കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഷ്ടം തന്നെ! ഇതാണ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെ അവസ്ഥ, ആദ്യ 200 ല്‍ പോലുമില്ല

  • By Anoopa
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തിന് അപമാനകരമായ വാര്‍ത്ത. ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ആദ്യ 200 ല്‍ പോലും ഇന്ത്യയിലെ സര്‍വ്വകലാശാലകള്‍ക്ക് സ്ഥാനമില്ല. 201-250 പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഇടം നേടിയിരുന്നെങ്കിലും ഈ വര്‍ഷം 251-300 ഗണത്തിലാണ് സ്ഥാനം.

ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ വാര്‍ഷിക റാങ്കിങ്ങിലാണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. 77 രാജ്യങ്ങളില്‍ നിന്നുള്ള 1000 സര്‍വ്വകലാശാലകളുടെ പേരാണ് പട്ടികയിലുള്ളത്. ഓസ്‌ക്ഫര്‍ഡ് സര്‍വകലാശാലയാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍. കേംബ്രിഡ്ജ് തൊട്ടുപിറകേ രണ്ടാം സ്ഥാനത്തുണ്ട്. അമേരിക്കയാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍. ചൈനീസ് സര്‍വ്വകലാശാലകള്‍ ഓരോ വര്‍ഷവും പ്രകടനം മികച്ചതാക്കുകയുമാണ്.

osmania-university

റിസേര്‍ച്ച് ഇന്‍ഫ്‌ളുവന്‍സ് സ്‌കോറിന്റെയും റിസേര്‍ച്ച് ഇന്‍കത്തിന്റെയും അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പിറകോട്ടു പോയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദില്ലിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാണ്‍പൂര്‍ ഐഐടി, മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റ്യിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവയ്ക്കും മികച്ച സ്ഥാനം നേടാനായില്ല.

English summary
IITs, IISc slip on global ranking: Why there are only 30 Indian universities in top 1000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X