Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ് കൊറോണ..ജയ് കൊറോണ; മുദ്രാവാക്യം വിളിച്ചും ആര്‍ത്തുല്ലസിച്ചും ഐഐടി വിദ്യാര്‍ത്ഥികള്‍, കാരണം ഇതാണ്

ദില്ലി: ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസ് ഇതിനോടകം തന്നെ 5800ല്‍ അധികം പേരുടെ ജീവനെടുത്തു. ലോകരാഷ്ട്രങ്ങളെല്ലാം രോഗത്തെ പ്രതിരോധിക്കുന്നതിനാവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചുവരികയാണ്. ഇന്ത്യ കഴിഞ്ഞ ദിവസം കൊറോണയെ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. രണ്ട് മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 105 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

delhi iit

രോഗം പടരുന്നത് തടയുന്നതിനാവശ്യമായ വലിയ രീതിയിലുള്ള മുന്‍ കരുതലുകളാണ് ഓരോ സംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആളുകള്‍ കൂട്ടം കൂടാന്‍ ഇടയാകുന്ന സ്ഥലങ്ങളെല്ലാം അടച്ചിടാനും സര്‍ക്കാര്‍ തലത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്ലാസുകള്‍ക്ക് അവധി നല്‍കുന്ന കാര്യം കേള്‍ക്കുമ്പോള്‍ പൊതുവെ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം സന്തോഷം ഉണ്ടാകുന്ന കാര്യമാണ്. ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം ആ സന്തോഷം പ്രകടിപ്പിക്കാറുമുണ്ട്. അങ്ങനെ ക്ലാസുകള്‍ അടച്ചതിന്റെ സന്തോഷം പ്രകടിപ്പിച്ച ഒരു കൂട്ടം വിദ്യാര്‍ഥികളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിദ്യാര്‍ത്ഥികളെന്നും പറയുമ്പോള്‍ ചെറിയ ക്ലാസുകളിലേതാണെന്ന് കരുതിയെങ്കില്‍ തെറ്റി. ദില്ലിയിലെ ഐഐടി വിദ്യാര്‍ത്ഥികളുടെ വീഡിയോ ആണിത. കോളേജ് ഹോസ്റ്റലില്‍ രാത്രി എട്ട് മണിയോടെ എത്തിയ വിദ്യാര്‍ത്ഥികള്‍ ജയ് കൊറോണ..ജയ് കൊറോണ എന്നിങ്ങനെ മുദ്രാവാക്യം വിളിക്കുന്നതും ആര്‍ത്തുല്ലസിക്കുന്നുതും നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. കൂട്ടത്തില്‍ ആരോ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് വീഡിയോ ആണിതെന്ന് കരുതുന്നു. എന്തായാലും വീഡിയോ ദൃശ്യങ്ങള്‍ വൈറലായി മാറിയിട്ടുണ്ട്.

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഐഐടി വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. കൂടാതെ ഈ മാസം 31 വരെ എല്ലാ ക്ലാസുകളും നിര്‍ത്തലാക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ സന്തോഷമായിരുന്നു വീഡിയോയില്‍ കണ്ടത്. ക്ലാസുകള്‍ക്കൊപ്പം ക്യാമ്പസില്‍ നടക്കുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും ഐഐടി ഡയറക്ടര്‍ വി രാം ഗോപാല്‍ റാവു ഉത്തരവിട്ടിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സംസ്ഥാനത്തെ സിനിമ തീയേറ്ററുകളും മാളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ്ക്യാമ്പസ് ഡയറക്ടറുടെ ഉത്തരവ് പുറത്തുവന്നത്.

അതേസമയം, രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. മുകരതുതലുകള്‍ സ്വീകരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യാതിര്‍ത്തിയിലെ 18 ചെക്‌പോസ്റ്റുകള്‍ ഇന്ത്യ അടച്ചിരുന്നു. കൂടാതെ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും താല്‍ക്കാലികമായി വിദേശകര്യമന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. ഇറ്റലിയില്‍ കുടുങ്ങിക്കിടന്ന 212 വിദ്യാര്‍ത്ഥികളെ ഇന്ന് രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിച്ചിരുന്നു. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+