കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രക്ഷോഭകര്‍ വിളിച്ച ഹം ദേഖേംഗേ മുദ്രാവാക്യം ഹിന്ദുവിരുദ്ധമോ? പാക് കവിയുടെ വാക്കുകള്‍

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വ നിയമത്തിനെതിരായി പ്രതിഷേധക്കാര്‍ വിളിച്ച ഹം ദേഖേംഗേ മുദ്രാവാക്യം ഹിന്ദു വിരുദ്ധമാണോ? ഇക്കാര്യം പരിശോധിക്കുകയാണ് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലുള്ള ഐഐടി അധികൃതര്‍. ഒരു സമിതിയെ വിഷയം പഠിക്കാന്‍ ഐഐടി നിയോഗിച്ചു. കമ്യൂണിസ്റ്റുകാരനായ പാകിസ്താനി കവി ഫായിസ് അഹമ്മദ് ഫായിസിന്റെ കവിതയാണ് ഹം ദേഖേംഗേ. ഇതാണ് പ്രതിഷേധക്കാര്‍ വിളിച്ചത്.

Jamia

1986ല്‍ പാകിസ്താനില്‍ നടന്ന പ്രതിഷേധത്തില്‍ ഈ കവിത ആലപിച്ചതോടെയാണ് ഹം ദേഖേംഗേ എന്ന വാക്കിന് പ്രതിഷേധ സ്വരം വന്നത്. ഡിസംബര്‍ 17ന് കാണ്‍പൂര്‍ ഐഐടിയില്‍ പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധം നടന്നിരുന്നു. ജാമിയ മില്ലിയയിലെ വിദ്യാര്‍ഥികള്‍ വിളിച്ച ഹം ദേഖേംഗേ മുദ്രാവാക്യം തന്നെയാണ് അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പ് പ്രതിഷേധിച്ച കാണ്‍പൂര്‍ ഐഐടി വിദ്യാര്‍ഥികളും വിളിച്ചത്.

ബിജെപിയെ വീഴ്ത്താന്‍ ഒരടി പിന്നോട്ട്; ജാര്‍ഖണ്ഡ് തന്ത്രവുമായി കോണ്‍ഗ്രസ്; ബിഹാറും പിടിക്കുംബിജെപിയെ വീഴ്ത്താന്‍ ഒരടി പിന്നോട്ട്; ജാര്‍ഖണ്ഡ് തന്ത്രവുമായി കോണ്‍ഗ്രസ്; ബിഹാറും പിടിക്കും

ഇതിനെതിരെ അധ്യാപകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിഷയം പഠിക്കാന്‍ ഐഐടി സമിതിയെ നിയോഗിച്ചത്. സമിതിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകുക. പാകിസ്താനി കവി ഫായിസ് അഹമ്മദ് ഫായിസിനെ ആര്‍ക്കാണ് അറിയുക. ഹിന്ദു വിരുദ്ധമാണ് കവിത എന്നാണ് മനസിലാകുന്നത് എന്ന് ഐഐടി ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

മമതയെ തോല്‍പ്പിക്കാന്‍ അമിത് ഷാ ബംഗാളി ഭാഷ പഠിക്കുന്നു; 'വരത്തന്‍' എന്ന പേരുദോഷം മാറ്റണംമമതയെ തോല്‍പ്പിക്കാന്‍ അമിത് ഷാ ബംഗാളി ഭാഷ പഠിക്കുന്നു; 'വരത്തന്‍' എന്ന പേരുദോഷം മാറ്റണം

1979ലാണ് പാക് ഉര്‍ദു കവി ഹം ദേഖേംഗേ കവിത രചിച്ചത്. സൈനിക ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാചത്തലത്തിലായിരുന്നു ഇത്. 1986ല്‍ പാക് ഗായിക ഇഖ്ബാല്‍ ബാനു ലാഹോറില്‍ ആലപിച്ചതോടെയാണ് പ്രതിഷേധക്കാര്‍ ഏറ്റെടുത്തത്.

English summary
IIT Kanpur constitutes committee to decide if Protesters slogan hurts Hindu sentiment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X