ഇളയരാജയ്ക്ക് ഹൃദയാഘാതം
പ്രശസ്ത സംഗീതസംവിധായകന് ഇളയരാജയെ ഹൃദയാസ്വാസ്ഥ്യത്തെത്തുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 23ന് തിങ്കളാഴ്ചയാണ് ഇളയരാജയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേസിപ്പിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടടുത്താണ് ചെന്നൈയിലെ സ്റ്റുഡിയോയില്‍ വച്ച് അദ്ദേഹത്തിന് അസ്വാസ്ത്യം അനുഭവപ്പെട്ടത്. ഒരു കന്നഡ ചിത്രത്തിന്റെ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
എഴുപതുകാരനായ ഇളയരാജ കുറച്ചുനാളായി ഇളയരാജ ചികിത്സയിലാണ്. അദ്ദേഹത്തിന് ചെറിയൊരു ഹൃദയാഘാതമാണ് ഉണ്ടായിരിക്കുന്നതെന്നും ഇപ്പോഴത്തെ നില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിയ്ക്കുന്നു. അദ്ദേഹത്തിന് ഉടന്‍ തന്നെ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

തെന്നിന്ത്യയിലെ സംഗീതലോകത്ത് തികഞ്ഞ വ്യക്തിപ്രഭാവമുള്ള സംഗീതജ്ഞനാണ് ഇളയരാജ എന്ന ഡാനിയല്‍ രാജയ്യ. സ്വന്തമായി സിംഫണിയൊരുക്കിയ ഏക ഇന്ത്യന്‍ സംഗീതപ്രതിഭയെന്ന പേര് അദ്ദേഹത്തിന് മാത്രം സ്വന്തമാണ്.
അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം തലൈമുറൈഗള് ആണ്. ഇതിലെ ഈണം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസകള്‍ ലഭിയ്ക്കുകയും ചെയ്തിട്ടുണ്ട്.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 85800 രൂപ! സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരിപ്പുറക്കുന്നില്ല, മുന്നിലുള്ളത് വന്‍നഷ്ടം! -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
നഴ്സുമാർക്ക് എന്തിനാണ് 40,000 രൂപ ശമ്പളം? വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ? പിന്തുണയുമായി നടി സരിത -
37 കോടിയുടെ ബിഗ് ടിക്കറ്റ് ബംപർ മലയാളിക്ക്; തുക ഇങ്ങനെ ചെലവഴിക്കുമെന്ന് ഡ്രൈവറായ വിബീഷ് -
ധന രാജയോഗം 30 വർഷത്തിന് ശേഷം; ഈ രാശിക്കാർക്ക് പണവും ജോലിയും ആഡംബരവും ഒരുമിച്ച് കിട്ടും! -
ബിഹാറിൽ വൻ രാഷ്ട്രീയമാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു; നിതീഷ് കുമാർ രാജിവയ്ക്കും, രാജ്യസഭാ എംപി ആവും?











Click it and Unblock the Notifications