ഐഐഎം ബെംഗളൂരു പുതിയ ദൗത്യത്തിന്: മികച്ച ജര്‍മന്‍ ബി സ്കൂളുകളുമായി സഹകരണം
ഫ്രെഡറിക്ക് അലക്സാണ്ടര്‍ യൂണിവേഴ്സിറ്റി ഓഫ് എര്ലാന്ഗെന്- നുറംബര്‍ഗ്, ഫ്രൗണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്സ് ഐഐഎസ് എന്നിവയുമായാണ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്
ബെംഗളൂരു: ജര്‍മന്‍ പ്രീമിയര്‍ ബി സ്കൂളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പ്രഖ്യാപനവുമായി ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്. ഫ്രെഡറിക്ക് അലക്സാണ്ടര്‍ യൂണിവേഴ്സിറ്റി ഓഫ് എര്ലാന്ഗെന്- നുറംബര്‍ഗ്, ഫ്രൗണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്സ് ഐഐഎസ് എന്നിവയുമായി ചേര്‍ന്ന് ഇന്റര്‍നാഷണല്‍ മാനേജ്മെന്റ് പ്രോഗ്രാം ഫോര്‍ ടെക്നോളജിയ്ക്ക് വേണ്ടിയാണ് ഐഐഎം ബെംഗളൂരു പങ്കാളിത്തോടെ പ്രവര്‍ത്തിക്കുന്നത്. ഐഐഎം ബെംഗളൂരു പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജേഴ്സ്, ആര് ആന്‍ഡ് ഡി ലീഡേഴ്സ്, പ്രൊഡക്ട് ഡിസൈനേഴ്സ്, ആര്ക്ടിടെക്റ്റുകള് എന്നിവര്‍ക്കും ഇന്ത്യയിലും യൂറോപ്പിലുമുള്ള പ്രൊജക്ട് ലീഡര്‍മാര്‍ എന്നിവര്‍ക്ക് രണ്ട് ആഴ്ചത്തെ പ്രോഗ്രാമാണ് ഇതുവഴി ലഭിക്കുക. ആഴ്ചയിലൊരിക്കല്‍ ബെംഗളൂരുവിലോ നുറംബംര്ഗിലേയ്ക്കോ സഞ്ചരിച്ച് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. മികച്ച ബിസിനസ് മോഡലുകളെ കെട്ടിപ്പടുക്കുന്നതിനൊപ്പം ഇതിനുള്ള പ്ലാറ്റ്ഫോം ഒരുക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.

ആഗോള ബിസിനസ് രംഗത്ത് മത്സരം സൃഷ്ടിക്കുന്നതിനായി ഇന്ത്യന്‍- ജര്‍മന്‍ സാങ്കേതിക വിദ്യ അനിവാര്യമാണെന്ന കണ്ടെത്തലാണ് പദ്ധതിയുടെ പ്രധാന ഘടകമെന്ന് ഐഐഎം ബെംഗളൂരു ചെയര്‍പേഴ്സണും എഡ്യൂക്കേഷന്‍ പ്രോഗ്രാം എക്സിക്യൂട്ടീവുമായ പ്രൊഫ. ആര് ശ്രീനിവാസന് പറയുന്നു.
വര്‍ക്ക് ഷോപ്പുകള്‍, ചര്‍ച്ചകള്‍, പരിശീലനങ്ങള്‍, സന്ദര്‍ശനങ്ങള്‍, പ്രൊഫഷണലുകള്‍, ബിസിനസ് ടെക്നോളജി വിദഗ്ദര്‍ എന്നിവര്‍ നല്കുന്ന കോച്ചിംഗ് എന്നിവ ഉള്‍പ്പെട്ടതാണ് ഐഎംപിടി പ്രോഗ്രാം. നുറംബെര്ഗ്ഗിലെ ഫ്രെഡറിക്- അലക്സാണ്ടര്‍ യൂണിവേഴ്സിറ്റി ജര്‍മനിയിലെ വലിയ സര്‍വ്വകലാശാലകളില്‍ ഒന്നാണ്. ഗവേഷണത്തിലും പുതിയ കണ്ടുപിടുത്തിനും ഊന്നല്‍ നല്കിക്കൊണ്ടുള്ളതാണ് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തന രീതി. ജര്‍മനിയിലെ മികച്ച രണ്ടാമത്തെയും യൂറോപ്പിലെ മികച്ച ആറാമത്തെയും സര്‍വ്വകലാശാലയായി റോയിറ്റേഴ്സ് ഫ്രെഡറിക്- അലക്സാണ്ടര്‍ യൂണിവേഴ്സിറ്റിയെ തിരഞ്ഞെടുത്തിരുന്നു. മൈക്രോ ഇലക്ട്രോണിക്, ഐടി സിസ്റ്റം സൊല്യൂഷന്‍സ് ആന്‍ഡ് സര്‍വീസസ് എന്നിവയില്‍
ലോകത്തെ ഏറ്റവും വലിയ ആപ്ലിക്കേഷന്‍ അധിഷ്ഠിത ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നാണ് ഫ്രോണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഗ്രേറ്റഡ് സര്‍ക്യൂട്ട്സ് ഐഐഎസ്.
-
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ബെംഗളൂരു നിവാസികൾ പെട്ടു; ഗതാഗത കുരുക്ക് കുറക്കാൻ കണ്‍ജെഷൻ ചാർജ് വരുന്നു? -
ബെംഗളൂരു നിവാസികളെ ആഘോഷിപ്പിൻ; കൂടുതൽ ട്രെയിനുകൾ ഇറക്കാൻ നമ്മ മെട്രോ, കാത്തിരിപ്പ് സമയം കുറയും! -
ബെംഗളൂരു റിസോര്‍ട്ട് നാടകം; ഇത്തവണ ഒഡീഷ കോണ്‍ഗ്രസ് എംഎല്‍എമാര്‍, ചാക്കിടാന്‍ ബിജെപി -
ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അവസരം, കോഴിക്കോട്ടും മഞ്ചേരിയിലും ഒഴിവുകള്‍; വേഗം അപേക്ഷിച്ചോ -
ഇറാന് വഴിയൊരുക്കി, ഇന്ത്യക്ക് ആശ്വാസം: 40,000 മെട്രിക് ടണ്‍ പാചകവാതകവുമായി കപ്പല്‍ ഇന്ത്യയിലേക്ക് -
സാധാരണക്കാർക്ക് എട്ടിന്റെ പണി; മൊബൈൽ ബില്ല് ഇനി കുതിച്ചുയരും -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ












Click it and Unblock the Notifications