• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാധ ഒഴിപ്പിക്കാനെത്തിയ യുവതിയെ ഇമാം ബലാത്സംഗം ചെയ്തു, ഇമാമിനെ കുടുക്കിയത് ഹോട്ടലിലെ ദൃശ്യങ്ങള്‍!!!

  • By Sandra

വരാണസി: ബാധ ഒളിപ്പിക്കാന്‍ കൊണ്ടുവന്ന യുവതിയെ ഇമാം പീഡിപ്പിച്ചു. ആറ് ദിവസം മുമ്പ് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യാഴാഴ്ചയാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. മൗലാനാ അന്‍വാറുല്‍ ഹഖ് എന്ന നാല്‍പ്പതുകാരനാണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ ഹാജരാക്കി. ആഗസ്ത് 19നായിരുന്നു സംഭവം.

ഒരു മാസമായി അസുഖം ബാധിച്ച യുവതിയുടെ യുവതിയുടെ ഭര്‍ത്താവ് രോഗ വിവരവുമായി ഇമാമിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ യുവതിയ്ക്ക് ബാധയേറ്റിട്ടുണ്ടെന്ന് പറഞ്ഞ ഇമാം അത് ഭേദമാക്കാന്‍ ഹരിദ്വാറിലെ കലിയാര്‍ ഷരീഫ് ദര്‍ഗ്ഗയില്‍ ചില ചടങ്ങുകള്‍ നടത്തണമെന്നും യുവതിയുടെ ഭര്‍ത്താവിനെ ബോധിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ദമ്പതികളുമായി ആഗസ്ത് 12ന് ദര്‍ഗ്ഗയിലെത്തിയ ഇമാം ഹോട്ടലില്‍ തങ്ങുകയായിരുന്നു. ബാധ ഒഴിപ്പിക്കല്‍ ചടങ്ങിനെന്ന് പറഞ്ഞ് മുറിയില്‍ വിളിച്ചുവരുത്തിയ യുവതിയെ ഇമാം പീഡിപ്പിച്ചെന്നാണ് പരാതി. ഭര്‍ത്താവിനോട് പറഞ്ഞാല്‍ തിക്തഫലങ്ങള്‍ അനുവദിക്കേണ്ടിവരുമെന്ന് കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഹരിദ്വാറില്‍ നിന്ന് മടങ്ങിയ ശേഷം യുവതി തനിച്ചുള്ളപ്പോള്‍ ആഗസ്ത് 19ന് ഇയാള്‍ വീട്ടിലെത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ വീടിന് പുറത്ത് നിന്നിരുന്ന ഇമാമിന്റെ സഹായി തടയാന്‍ ശ്രമിച്ചെങ്കിലും വാതില്‍ തകര്‍ത്ത് അകത്തുകടന്ന ഭര്‍ത്താവ് ഇമാമിനെ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചുകൂട്ടി ഇമാമിനെയും സഹായിയെയും മര്‍ദ്ദിച്ച് ഫോട്ടോകളും വീഡിയോകളും എടുത്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു. ആദ്യം വിവരം പൊലീസില്‍ അറിയിച്ചിരുന്നില്ലെങ്കിലും വീഡിയോയും ഫോട്ടോകളും നശിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് യുവതിയുടെ കുടുംബം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും ആഭരണങ്ങള്‍ കവര്‍ന്നുവെന്നുമാണ് ഇമാമിനെതിരെ ഉയര്‍ന്ന പരാതി.

പരാതി ലഭിച്ചതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ഹരിദ്വാറില്‍ ഇമാം കഴിഞ്ഞ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ഇമാമിന്റെ സഹായിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് സംസാരിച്ചെന്നാരോപിച്ച് കമലേഷ് തിവാരിയെ വധിക്കുന്നവര്‍ക്ക് 51 ലക്ഷം പ്രഖ്യാപിച്ച ഇമാം വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെ ഏപ്രിലില്‍ ബിജ്‌നോറില്‍ കൊല്ലപ്പെട്ട എന്‍ഐഎ ഓഫീസര്‍ തന്‍സീല്‍ ഭീകരാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സംഭവത്തില്‍ അറസ്റ്റിലായിരുന്നു.

English summary
Bijnor Jama Masjid imam arrested for rape. 40 year Imam Anvarul Haq raped a woman on the pretext of rescuing evil spirit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more