ഫേസ്ബുക്കില്‍ പണിയെടുക്കാം ഒന്നരക്കോടി രൂപയ്ക്ക്
മുംബൈ: ഖരഗ്പൂര്‍ ഐ ഐ ടിയിലെ ക്യാംപസ് സെലക്ഷന്റെ ആദ്യ ദിവസം വിദ്യാര്‍ഥിക്ക് ഫേസ്ബുക്കില്‍ നിന്നും സ്വപ്‌നതുല്യമായ ഓഫര്‍. ഒന്നരക്കോടി രൂപയുടെ വാര്‍ഷിക ശമ്പളമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമന്മാരായ ഫേസ്ബുക്ക് ഐ ഐ ടി ബിരുദധാരിക്ക് നല്‍കിയിരിക്കുന്നത്. അമേരിക്കയിലാണ് പ്ലേസ്‌മെന്റ്.
ക്യാംപസ് സെലക്ഷന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച 27 കമ്പനികള്‍ ക്യാംപസിലെത്തി എന്ന് ഐ ഐ ടി അധികൃതര്‍ പറഞ്ഞു. 163 പ്ലേസ്‌മെന്റുകളാണ് നടന്നത്. ഇന്ത്യയ്ക്കകത്തുള്ള ഏറ്റവും വലിയ ഓഫര്‍ 42 ലക്ഷം രൂപ വാര്‍ഷിക ശമ്പളമാണ്. ഫേസ്ബുക്ക് ഓഫര്‍ നല്‍കിയ വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ തല്‍ക്കാലം പുറത്തുവിടില്ല എന്ന് ഐ ഐ ടി വൃത്തങ്ങള്‍ പറഞ്ഞു

15 മുതല്‍ 20 ശതമാനം വരെ കൂടുതല്‍ ജോലികള്‍, 10 മുതല്‍ 20 ശതമാനം വരെ ശമ്പളത്തില്‍ വര്‍ദ്ധനവ്, ആഗോളരംഗത്ത് 30 ശതമാനം കൂടുതല്‍ ഓഫറുകള്‍ തുടങ്ങിയവയാണ് ഐ ഐ ടി വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളെ അപേക്ഷിച്ച് പ്ലേസ്‌മെന്റിലും ശമ്പളത്തിലും വന്‍ വര്‍ന്ധനവാണ് എട്ട് പ്രമുഖ ഐ ഐ ടികളിലും ഇത്തവണ അനുഭവപ്പെടുന്നതത്രെ.
ഐ ഐ ടി ഖരഗ്പൂരില്‍ നിന്നും ഐ ഐ ടി മുംബൈയില്‍ നിന്നുമായാണ് കാലിഫോര്‍ണിയയിലേക്ക് ഫേസ്ബുക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. സാംസങ്, മൈക്രോസോഫ്റ്റ്, ഒറക്കിള്‍, പ്ലസ് എസോപ്‌സ്, ഗൂഗിള്‍, വിസ തുടങ്ങിയവയാണ് വമ്പന്‍ ഓഫറുകള്‍ നല്‍കിയ മറ്റ് കമ്പനികള്‍. 20 ദിവസം കൊണ്ട് 1200 പ്ലേസ്‌മെന്റുകളെങ്കിലും സാധ്യമാകും എന്നാണ് ഖരഗ്പൂര്‍ ഐ ഐ ടി പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications