കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ; ഈ വര്‍ഷം ഇത് പന്ത്രണ്ടാമത്തേത്

  • By Anwar Sadath
Google Oneindia Malayalam News

കോട്ട: വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് കുട്ടികളെ തയ്യാറെടുപ്പിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനകേന്ദ്രമായ രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. ഇത്തവണ ഐഐടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥി ഇന്ദിര വിഹാര്‍ ഏരിയയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

ബിഹാറിലെ മോതിഹാരി ജില്ലയിലെ പ്രിന്‍സ് കുമാര്‍ ആണ് പഠനഭാരം താങ്ങാനാകാതെ ജീവനൊടുക്കിയത്. ഒരു മാസം മുന്‍പാണ് വിദ്യാര്‍ഥി കോട്ടയിലെത്തിയതെന്ന് പോലീസ് പറയുന്നു. ഈവര്‍ഷം കോട്ടയില്‍ ആത്മഹത്യ ചെയ്ത പന്ത്രണ്ടാമത്തെ വിദ്യാര്‍ഥിയാണ് പ്രിന്‍സ് കുമാര്‍. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

suicide

കോട്ടയിലെ ഒരു ഇന്‍സ്റ്റിറ്റിയൂട്ടില്‍ എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്കായി തയ്യാറെടുക്കാനായാണ് പ്രിന്‍സ് എത്തിയത്. മരണത്തിന് തൊട്ടുമുന്‍പ് വിദ്യാര്‍ഥി വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. മരണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നറിയാന്‍ പോലീസ് റൂംമേറ്റിനെ ചോദ്യം ചെയ്തു. ഈ മാസം ഇത് രണ്ടാമത്തെ ബിഹാര്‍ സ്വദേശിയാണ് കോട്ടയില്‍ ആത്മഹത്യ ചെയ്യുന്നത്.


ജൂലൈ 5ന് മെഡിക്കല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന നിഖില്‍ കുമാര്‍ ആത്മഹത്യ ചെയ്തിരുന്നു. കോട്ടയില്‍ വിദ്യാര്‍ഥി ആത്മഹത്യ പെരുകുന്നത് സംബന്ധിച്ച് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥികളെ മാനേജ്‌മെന്റുകള്‍ പഠനഭാരം ചുമത്തുന്നത് ഉള്‍പ്പെടുള്ള വിഷയങ്ങള്‍ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചെങ്കിലും ആത്മഹത്യാ പ്രവണത കുറഞ്ഞിട്ടില്ല.

English summary
IIT-aspirant from Bihar commits suicide in Kota, 12th death in this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X