കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്‍റെ പാട്ടുകള്‍ പാടണ്ട: സ്മ്യൂളിനെതിരെ ഇളയരാജ, പാട്ടുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം!

താന്‍ സംഗീത സംവിധാന നിര്‍വഹിച്ച സിനിമാ ഗാനങ്ങളുടെ കരോക്കെ സ്മ്യൂള്‍ ആപ്പില്‍ നിന്ന് നീക്കണമെന്നാണ് ഇളയരാജയുടെ ആവശ്യം

Google Oneindia Malayalam News

Recommended Video

cmsvideo
'എന്റെ പാട്ട് ആരും പാടണ്ട', സ്മ്യൂളിന് വിലക്ക്‌ | Oneindia Malayalam

ചെന്നൈ: കരോക്കെ മൊബൈല്‍ ആപ്ലിക്കേഷനായ സ്മൂളിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ. താന്‍ സംഗീത സംവിധാന നിര്‍വഹിച്ച സിനിമാ ഗാനങ്ങളുടെ കരോക്കെ സ്മ്യൂള്‍ ആപ്പില്‍ നിന്ന് നീക്കണമെന്നാണ് ഇളയരാജ ഉന്നയിക്കുന്ന ആവശ്യം. തന്‍റെ ഗാനങ്ങളുടെ കരോക്കെ സ്മ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് പകര്‍പ്പവകാശ നിയമം ലംഘിച്ചാണെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ സ്മ്യൂള്‍ അധികൃതര്‍ക്ക് ഇമെയിലും അയച്ചിട്ടുണ്ട്.

നേരത്തെയും പകര്‍പ്പവകാശത്തിന്‍റെ പേരില്‍ വിവാദവുമായി പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ രംഗത്തെത്തിയിരുന്നു. അനുമതി വാങ്ങാതെ തന്‍റെ പാട്ടുകള്‍ ഗാനമേളകളില്‍ ആലപിച്ചതിനെ തുടര്‍ന്ന് എസ് പി ബാലസുബ്രഹ്മണ്യത്തിനും ഗായിക ചിത്രയ്ക്കും ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇളയരാജയുടെ ഈ നടപടി വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു.

 കരോക്കെ നീക്കം ചെയ്തു

കരോക്കെ നീക്കം ചെയ്തു

തന്‍റെ പാട്ടുകള്‍ സ്മ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് പകര്‍പ്പവകാശലംഘനമാണെന്ന് അവകാശപ്പെട്ട് സംഗീത സംവിധായകന്‍ ഇളയരാജ രംഗത്തെത്തിയതോടെ അമേരിക്കന്‍ നിര്‍മിത മൊബൈല്‍ ആപ്പായ സ്മ്യൂള്‍ ഇളയരാജയുടെ പാട്ടുകള്‍ ഡാറ്റാ ബേസില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

സ്മ്യൂള്‍ സൗജന്യ ആപ്പ്

സ്മ്യൂള്‍ സൗജന്യ ആപ്പ്

സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പാണ് സ്മ്യൂളെങ്കിലും അണ്‍ലിമിറ്റ‍ഡായി ആപ്പില്‍ സോളോയും ഡ്യുയറ്റും പാടണമെങ്കില്‍ പ്രതിമാസം 110 രൂപയും വര്‍ഷത്തില്‍ 1,100 രൂപയും നല്‍കാനാണ് സ്മ്യൂള്‍ ആവശ്യപ്പെടുന്നത്.

 സ്മ്യൂള്‍ പണം നല്‍കുന്നുണ്ട്

സ്മ്യൂള്‍ പണം നല്‍കുന്നുണ്ട്


മൈക്കിള്‍ ജാക്സനെപ്പോലുള്ള പ്രശസ്ത ഗായകരുടെ പാട്ടുകള്‍ക്ക് നിലവില്‍ സ്മ്യൂള്‍ പണം നല്‍കിവരുന്നുണ്ടെന്നും സ്മ്യൂളിനയച്ച ഇമെയിലിന് മറുപടി ലഭിച്ച ശേഷം തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് ഇളയരാജയുടെ കോപ്പിറൈറ്റ് കണ്‍സള്‍ട്ടന്‍റ് ഇ പ്രദീപ് കുമാര്‍ വ്യക്തമാക്കി.

