കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഐടിയില്‍ നിന്നും വിദ്യാര്‍ഥികളെ 3 വര്‍ഷത്തേക്ക് പുറത്താക്കി; തുണിയഴിച്ച് റാഗിങ്

കാണ്‍പൂരിലെ ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നും 16 വിദ്യാര്‍ഥിക്കളെ മൂന്നു വര്‍ഷത്തേക്ക് പുറത്താക്കി

  • By Anwar Sadath
Google Oneindia Malayalam News

കാണ്‍പൂര്‍: കാണ്‍പൂരിലെ ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നും 16 വിദ്യാര്‍ഥിക്കളെ മൂന്നു വര്‍ഷത്തേക്ക് പുറത്താക്കി. വിവിധ കാരണങ്ങളാലാണ് വിദ്യാര്‍ഥികളെ പുറത്താക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ ആറു വിദ്യാര്‍ഥികളെ ഒരു വര്‍ഷത്തേക്കും പുറത്താക്കിയിട്ടുണ്ട്. ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തതിനാണ് ശിക്ഷ.

16 വിദ്യാര്‍ഥികളെ മൂന്നു വര്‍ഷത്തേക്ക് പുറത്താക്കിയത് ഗുരുതരമായ കുറ്റകൃത്യം ചെയ്തതിനാണ്. കഠിനമായ റാഗിങ്ങും അല്ലാത്തതും വിലയിരുത്തി ഐഐടി സെനറ്റ് ആണ് കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി പ്രഖ്യാപിച്ചത്. ജൂനിയര്‍ വിദ്യാര്‍ഥികളെ തുണിയഴിച്ചു നിര്‍ത്തി ഇവ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചിരുന്നു.

 വേങ്ങര പോളിങ് ബൂത്തില്‍; കഞ്ഞാലിക്കുട്ടിക്ക് ശേഷം ആര്? ആദ്യമണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിങ് വേങ്ങര പോളിങ് ബൂത്തില്‍; കഞ്ഞാലിക്കുട്ടിക്ക് ശേഷം ആര്? ആദ്യമണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിങ്

ragging

ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കല്‍ ഇനി വളരെ എളുപ്പം, എല്ലാം ഓണ്‍ലൈനില്‍, ചെയ്യേണ്ടത്...
റാഗിങ്ങുമായി ബന്ധപ്പെട്ട് മുപ്പതോളം പരാതികളാണ് കോളേജിന് ലഭിച്ചത്. ഇവ പരിശോധിച്ചതില്‍ നിന്നും 24 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. ജൂനിയര്‍ വിദ്യാര്‍ഥികളെ മനുഷ്യത്വരഹിതമായ പീഡനത്തിനാണ് ഇരയാക്കിയത്. റാഗിങ് വെച്ചുപൊറിപ്പിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ ശിക്ഷ പ്രഖ്യാപിച്ച കോളേജ് അധികൃതര്‍ വ്യക്തമാക്കി. ശിക്ഷ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഒരു കാരണവശാലും അപ്പീല്‍ നല്‍കാനാകില്ല. ശിക്ഷാ കാലാവധിക്കുശേഷം പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കും.

English summary
IIT Kanpur suspends 16 students for three years, 6 for one year for ragging
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X