• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആത്മീയത തേടി 26 കാരി ഒളിച്ചോടി, എത്തിപ്പെട്ടത് കള്ള സന്യാസിയുടെ പുലി മടയില്‍, തുടര്‍ന്ന് വായിക്കൂ..

  • By ഭദ്ര

ചെന്നൈ: ആത്മീയത തേടി ഹിമാലയത്തില്‍ പോയ 26 കാരി ചെന്നുപ്പെട്ടത് കള്ളസന്യാസിയുടെ ആശ്രമത്തില്‍. ഐഐടിഎം വിദ്യാര്‍ത്ഥിയായ പ്രത്യുഷയാണ് ഗുപ്ത എന്ന സന്യാസിയുടെ ആശ്രമത്തില്‍ എത്തിയത്.

ജനുവരി 17 നാണ് പ്രത്യുഷയെ കോളേജ് ഹോസ്റ്റലില്‍ നിന്ന് കാണാതാക്കുന്നത്. ഐഐടിഎമില്‍ ബിരുദ്ധാനന്തരബിരുദ്ധ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് വാര്‍ഡന് കത്ത് കിട്ടുമ്പോഴാണ് പെണ്‍കുട്ടി പോയവിവരം വീട്ടുക്കാര്‍ അറിയുന്നത്.

താന്‍ ആത്മീയത തേടി പോവുകയാണ് എന്നായിരുന്നു കത്തില്‍. വീട്ടുക്കാര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ കൊയമ്പത്തൂരില്‍ നിന്ന് മുംബൈയിലേക്ക് സുഹൃത്തായ ഭാസ്‌കറിനൊപ്പം ട്രെയിന്‍ കയറിയതിന് തെളിവുകള്‍ ലഭിച്ചു.

പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ആശ്രമത്തില്‍ എത്തിയ പോലീസ് കണ്ടത് കൗമാരക്കാര്‍ ഉള്‍പ്പടെയുള്ള സ്ത്രീകളെയാണ്. എന്നാല്‍ കള്ള സന്യാസിയായ ഇയാള്‍ക്കെതിരെ കേസ് എടുക്കുന്നതിന് കഴിയുമായിരുന്നില്ല. സ്ത്രീകളെല്ലാം ഇവരുടെ സ്വന്തം ഇഷ്ടപ്രകാരം ആശ്രമത്തില്‍ എത്തിയവരായിരുന്നു.

തുടക്കത്തില്‍ പോലീസിനൊപ്പം തിരിച്ച് വരാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. പിന്നീട് നിര്‍ബന്ധത്തിന് വഴങ്ങിയാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. പെണ്‍കുട്ടി തിരഞ്ഞെടുത്ത വഴിയിലേക്ക് മടങ്ങി വരണം എന്നും സന്യാസി ഉപദേശം നല്‍കിയതായി പോലീസ് പറഞ്ഞു.

വിദ്യാഭ്യാസവും അറിവും ഉണ്ടായിട്ടും പെണ്‍കുട്ടികള്‍ ഇത്തരം അബന്ധങ്ങളില്‍ ചെന്നുപ്പെട്ടു പോകുന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് പോലീസ് അധികൃതര്‍ പറയുന്നു.

English summary
Prathyusha, who went missing from the IIT-M campus in mysterious circumstances on January 17, rescued the postgraduate student from an ashram belonging to a self-styled guru Shiva Gupta near Dehradun last week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more