 ഗായകര്‍ക്കെതിരെ ഇളയരാജ

ഗായകര്‍ക്കെതിരെ ഇളയരാജ

അനുമതി വാങ്ങാതെ തന്‍റെ പാട്ടുകള്‍ ഗാനമേളകളില്‍ ആലപിച്ചതിനെ തുടര്‍ന്ന് എസ് പി ബാലസുബ്രഹ്മണ്യത്തിനും ഗായിക ചിത്രയ്ക്കും ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന്‍റെയെല്ലാം പ്രതിഫലനമെന്നോണമാണ് എസ്പിബി 50 പരിപാടിയില്‍ നിന്ന് ഇളയരാജയുടെ പാട്ടുകള്‍ ഒഴിവാക്കിയത്.

 പാട്ടുകള്‍ നീക്കം ചെയ്യണം

പാട്ടുകള്‍ നീക്കം ചെയ്യണം

പകര്‍പ്പവകാശം ലംഘിച്ച് ആപ്പില്‍ ഉള്‍പ്പെടുത്തിയ ഇളയരാജയുടെ പാട്ടുകള്‍ ആപ്പില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ഇളയരാജയുടെ കോപ്പിറൈറ്റ് കണ്‍സള്‍ട്ടന്‍റ് ഇ പ്രദീപ് കുമാര്‍ മുന്നോട്ടുവച്ച ആവശ്യം. എന്നാല്‍ ഇത് വളര്‍ന്നുവരുന്ന ഗായകര്‍ക്കെതിരെയുള്ള നടപടിയല്ലെന്നും അദ്ദേഹം വാദിക്കുന്നു. ആര്‍ക്കെതിരെയുമുള്ള നീക്കമല്ല, എന്നാല്‍ അനുമതിയില്ലാതെ പണമുണ്ടാക്കുന്നതിനായി പാട്ടുകള്‍ ഉപയോഗിക്കുന്നതിന് തങ്ങള്‍ എതിരാണെന്നും കണ്‍സള്‍ട്ടന്‍റ് ചൂണ്ടിക്കാണിക്കുന്നു.

 പാട്ടുകള്‍ നീക്കം ചെയ്യണം

പാട്ടുകള്‍ നീക്കം ചെയ്യണം

പകര്‍പ്പവകാശം ലംഘിച്ച് ആപ്പില്‍ ഉള്‍പ്പെടുത്തിയ ഇളയരാജയുടെ പാട്ടുകള്‍ ആപ്പില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ഇളയരാജയുടെ കോപ്പിറൈറ്റ് കണ്‍സള്‍ട്ടന്‍റ് ഇ പ്രദീപ് കുമാര്‍ മുന്നോട്ടുവച്ച ആവശ്യം. എന്നാല്‍ ഇത് വളര്‍ന്നുവരുന്ന ഗായകര്‍ക്കെതിരെയുള്ള നടപടിയല്ലെന്നും അദ്ദേഹം വാദിക്കുന്നു. ആര്‍ക്കെതിരെയുമുള്ള നീക്കമല്ല, എന്നാല്‍ അനുമതിയില്ലാതെ പണമുണ്ടാക്കുന്നതിനായി പാട്ടുകള്‍ ഉപയോഗിക്കുന്നതിന് തങ്ങള്‍ എതിരാണെന്നും കണ്‍സള്‍ട്ടന്‍റ് ചൂണ്ടിക്കാണിക്കുന്നു.

 ആരാധകര്‍ക്ക് വിലക്കില്ല

ആരാധകര്‍ക്ക് വിലക്കില്ല

സംഗീതം ചിട്ടപ്പെടുത്തുന്നയാള്‍ സൗജന്യമായി സംഗീതം നല്‍കാന്‍ തയ്യാറാണെങ്കില്‍ സ്മ്യൂളിന് സൗജന്യമായി ആപ്പില്‍ ഗാനങ്ങള്‍ ഉള്‍പ്പെടുത്താമെന്നും ആരാധകരെ പാട്ടുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രദീപ് പറയുന്നു. ആസ്വദിക്കുന്നതിനായി പാട്ട് ഉപയോഗിക്കുന്നതിനല്ല അതുപയോഗിച്ച് പണമുണ്ടാക്കാനുള്ള നീക്കങ്ങളെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു.

English summary
Smule, an app that allows users to sing Karaoke, has removed most of Ilaiyaraaja’s songs from its database. This after the music composer Ilaiyaraaja claimed copyright infringement by Smule for not seeking prior permission for his tunes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X