അമിതിന് മറുപടിയുമായി സൊമാറ്റോ രംഗത്തെത്തി. ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതം എന്നായിരുന്നു സൊമാറ്റോയുടെ ട്വീറ്റ്. ടൊമാറ്റോ ഫൗണ്ടര്‍ ദീപീന്ദര്‍ ഗോയലും സംഭവത്തിനെതിരെ ട്വീറ്റ് ചെയ്തു. ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമാണ്. ഞങ്ങളുടെ ഉപഭോക്താക്കളുടേയും പങ്കാളികളുടേയും വൈവിധ്യത്തിലും ഞങ്ങള്‍ അഭിമാനിക്കുന്നു. മൂല്യങ്ങള്‍ നഷ്ടപ്പെടുത്തിയുള്ള ബിസിനസില്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല, ദീപേന്ദ്ര ഗോയല്‍ കുറിച്ചു. ഇതോടെ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+