നിങ്ങള്‍ക്ക് വിവരമില്ലേയെന്ന് സംഗീതജ്ഞന് ഇളയരാജ!
ചെന്നൈ: ചിമ്പുവിന്റെ തെറിപ്പാട്ട് വിവാദത്തില്‍ സംഗീതജ്ഞന് ഇളയരാജ പ്രതികരിച്ചതിങ്ങനെ. ചിമ്പുവിന്റെ തെറിപ്പാട്ട് വിവാദത്തില്‍ പ്രതികരിക്കണമെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകരെ ഇളയരാജ രൂക്ഷമായി വിമര്‍ശിച്ചു. നിങ്ങള്‍ക്ക് വിവരമില്ലേയെന്നാണ് ഇളയരാജ ചോദിച്ചത്. തമിഴ്നാട് വെള്ളപ്പൊക്കെ ദുരിതത്തില്‍ കഴിയുമ്പോള്‍ ഒരു പാട്ടിന്റെ വിവാദമാണോ വലിയ പ്രശ്നമായി നിങ്ങള്‍ക്ക് തോന്നിയതെന്ന് അദ്ദേഹം ചോദിച്ചു.
തമിഴ് മാധ്യമങ്ങള്‍ ഈ വിഷയം വലിയ പ്രശ്നമാക്കി കാണിച്ചിരുന്നു. ഇതിനെതിരെയാണ് ഇളയരാജ പ്രതികരിച്ചത്. വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരിപാടികളും ചര്‍ച്ചകളും നടക്കുമ്പോള്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ എന്തിനു വലിച്ചിടണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ അപമാനിച്ചു കൊണ്ടാണ് തെറിപ്പാട്ട് എത്തിയതെന്നുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. ചിമ്പുവും സംഗീത സംവിധായകന് അനിരുദ്ധും ചേര്‍ന്നാണ് ഈ പാട്ട് തിട്ടപ്പെടുത്തിയതെന്നും പറഞ്ഞിരുന്നു. എന്നാല്‍, തനിക്ക് ഈ പാട്ടുമായി യാതൊരു ബന്ധവുമില്ലെന്നാണ് അനിരുദ്ധ് പറഞ്ഞത്. തനിക്ക് സ്ത്രീകളോട് നല്ല ബഹുമാനമാണെന്നും കഴിഞ്ഞ ദിവസം അനിരുദ്ധ് ട്വീറ്റ് ചെയ്തിരുന്നു.
പാട്ട് പിന്‍വലിക്കണമെന്നും ചിമ്പുവും അനിരുദ്ധും സ്ത്രീകളോട് മാപ്പു പറയണമെന്നും വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പാട്ടിനെതിരെ പലയിടങ്ങളിലും പ്രതിഷേധങ്ങളും നടന്നിരുന്നു.