ബാധ ഒഴിപ്പിക്കാനെത്തിയ യുവതിയെ ഇമാം ബലാത്സംഗം ചെയ്തു, ഇമാമിനെ കുടുക്കിയത് ഹോട്ടലിലെ ദൃശ്യങ്ങള്‍!!!
വരാണസി: ബാധ ഒളിപ്പിക്കാന്‍ കൊണ്ടുവന്ന യുവതിയെ ഇമാം പീഡിപ്പിച്ചു. ആറ് ദിവസം മുമ്പ് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യാഴാഴ്ചയാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. മൗലാനാ അന്‍വാറുല്‍ ഹഖ് എന്ന നാല്‍പ്പതുകാരനാണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ ഹാജരാക്കി. ആഗസ്ത് 19നായിരുന്നു സംഭവം.
ഒരു മാസമായി അസുഖം ബാധിച്ച യുവതിയുടെ യുവതിയുടെ ഭര്‍ത്താവ് രോഗ വിവരവുമായി ഇമാമിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ യുവതിയ്ക്ക് ബാധയേറ്റിട്ടുണ്ടെന്ന് പറഞ്ഞ ഇമാം അത് ഭേദമാക്കാന്‍ ഹരിദ്വാറിലെ കലിയാര്‍ ഷരീഫ് ദര്‍ഗ്ഗയില്‍ ചില ചടങ്ങുകള്‍ നടത്തണമെന്നും യുവതിയുടെ ഭര്‍ത്താവിനെ ബോധിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ദമ്പതികളുമായി ആഗസ്ത് 12ന് ദര്‍ഗ്ഗയിലെത്തിയ ഇമാം ഹോട്ടലില്‍ തങ്ങുകയായിരുന്നു. ബാധ ഒഴിപ്പിക്കല്‍ ചടങ്ങിനെന്ന് പറഞ്ഞ് മുറിയില്‍ വിളിച്ചുവരുത്തിയ യുവതിയെ ഇമാം പീഡിപ്പിച്ചെന്നാണ് പരാതി. ഭര്‍ത്താവിനോട് പറഞ്ഞാല്‍ തിക്തഫലങ്ങള്‍ അനുവദിക്കേണ്ടിവരുമെന്ന് കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഹരിദ്വാറില്‍ നിന്ന് മടങ്ങിയ ശേഷം യുവതി തനിച്ചുള്ളപ്പോള്‍ ആഗസ്ത് 19ന് ഇയാള്‍ വീട്ടിലെത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ വീടിന് പുറത്ത് നിന്നിരുന്ന ഇമാമിന്റെ സഹായി തടയാന്‍ ശ്രമിച്ചെങ്കിലും വാതില്‍ തകര്‍ത്ത് അകത്തുകടന്ന ഭര്‍ത്താവ് ഇമാമിനെ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചുകൂട്ടി ഇമാമിനെയും സഹായിയെയും മര്‍ദ്ദിച്ച് ഫോട്ടോകളും വീഡിയോകളും എടുത്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു. ആദ്യം വിവരം പൊലീസില്‍ അറിയിച്ചിരുന്നില്ലെങ്കിലും വീഡിയോയും ഫോട്ടോകളും നശിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് യുവതിയുടെ കുടുംബം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും ആഭരണങ്ങള്‍ കവര്‍ന്നുവെന്നുമാണ് ഇമാമിനെതിരെ ഉയര്‍ന്ന പരാതി.
പരാതി ലഭിച്ചതോടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ഹരിദ്വാറില്‍ ഇമാം കഴിഞ്ഞ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ഇമാമിന്റെ സഹായിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. പ്രവാചകന് മുഹമ്മദ് നബിയെ അധിക്ഷേപിച്ച് സംസാരിച്ചെന്നാരോപിച്ച് കമലേഷ് തിവാരിയെ വധിക്കുന്നവര്‍ക്ക് 51 ലക്ഷം പ്രഖ്യാപിച്ച ഇമാം വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെ ഏപ്രിലില്‍ ബിജ്നോറില് കൊല്ലപ്പെട്ട എന്‍ഐഎ ഓഫീസര്‍ തന്സീല് ഭീകരാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സംഭവത്തില്‍ അറസ്റ്റിലായിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications