കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിത്രയ്ക്കും എസ്പിബിയ്ക്കും എതിരെ ഇളയരാജ നിയമ നടപടിക്ക്!!ഇളയരാജ ഹിറ്റ്‌സ് ഇനി പാടരുതെന്ന്!!

പകര്‍പ്പവകാശ നിയമ പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഗീതവേദികളില്‍ തന്റെ അനുമതി ഇല്ലാതെ ഗാനങ്ങള്‍ ആലപിക്കരുതെന്നാണ് നിര്‍ദേശം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ഇളയരാജയുടെ ഗാനങ്ങള്‍ ആലപിക്കുന്നതിന് ഗായിക ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യനും വിലക്ക്. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ തന്റെ അനുമതി ഇല്ലാതെ സംഗീത വേദികളില്‍ ആലപിക്കരുതെന്നാവശ്യപ്പെട്ട് ചിത്രയ്ക്കും എസ്പിബിക്കും ഇളയരാജ വക്കീല്‍ നോട്ടീസ് നല്‍കി.

ഇക്കാര്യം എസ്പിബിയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചിത്രയ്ക്കും എസ്പിബിയ്ക്കും പുറമെ എസ്പിബിയിടെ മകന്‍ ചരണിനും വിലക്കുണ്ട്. വിലക്ക് ലംഘിച്ചാല്‍ കനത്ത പിഴയും നിയമ നടപടിയും നേരിടേണ്ട് വരുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

 നടപടി ഉണ്ടാകും

നടപടി ഉണ്ടാകും

പകര്‍പ്പവകാശ നിയമ പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഗീതവേദികളില്‍ തന്റെ അനുമതി ഇല്ലാതെ ഗാനങ്ങള്‍ ആലപിക്കരുതെന്നാണ് നിര്‍ദേശം. ലംഘിച്ചാല്‍ കടുത്ത നിയമ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍

മകന്‍ ചരണ്‍ നേതൃത്വം നല്‍കുന്ന എസ്പി ബി 50 എന്ന പേരിലുള്ള സംഗീത മേളയ്ക്കിടെയാണ് ഇത്തരത്തിലൊരു നോട്ടീസ് ലഭിച്ചിരിക്കുന്നതെന്ന് എസ്പിബി പറയുന്നു. ഓഗസ്‌ററില്‍ ടൊറന്റോയിലാണ് പരിപാടി തുടങ്ങിയത്. റഷ്യ, ശ്രീലങ്ക, സിങ്കപ്പൂര്‍, ദുബായ് എന്നിവിടങ്ങളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു.

 ഇതുവരെ പ്രശ്‌നം ഉണ്ടായിരുന്നില്ല

ഇതുവരെ പ്രശ്‌നം ഉണ്ടായിരുന്നില്ല

അമേരിക്കയില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് വക്കീല്‍ നോട്ടീസ് ലഭിച്ചതെന്ന് എസ്പി ബി വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ ഇത്തരം ഒരു വിലക്ക് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 പകര്‍പ്പവകാശത്തെ കുറിച്ച് ബോധവാനല്ല

പകര്‍പ്പവകാശത്തെ കുറിച്ച് ബോധവാനല്ല

താന്‍ പകര്‍പ്പവകാശത്തെ കുറിച്ച് ബോധവാനായിരുന്നില്ലെന്ന് എസ്പി ബി വ്യക്തമാക്കുന്നു. നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനായതിനാല്‍ ഇളയരാജയുടെ പാട്ടുകള്‍ ആലപിക്കില്ലെന്നും അദ്ദേഹം പറയുന്നു. സംഗീത മേളകളില്‍ മറ്റ് സംഗീത സംവിധായകരുടെ ഗാനങ്ങള്‍ ആലപിക്കുമെന്നും അദ്ദേഹം.

ദൈവ കല്‍പ്പന

ഈ വിഷയത്തില്‍ പരുഷമായ അഭിപ്രായ പ്രകടനങ്ങളോ ചര്‍ച്ചകളോ അരുതെന്ന് അപേക്ഷിക്കുകയാണെന്നും ഇതാണ് ദൈവകല്‍പ്പനയെങ്കില്‍ ആദരവോടെ അനുസരിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

English summary
ilayaraja sends legal notice to sp bala subrahmanyam and ks chithra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X