കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിലും വിദ്യാര്‍ഥി പ്രക്ഷോഭം; ബെംഗളൂരുവിലും സമരം, പ്രതിഷേധം വ്യാപിക്കുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിക്ക് പിന്തുണയേറുന്നു. ഗുജറാത്തിലെ അഹമ്മദബാദിലുള്ള ഐഐഎമ്മിലെ വിദ്യാര്‍ഥികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി. ക്യാമ്പസില്‍ നിന്ന് തുടങ്ങിയ പ്രകടനത്തില്‍ നുറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്ലക്കാര്‍ഡുകള്‍ ഏന്തിയായിരുന്നു സമരം. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സയന്‍സിലെ വിദ്യാര്‍ഥികളും സമരം നടത്തിയിരുന്നു.

s

(പ്രതീകാത്മക ചിത്രം)

അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍ ഇന്ത്യാഗേറ്റില്‍ കുത്തിയിരിപ്പ് സമരം നടത്തി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വലായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ സമരം. കെസി വേണുഗോപാല്‍, എകെ ആന്റണി, പിഎല്‍ പുനിയ, അഹമ്മദ് പട്ടേല്‍ തുടങ്ങി ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളാണ് ഇന്ത്യാ ഗേറ്റില്‍ രണ്ടു മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

ഞായറാഴ്ച രാത്രി ജാമിയ മില്ലിയ്യ സര്‍വകലാശാലയിലെയും അലിഗഡ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളെയാണ് പോലീസ് ക്യാംപസില്‍ കയറി മര്‍ദ്ദിച്ചതും കേസെടുത്തതും. പോലീസ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യമെങ്ങും അരങ്ങേറുന്നത്.

ജാമിയയില്‍ പോലീസ് സ്വീകരിച്ച നടപടിക്കെതിരെ വിവിധ ക്യാമ്പസുകളില്‍ പ്രതിഷേധം അലയടിക്കുകയാണ്. അലിഗഡ്, ബനാറസ്, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. അതിനിടെയാണ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നിരിക്കുന്നത്. 300ഓളം കോണ്‍ഗ്രസുകാരാണ് ഇന്ത്യാഗേറ്റില്‍ സമരം നടത്തിയത്.

English summary
IIM Ahmedabad students join protests over police action at Jamia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X